Paris: റഷ്യ - ഉക്രയിൻ (Russia - Ukraine) അതിർത്തി പ്രശ്‌നങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ കരിങ്കടലിന്റെ ഭാഗങ്ങൾ അടയ്ക്കാനുള്ള തീരുമാനം പ്രകോപനങ്ങളൊന്നും ഇല്ലാതെ തന്നെ പ്രശ്നങ്ങൾ രൂക്ഷമാക്കാൻ റഷ്യ ചെയ്യുന്നതാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് തിങ്കളാഴ്ച പറഞ്ഞു. കരിങ്കടലിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള റഷ്യയുടെ ഈ തീരുമാനം ഉക്രെനിയൻ തീരങ്ങളെ അതിരൂക്ഷമായി ബാധിക്കുമെന്നും തുറമുഖങ്ങളിലേക്കുള്ള വഴി നഷ്ടപ്പെടുമെന്നും അമേരിക്ക തിങ്കളാഴ്ച്ച പറഞ്ഞു.
അടുത്ത ആറ് മാസങ്ങളിലേക്ക് വിദേശ ഗവണ്മെന്റ് കപ്പലുകളും യുദ്ധക്കപ്പലുകളൂം (Warships) വരാത്ത രീതിയിൽ കരിങ്കടലിന്റെ ഭാഗങ്ങൾ ഭാഗികമായി അടിക്കുമെന്ന് റഷ്യയുടെ ഔദ്യോഗിക മീഡിയ റിപ്പോർട്ടുകൾ പുറത്ത് വിട്ടിരുന്നു. 2014-ൽ റഷ്യ പിടിച്ചടക്കിയ ക്രിമിയൻ ഉപദ്വീപിന്റെ കിഴക്കേ അറ്റത്തുള്ള കെർച്ച് കടലിടുക്കിലൂടെ കരിങ്കടലുമായി ബന്ധിപ്പിച്ചിരിക്കുന്ന അസോവ് കടലിലുള്ള ഉക്രേനിയൻ തുറമുഖങ്ങളിലേക്കുള്ള പ്രവേശനത്തെ ഈ നീക്കം ബാധിക്കും.
ALSO READ: Covid19 Travel Red List: ഇന്ത്യയെ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തി UK, യാത്രാ വിലക്ക് വെള്ളിയാഴ്ച മുതൽ
അതിർത്തിയിൽ റഷ്യയുടെ (Russia) പട്ടാള ട്രൂപ്പുകളുടെ ശക്തി വർധിപ്പിച്ചതോടെയാണ് റഷ്യയും ഉക്രൈനും തമ്മിലുള്ള പ്രശ്‌നങ്ങൾ രൂക്ഷമാകാൻ ആരംഭിച്ചത്. അത് കൂടാതെ ഈസ്റ്റേൺ ഉക്രൈനിന്റെ പട്ടാളവും റഷ്യൻ അനുകൂല വിഘടനവാദികളും തമ്മിലുള്ള സംഘട്ടനവും പ്രശ്‌നത്തിന്റെ ആക്കം കൂട്ടി.
അമേരിക്ക (America) ആദ്യം യുദ്ധക്കപ്പലുകൾ കരിങ്കടലിൽ എത്തിക്കാൻ തീരുമാനിച്ചിരുന്നു എന്നാൽ പിന്നീട് പിന്മാറി. ബുധനാഴ്ചയാണ് ഉക്രയിനിലെ ഉദ്യോഗസ്ഥർ വിവരം പുറത്ത് വിട്ടത്. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ബുധനാഴ്ചയാണ് ആദ്യ യുദ്ധകപ്പൽ കരിങ്കടലിൽ എത്തിക്കാൻ അമേരിക്ക തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീട് ഈ തീരുമാനം പിൻവലിയ്ക്കുകയായിരുന്നു.
ALSO READ: Cuba: Raul Castro പാർട്ടി സ്ഥാനം ഒഴിഞ്ഞു; ഇനി കാസ്ട്രോയില്ലാത്ത ക്യുബയുടെ കാലം
ഇപ്പോൾ യുകെയുടെ യുദ്ധക്കപ്പലുകൾ മെയിൽ കരിങ്കടലിൽ (Black Sea) എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഉക്രൈനിന്റെയും ബ്രിട്ടന്റെയും നാറ്റോ സഖ്‌യത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ടാണ് ബ്രിട്ടന്റെ യുദ്ധക്കപ്പലുകൾ കരിങ്കടലിലേക്ക്ക് തിരിക്കാൻ ഒരുങ്ങുന്നത്.
വിമാന വിരുദ്ധ മിസൈലുകളും (Missile) ഒരു അന്തർവാഹിനി വിരുദ്ധ ടൈപ്പ് 23 ഫ്രിഗേറ്റും ഉള്ള വൺ ടൈപ്പ് 45 ഡിസ്ട്രോയറും റോയൽ നേവിയുടെ കാരിയർ ടാസ്‌ക് ഗ്രൂപ്പിനെയുംഉക്രൈനിൽ ബോസ്ഫറസ് വഴി കരിങ്കടലിൽ വിന്യസിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.