Viral Video: ഇതൊക്കെ സിംപിൾ അല്ലേ! വോളിബോൾ കളിക്കുന്ന നായയുടെ വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

പരിശീലനത്തിലൂടെ പല കാര്യങ്ങളും ചെയ്യാൻ പഠിക്കുന്ന നായകൾ സോഷ്യൽ മീഡിയയെ പലപ്പോഴും അമ്പരപ്പിക്കാറുണ്ട്. അത്തരത്തിലൊരു നായയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.   

Written by - Zee Malayalam News Desk | Last Updated : Mar 22, 2022, 03:18 PM IST
  • കിയാര എന്ന് പേരിട്ടിരിക്കുന്ന നായയ്ക്ക് 'kiarathevolleydog' എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം പ്രൊഫൈലുമുണ്ട്.
  • ലാബ്രഡോർ-ഫ്ലാറ്റ് കോട്ട് റിട്രീവർ ഇനത്തിൽപെട്ട നായയാണ് ഇത്.
  • കിയാര വോളിബോൾ കളിക്കുന്നതിന്റെ നിരവധി വീഡിയോകൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
Viral Video: ഇതൊക്കെ സിംപിൾ അല്ലേ! വോളിബോൾ കളിക്കുന്ന നായയുടെ വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

മൃഗങ്ങളുടെ വീഡിയോകൾ ഇന്ന് ഇന്റർനെറ്റിൽ സജീവമാണ്. അതിൽ നായ്ക്കുട്ടികളുടെ വീഡിയോ പലപ്പോഴും വൈറലാകാറുണ്ട്. പരിശീലനത്തിലൂടെ പല കാര്യങ്ങളും ചെയ്യാൻ പഠിക്കുന്ന നായകൾ സോഷ്യൽ മീഡിയയെ പലപ്പോഴും അമ്പരപ്പിക്കാറുണ്ട്. അത്തരത്തിലൊരു നായയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 

അതിമനോഹരമായി വോളിബോൾ കളിക്കുകയാണ് ഈ നായ. മൂന്ന് മനുഷ്യർക്കൊപ്പം ചേർന്നാണ് നായയുടെ വോളിബോൾ കളി. സഹ കളിക്കാരന് മികച്ച പിന്തുണ നൽകി കൊണ്ടുള്ള നായയുടെ വോളിബോൾ കളി സോഷ്യൽ മീഡിയയെ ആകെ അമ്പരപ്പിച്ചിരിക്കുകയാണ്. ടീമായി കളിക്കുമ്പോൾ വേണ്ട Mutual understanding നായക്കുണ്ടെന്നുള്ളത് വീഡിയോയിൽ വ്യക്തമാണ്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Kiara (@kiarathevolleydog)

 

ഇൻസ്റ്റാ​ഗ്രാം പേജിൽ പങ്കുവച്ച വീഡിയോ നിരവധി പേർ കണ്ടു കഴിഞ്ഞു. വീഡിയോ നിരവധി പേർ ലൈക്കും ചെയ്തിട്ടുണ്ട്. കിയാര എന്ന് പേരിട്ടിരിക്കുന്ന നായയ്ക്ക് 'kiarathevolleydog' എന്ന പേരിൽ ഒരു ഇൻസ്റ്റാഗ്രാം പ്രൊഫൈലുമുണ്ട്. ലാബ്രഡോർ-ഫ്ലാറ്റ് കോട്ട് റിട്രീവർ ഇനത്തിൽപെട്ട നായയാണ് ഇത്. കിയാര വോളിബോൾ കളിക്കുന്നതിന്റെ നിരവധി വീഡിയോകൾ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News