Viral Video: ചിറകുള്ള പാമ്പിനെ കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ

Viral Video: ഈ പെരുമ്പാമ്പിന് രണ്ട് ചിറകുള്ളത് വീഡിയോയിൽ കാണാം. എന്നാൽ ഇത് ശരിക്കുമുള്ള ചിറകാണോ? 

Written by - Zee Malayalam News Desk | Last Updated : Aug 21, 2022, 01:26 PM IST
  • പാമ്പിന്റെ ഉടമ അതിന് വച്ച് നൽകിയിരിക്കുന്ന ചിറകാണത്.
  • ഒപൽ എന്ന നീലക്കണ്ണുള്ള ല്യൂസിസ്റ്റിക് ബോൾ പെരുമ്പാമ്പിന് അതിന്റെ ഉടമ നൽകിയ പുതിയ കോസ്റ്റ്യൂമാണത്.
  • ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
Viral Video: ചിറകുള്ള പാമ്പിനെ കണ്ടിട്ടുണ്ടോ? വൈറലായി വീഡിയോ

ഒട്ടനവധി ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നമ്മൾ കാണാറുണ്ട്. സ്ട്രെസ് കുറയ്ക്കാനും, ടെൻഷൻ മാറ്റാനും ഒക്കെ ആയിട്ട് ആളുകൾ ആശ്രയിക്കുന്നത് സോഷ്യൽ മീഡിയയിലെ വൈറൽ വീഡിയോകളാണ്. ഇതിൽ തന്നെ മൃഗങ്ങളുടെ വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയാണ്. മൃ​ഗങ്ങൾ മാത്രമല്ല പക്ഷികളുടെയും വീഡിയോകൾ കാണാറുണ്ട്. സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്ന അത്തരം വീഡിയോകൾ നമ്മളെ പലപ്പോഴും ചിരിപ്പിക്കുകയും പേടിപെടുത്തുകയും ഒക്കെ ചെയ്യാറുണ്ട്. ചിലത് കാണുമ്പോൾ നമുക്കൊരു കൗതുകവും തോന്നിപ്പോകും. 

ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്ന ഒരു വീഡിയോ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഈ വീഡിയോ ആളുകളിൽ കൗതുകം സൃഷ്ടിക്കുന്നതാണ്. പാമ്പിന്റെ വീഡിയോ ആണിത്. പൊതുവെ പാമ്പുകളെ കാണുമ്പോൾ ഒരുവിധം എല്ലാവർക്കും ഭയമാണ്. ഭയമില്ലാത്തവരും ഉണ്ട്. വീടുകളിൽ ഇവയെ വളർത്താൻ പോലും ചിലർക്ക് പേടിയുണ്ടാകില്ല. അത്തരത്തിൽ വീട്ടിൽ വളർത്തുന്ന പാമ്പിന്റെ വീഡിയോ ആണ് വൈറലാകുന്നത്. വെള്ള നിറത്തിലുള്ള പെരുമ്പാമ്പ് ആണിത്. ബോൾ പൈത്തൺ എന്നാണ് ഇത് അറിയപ്പെടുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by (@world_of_snakes_)

Also Read: Viral Video : ആന വേലി ചാടുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

 

ഈ പെരുമ്പാമ്പിന് രണ്ട് ചിറകുള്ളത് വീഡിയോയിൽ കാണാം. എന്നാൽ ഇത് ശരിക്കുമുള്ള ചിറകാണോ? ഈ കാര്യത്തിൽ എല്ലാവർക്കും സംശയമുണ്ടാകും. എന്നാൽ സംശയം വേണ്ട. ഇത് ശരിക്കുമുള്ള ചിറകല്ല. പാമ്പിന്റെ ഉടമ അതിന് വച്ച് നൽകിയിരിക്കുന്ന ചിറകാണത്. ഒപൽ എന്ന നീലക്കണ്ണുള്ള ല്യൂസിസ്റ്റിക് ബോൾ പെരുമ്പാമ്പിന് അതിന്റെ ഉടമ നൽകിയ പുതിയ കോസ്റ്റ്യൂമാണത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തലപൊക്കി പെരുമ്പാമ്പ് അങ്ങനെ നിൽക്കുന്നത് വീഡിയോയിൽ കാണാം. world_of_snakes_ എന്ന ഇൻസ്റ്റ​ഗ്രാം പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേർ വീഡിയോ കാണുകയും ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News