Viral Video : ആന വേലി ചാടുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

Viral Elephant Video : ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 14, 2022, 05:49 PM IST
  • ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
  • ഏഷ്യൻ ആനകൾക്ക് എന്തും ചെയ്യാൻ കഴിയും എന്ന അടിക്കുറുപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
  • ഇതിനോടകം നിരവധി പേർ ഈ വീഡിയോ കണ്ട് കഴിഞ്ഞു. നിരവധി കമ്മന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.
Viral Video : ആന വേലി ചാടുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വീഡിയോകളോട് ആളുകൾക്ക് താത്പര്യം കുറച്ച് കൂടുതലാണ്. സ്ട്രെസ് കുറയ്ക്കാനും, ടെൻഷൻ മാറ്റാനും ഒക്കെ ഇത്തരം വിഡിയോകൾ കാണുന്നവരുണ്ട്. ഇതിൽ തന്നെ മൃഗങ്ങളുടെ വീഡിയോകളോട് ആളുകൾക്ക് താത്പര്യം കുറച്ച് കൂടുതലാണ്. പ്രത്യകിച്ചും വന്യ മൃഗങ്ങളുടെ വീഡിയോകൾ ആണെങ്കിൽ താത്പര്യം ഒന്ന് കൂടി വർധിക്കും. ഇവരുടെ ജീവിതത്തെപ്പറ്റി ഒന്നും അറിയാത്തതും ഏത് അവസരത്തിൽ എന്ത് ചെയ്യുമെന്ന് പ്രതീക്ഷിക്കാൻ കഴിയാത്തതുമാണ് വന്യ മൃഗങ്ങളുടെ വീഡിയോകൾ ആളുകൾ ഇഷ്ടപ്പെടാൻ കാരണം. ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്ന വീഡിയോകളിൽ ചിലത് ചിരിപ്പിക്കാറും, കരയിക്കാറും, ദേഷ്യം ഉണ്ടാകാറും ഒക്കെയുണ്ട്. എന്നാൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്ന ഈ വീഡിയോ ആളുകളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇത് അതിവിദഗ്തമായി വേലി ചാടുന്ന ഒരു ആനയുടെ വീഡിയോയാണ്.

കരയിൽ ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജീവികളാണ്  ആനകൾ. പൂർണവളർച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർ വരെ വെള്ളവും അകത്താക്കാറുണ്ട്.  ആഫ്രിക്കൻ ആനകളെ അപേക്ഷിച്ച് ഏഷ്യൻ ആനകൾക്ക് സൗന്ദര്യം കൂടുതലാണ്. ഇവയ്ക്ക് ശരാശരി 20-21അടി നീളവും 6-12അടി ഉയരവും 5000കിലോഗ്രാം വരെ തൂക്കവും ഉണ്ടാവും. ഒരു വശത്തെ കാലുകൾ ഒരേസമയം മുമ്പോട്ടവെച്ചുനടക്കാനുള്ള പ്രത്യേകതയാണ് ആനകളെ മറ്റ് മൃഗങ്ങളിൽ നിന്ന് വ്യത്യസ്തരാകുന്നത്.  ആനകളുടെ മുൻകാലുകളെ നടയെന്നും പിൻകാലുകളെ അമരം എന്നുമാണ് അറിയപ്പെടുക. ആനകൾക്ക് വിശേഷ ബുദ്ധിയുണ്ടെന്നും ആളുകൾ പറയാറുണ്ട്. ഇപ്പോൾ ഒരു ആന വേലി ചാടുന്ന വീഡിയോയാണ് ആളുകളെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

ALSO READ: Viral Video: വെള്ളം കുടിക്കുന്നതിനിടെ കുളത്തിൽ വീണുപോയി; കുട്ടിയാനയെ കൈവിടാതെ ആനക്കൂട്ടം

ഹെറിറ്റേജ് അനിമൽ ടാസ്ക് ഫോഴ്സ് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഏഷ്യൻ ആനകൾക്ക് എന്തും ചെയ്യാൻ കഴിയും എന്ന അടിക്കുറുപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ആദ്യം കാൽ പൊക്കി ആദ്യ രണ്ട് കാലുകൾ വേലിക്ക് അപ്പുറത്തേക്ക് വെക്കുകയാണ് ആന വിഡിയോയിൽ. പിന്നീട് ഈ കാലുകൾ തറയിൽ ഉറപ്പിച്ച ശേഷം ബാക്കി രണ്ട് കാലുകളും യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ വേലിയുടെ അപ്പുറത്തേക്ക് എത്തിക്കുകയാണ് ആന. ഇതിനോടകം നിരവധി പേർ ഈ വീഡിയോ കണ്ട് കഴിഞ്ഞു. നിരവധി കമ്മന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News