Viral Video| ലൈവിൽ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ അപകടം, റിപ്പോർട്ടർ തലനാരിഴക്ക് രക്ഷപ്പെടുന്ന വീഡിയോ

രാവിലെ വാർത്ത റിപ്പോർട്ട് ചെയ്തിരുന്ന വനിതാ റിപ്പോർട്ടറെ പിന്നിൽ നിന്നെത്തിയ എസ്.യു.വി ഇടിച്ച് വീഴ്ത്തുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 21, 2022, 01:51 PM IST
  • സംഭവം സ്‌ക്രീനിലെ അവതാരകൻ കണ്ട് ഞെട്ടുകയും ലൈവിൽ വാക്കുകൾ കിട്ടാതാവുകയും ചെയ്തു.
  • അപകടം സംഭവിച്ച് താഴെ വീണിട്ടും അവർ റിപ്പോർട്ടിങ്ങ് വീണ്ടും തുടർന്നു
  • കഴിഞ്ഞ ദിവസം ഉണ്ടായ അപകടമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്
Viral Video| ലൈവിൽ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ അപകടം, റിപ്പോർട്ടർ തലനാരിഴക്ക് രക്ഷപ്പെടുന്ന വീഡിയോ

വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ വാഹനാപകടം ഉണ്ടായ  നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.വെസ്റ്റ് വിർജീനിയയിൽ ഇത്തരത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ അപകടമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

രാവിലെ വാർത്ത റിപ്പോർട്ട് ചെയ്തിരുന്ന വനിതാ റിപ്പോർട്ടറെ പിന്നിൽ നിന്നെത്തിയ എസ്.യു.വി ഇടിച്ച് വീഴ്ത്തുകയായിരുന്നു. സംഭവം മറു സ്‌ക്രീനിലെ അവതാരകൻ കണ്ട് ഞെട്ടിപ്പോവുകയും ലൈവിൽ വാക്കുകൾ കിട്ടാതാവുകയും ചെയ്തു.

 

അപകടം സംഭവിച്ച് താഴെ വീണിട്ടും അവർ റിപ്പോർട്ടിങ്ങ് വീണ്ടും തുടർന്നു. എഴുന്നേറ്റയുടൻ വനിതാ മാധ്യമ പ്രവർത്തക തന്നെ ഒരു കാർ ഇടിച്ചുവെന്നും പക്ഷേ എനിക്ക് കുഴപ്പമില്ലെന്നും വീഡിയോയിൽ പറയുന്നുണ്ട്. WSAZ-TV-യിൽ നിന്നുള്ള ടോറി യോർജിയായിരുന്നു ആ റിപ്പോർട്ടർ.

ALSO READ: Covid | കോവിഡ് വ്യാപനം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കർശന നിയന്ത്രണം, സന്ദർശകർക്ക് വിലക്ക്

ബുധനാഴ്ച (ജനുവരി 19) ആണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ക്ലിപ്പ് ട്വിറ്ററിൽ ഉപയോക്താക്കൾ പങ്കിടുകയും പെട്ടെന്ന് വൈറലാകുകയും ചെയ്തു.  നിരവധി പേരാണ് കുറഞ്ഞ സമയത്തിനുള്ളിൽ വീഡിയോ കണ്ടത്. ധാരാളം പേർ ഷെയർ ചെയ്യുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News