Viral Video : ഗരുഡ പരുന്തുകളുടെ പ്രണയം കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

VIral Eagle Love Video : ഫിജിൻ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. എന്തൊരു സുന്ദരമായ പ്രണയം എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Nov 27, 2022, 01:27 PM IST
  • ഫിജിൻ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്.
  • എന്തൊരു സുന്ദരമായ പ്രണയം എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
  • വീഡിയോയിൽ രണ്ട് പരുന്തുകൾ ആകാശത്ത് കടലിന് മുകളിൽ കാലുകൾ കോർത്ത് വട്ടത്തിൽ പറക്കുന്ന വീഡിയോയാണ് ഇത്.
Viral Video : ഗരുഡ പരുന്തുകളുടെ പ്രണയം കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

ദിനം പ്രതി ആയിരകണക്കിന് വീഡിയോകൾ ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യാറുണ്ട്. ഇത്തരത്തിൽ അപ്ലോഡ് ചെയ്യപ്പെടുന്ന വീഡിയോകളിൽ വാർത്തകളും, ചർച്ചകളും, ഇൻസ്റ്റാഗ്രാം റീലുകളും, പാചക വീഡിയോകളും, പ്രാങ്ക് വീഡിയോകളും, തമാശ വീഡിയോകളും ഒക്കെ ഉണ്ടാകാറുണ്ട്. എന്നാൽ ഇവയിൽ തീരെ കുറച്ച് വീഡിയോകൾ മാത്രമേ ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റാറുള്ളൂ. അങ്ങനെയുള്ളചുരുക്കം ചില വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇത്തരത്തിലുള്ള വീഡിയോകളിൽ പക്ഷികളുടെയും മൃഗങ്ങളുടെയും വീഡിയോകളോട് ആളുകൾക്ക് ഒരു പ്രത്യേക താത്പര്യവും ഉണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 

ഇപ്പോൾ രണ്ട് പരുന്തുകളുടെ പ്രണയത്തിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ആകാശത്തെ രാജാക്കന്മാർ അല്ലെങ്കിൽ പക്ഷി രാജാവ് എന്ന് അറിയപ്പെടുന്ന പക്ഷികളാണ് പരുന്തുകൾ. മികച്ച കാഴ്ച ശക്തിയും, ഉയരത്തിൽ പറക്കാനുള്ള കഴിവും, എത്ര ദൂരത്ത് നിന്ന് വേണമെങ്കിലും ഇരയെ കണ്ടെത്താനും അവയെ കൗശലത്തോടെ പിടിക്കാനുള്ള കഴിവും ഉള്ള പക്ഷികളാണ് പരുന്തുകൾ. പരുന്തിന് ഒരു പങ്കാളി മാത്രമേ ഉണ്ടാവുകയുള്ളൂ. എല്ലാ വർഷവും ഒരേ പ്രദേശത്ത് തന്നെ കൂടൊരുക്കിയാണ് ഇവ മുട്ടയിടുന്നത്. മുട്ടവിരിഞ്ഞ് 4 മുതൽ 5 വർഷങ്ങൾ വരെ കഴിയുമ്പോഴാണ് ഇവ പ്രായ പൂർത്തിയാക്കുക. ഒരേ സമയം പരുന്ത് ഒന്ന് മുതൽ മൂന്ന് മുട്ടകൾ വാരിയിടും. 35 ദിവസങ്ങൾ വരെയാണ് പരുന്ത് മുട്ടയ്ക്ക് അടയിരിക്കാറുള്ളത്. അത്കഴിഞ്ഞ് മൂന്ന് മാസങ്ങൾ ഏറെ കുഞ്ഞുങ്ങളെ തള്ള പക്ഷിയുടെ സംരക്ഷണയിൽ വളർത്തും. ഇപ്പോൾ ഗരുഡ പരുന്തിന്റെ പ്രണയത്തിന്റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

ALSO READ: Viral Video: വധുവിന്റെ വിടപറച്ചിലിൽ പൊട്ടിക്കരഞ്ഞ ബന്ധുക്കളോട് വരൻ ചെയ്തത്..! വീഡിയോ വൈറൽ

വീഡിയോ കാണാം 

ഫിജിൻ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് ഇത്. എന്തൊരു സുന്ദരമായ പ്രണയം എന്ന അടിക്കുറുപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ രണ്ട് പരുന്തുകൾ ആകാശത്ത്  കടലിന് മുകളിൽ കാലുകൾ കോർത്ത് വട്ടത്തിൽ പറക്കുന്ന വീഡിയോയാണ് ഇത്. ഇതിനോടകം തന്നെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച് കഴിഞ്ഞു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News