Viral Video : ആകാശത്ത് വെച്ച് എയർ ഏഷ്യ വിമാനത്തിനുള്ളിൽ പാമ്പ്; പിന്നീട് നടന്നത് പൈലറ്റിന്റെ അവസരോചിതമായ ഇടപെടൽ

Air Aisa Airbus A320 വിമാനത്തിനുള്ളിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Feb 14, 2022, 09:13 PM IST
  • മലേഷ്യയിലെ കൗല ലമ്പൂരിൽ നിന്ന് താവാവുവിലേക്കുള്ള എയർ ഏഷ്യ എയർബസ് A320 വിമാനത്തിനുള്ളിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.
  • പാമ്പിന്റെ സാന്നിധ്യം അറിഞ്ഞ പൈലറ്റ് ഉടൻ തന്നെ വിമാനം വിഴിതിരിച്ച് സമീപത്തെ കുച്ചിങ് വിമാനത്താവളത്തിലേക്ക് അടിയന്തരമായി ഇറക്കി.
  • യാത്രക്കാർ എല്ലാ സുരക്ഷിതരാണെന്ന് എയർ ഏഷ്യയുടെ വക്താവ് അറിയിക്കുകയും ചെയ്തു.
Viral Video : ആകാശത്ത് വെച്ച് എയർ ഏഷ്യ വിമാനത്തിനുള്ളിൽ പാമ്പ്; പിന്നീട് നടന്നത് പൈലറ്റിന്റെ അവസരോചിതമായ ഇടപെടൽ

Viral Video : യാത്രക്കിടെ എയർ ഏഷ്യ വിമാനത്തിനുള്ളിൽ പാമ്പിനെ കണ്ടെത്തി. യാത്രക്കാരുടെ ക്യാബിനുള്ളിലെ ലൈറ്റിന്റെ ഫ്രേമിനുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്. മലേഷ്യയിലെ കൗല ലമ്പൂരിൽ നിന്ന് താവാവുവിലേക്കുള്ള എയർ ഏഷ്യ എയർബസ് A320 വിമാനത്തിനുള്ളിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. 

പാമ്പിന്റെ സാന്നിധ്യം അറിഞ്ഞ പൈലറ്റ് ഉടൻ തന്നെ വിമാനം വിഴിതിരിച്ച് സമീപത്തെ കുച്ചിങ് വിമാനത്താവളത്തിലേക്ക് അടിയന്തരമായി ഇറക്കി. യാത്രക്കാർ എല്ലാ സുരക്ഷിതരാണെന്ന് എയർ ഏഷ്യയുടെ വക്താവ് അറിയിക്കുകയും ചെയ്തു. 

ALSO READ : Viral Video: ഇതെന്താ പ്രീ-വെഡിങ് ഷൂട്ടോ..? മൂർഖന്മാർ മുഖാമുഖം..!

പൈലറ്റായ ഹനാ മോഹ്സിൻ ഖാനാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. വിമാനം കുച്ചിങ് എയർപ്പോട്ടിൽ ഇറക്കി യാത്രക്കാരെ പുറത്തെത്തിച്ച് സുരക്ഷിതരാക്കും വരെ പാമ്പ് അതെ സ്ഥലത്തെ തന്ന തുടർന്നു എന്ന് മോഹ്സിൻ തന്റെ ട്വീറ്റിൽ പറയുന്നു. 

ALSO READ : Viral Video: രണ്ട് രാജവെമ്പാലകൾ നേർക്കുനേർ..! എന്ത് സംഭവിക്കും? വീഡിയോ കാണാം

ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും യാത്രക്കാരുടെയും ക്രൂ മെമ്പേഴ്സിന്റെ സുരക്ഷതത്വം വിട്ട് യാതൊരു കാര്യത്തിന് എയർ ഏഷ്യ മുതരത്തില്ലയെന്നും വിമാനക്കമ്പനിയുടെ സുരക്ഷ ഉദ്യോഗസ്ഥ മേധാവി ലിയോങ് തീയ്ൻ ലിങ് വാർത്തക്കുറിപ്പിലൂടെ അറിയിച്ചു. സുരക്ഷതിരാക്കിയ യാത്രക്കാരെ മറ്റൊരു വിമനത്തിൽ കയറ്റിൽ ലക്ഷ്യസ്ഥാനത്തെത്തിക്കുകയും ചെയ്തു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News