'അമൂല്യമായ പ്രണയം'; ഇരുകാലുകളും ഒരു കൈപ്പത്തിയും നഷ്ടപ്പെട്ട യുവതിയുടെ വിവാഹ നൃത്തവീഡിയോ വൈറൽ

വളരെ പ്രത്യേകതയുള്ള പ്രണയം എന്ന തലക്കെട്ടിലാണ് യുക്രേനിയൻ പാർലമെന്റിന്റെ ട്വിറ്റർ പേജിൽ വീഡിയോ പങ്കുവച്ചത്.

Written by - Zee Malayalam News Desk | Last Updated : May 4, 2022, 03:16 PM IST
  • ഒക്സാനയുടെ രണ്ട് കാലുകളും ഇടതുകയ്യിലെ നാല് വിരലുകളും ആക്രമണത്തില്‍ നഷ്ടപ്പെട്ടിരുന്നു
  • സഹപ്രവർത്തകരാണ് ഇരുവരുടെയും നൃത്ത വീഡിയോ പങ്കുവച്ചത്
  • ഇരുവരും ആറ് വര്‍ഷമായി ഒരുമിച്ച് താമസിക്കുന്നുണ്ടെങ്കിലും വിവാഹിതരായിരുന്നില്ല
  • ആക്രമണത്തിൽ ഒക്സാനയ്ക്ക് പരിക്കേറ്റതിന് ശേഷമാണ് ഇവർ വിവാഹിതരായത്
'അമൂല്യമായ പ്രണയം'; ഇരുകാലുകളും ഒരു കൈപ്പത്തിയും നഷ്ടപ്പെട്ട യുവതിയുടെ വിവാഹ നൃത്തവീഡിയോ വൈറൽ

യുക്രൈനിൽ റഷ്യയുടെ ആക്രമണത്തിനിടെ കാലുകള്‍ നഷ്ടപ്പെട്ട നഴ്സിന്റെ നൃത്തം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഒക്സാന എന്ന നഴ്സിനാണ് സ്ഫോടനത്തിൽ ഇരുകാലുകളും ഒരു കൈപ്പത്തിയും നഷ്ടമായത്. ഇരുപത്തിമൂന്നുകാരിയായ ഒക്സാനയും പങ്കാളി വിക്ടറും തമ്മിൽ വിവാഹിതരായി. വളരെ പ്രത്യേകതയുള്ള പ്രണയം എന്ന തലക്കെട്ടിലാണ് യുക്രേനിയൻ പാർലമെന്റിന്റെ ട്വിറ്റർ പേജിൽ വീഡിയോ പങ്കുവച്ചത്.

മാര്‍ച്ച് ഇരുപത്തിയേഴിനുണ്ടായ റഷ്യന്‍ ആക്രമണത്തിലാണ് ഒക്സാനയ്ക്ക് പരിക്കേറ്റത്. ഒക്സാനയും വിക്ടറും വീട്ടിലേക്ക് നടക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. 'എന്നെ നോക്കൂ' എന്ന് മാത്രമാണ് നിലവിളികളോടെ ആ സമയത്ത് ഒക്സാന വിക്ടറിനോട് പറഞ്ഞത്. അപകടത്തിൽ വിക്ടർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഒക്സാന വളരെ ധൈര്യത്തോടെയാണ് ഈ സാഹചര്യത്തെ തരണം ചെയ്തതെന്നും തനിക്ക് അതിന് സാധ്യമാകില്ലെന്നും വിക്ടര്‍ പറഞ്ഞു.

ഒക്സാനയുടെ രണ്ട് കാലുകളും ഇടതുകയ്യിലെ നാല് വിരലുകളും ആക്രമണത്തില്‍ നഷ്ടപ്പെട്ടിരുന്നു. സഹപ്രവർത്തകരാണ് ഇരുവരുടെയും നൃത്ത വീഡിയോ പങ്കുവച്ചത്. ഇരുവരും ആറ് വര്‍ഷമായി ഒരുമിച്ച് താമസിക്കുന്നുണ്ടെങ്കിലും വിവാഹിതരായിരുന്നില്ല. ആക്രമണത്തിൽ ഒക്സാനയ്ക്ക് പരിക്കേറ്റതിന് ശേഷമാണ് ഇവർ വിവാഹിതരായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News