Covid മൂന്നാംതരം​ഗം ആരംഭിച്ചതായി ലോകാരോ​ഗ്യ സംഘടന

മൂന്നാം തരം​ഗത്തിന്റെ പ്രാരംഭ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ലോകാരോ​ഗ്യ സംഘടന മേധാവി ട്രെഡ്രോസ് അഥനോം ​ഗെബ്രിയേസസ് പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Jul 15, 2021, 02:35 PM IST
  • മൂന്നാംതരം​ഗത്തിന്റെ പ്രാരംഭ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്
  • ഡെൽറ്റ വകഭേദം 11 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്
  • ഇത് ലോകമെമ്പാടും വ്യാപിക്കുമെന്നാണ് നി​ഗമനം
  • അല്ലെങ്കിൽ മൂന്നാം തരം​ഗം ആരംഭിച്ച് കഴിഞ്ഞുവെന്നും ടെഡ്രോസ് അഥനോം ​ഗെബ്രിയേസസ് പറഞ്ഞു
Covid മൂന്നാംതരം​ഗം ആരംഭിച്ചതായി ലോകാരോ​ഗ്യ സംഘടന

ജനീവ: കൊവിഡ് മഹാമാരിയുടെ മൂന്നാം തരം​ഗം ആരംഭിച്ചതായി ലോകാരോ​ഗ്യ സംഘടന (WHO). മൂന്നാം തരം​ഗത്തിന്റെ പ്രാരംഭ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ലോകാരോ​ഗ്യ സംഘടന മേധാവി (WHO Chief) ട്രെഡ്രോസ് അഥനോം ​ഗെബ്രിയേസസ് പറഞ്ഞു.

കൊവിഡിന്റെ ഡെൽറ്റ വകഭേദം (Delta Variant) ആ​ഗോളതലത്തിൽ വ്യാപകമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാരോ​ഗ്യ സംഘടന മൂന്നാംതരം​ഗത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. മൂന്നാംതരം​ഗത്തിന്റെ പ്രാരംഭ ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. ഡെൽറ്റ വകഭേദം 11 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് ലോകമെമ്പാടും വ്യാപിക്കുമെന്നാണ് നി​ഗമനം. അല്ലെങ്കിൽ മൂന്നാം തരം​ഗം ആരംഭിച്ച് കഴിഞ്ഞുവെന്നും ഇന്റർനാഷണൽ ഹെൽത്ത് റെ​ഗുലേഷൻസിന്റെ അടിയന്തര സമിതിയെ അഭിസംബോധന ചെയ്തുകൊണ്ട് ടെഡ്രോസ് അഥനോം ​ഗെബ്രിയേസസ് പറഞ്ഞു.

ALSO READ: റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ മരണങ്ങൾ വളരെക്കുറവ്; യഥാർത്ഥ മരണസംഖ്യ ഇരട്ടിയിലധികം: WHO

കൊറോണ വൈറസ് (Corona Virus) വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതൽ വ്യാപന ശേഷിയുള്ള വകഭേദങ്ങൾ ഉണ്ടാകാം. യൂറോപ്പിലും വടക്കൻ അമേരിക്കയിലും പ്രതിരോധ കുത്തിവയ്പ്പ് നിരക്ക് ഉയർത്തിയത് കൊവിഡ് കേസുകളും മരണങ്ങളും കുറയുന്നതിന് കാരണമായെന്നും ലോകാരോ​ഗ്യ സം​ഘടന വ്യക്തമാക്കി. എന്നാൽ ആ​ഗോള തലത്തിൽ കൊവിഡ് കേസുകൾ വീണ്ടും വർധിക്കുകയാണ്. കൊവിഡ് വാക്സിന്റെ കാര്യത്തിൽ ആ​ഗോളതലത്തിൽ വലിയ അസമത്വം നിലനിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News