ഇനി യൂറോപ്പില്‍ വാട്സ് ആപ്പ് ഉപയോഗിക്കാന്‍ പ്രായം 16 കഴിയണം

വാട്‌സ്‌ ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 13 വയസില്‍ നിന്നും 16 വയസാക്കി ഉയര്‍ത്തുമെന്ന് വാട്‌സ്‌ആപ്പ് ഉടമകളായ ഫേസ്ബുക്ക് യൂറോപ്യന്‍ യൂണിയന്‍. 

Last Updated : Apr 26, 2018, 05:38 PM IST
ഇനി യൂറോപ്പില്‍ വാട്സ് ആപ്പ് ഉപയോഗിക്കാന്‍ പ്രായം 16 കഴിയണം

യൂറോപ്പ്: വാട്‌സ്‌ ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 13 വയസില്‍ നിന്നും 16 വയസാക്കി ഉയര്‍ത്തുമെന്ന് വാട്‌സ്‌ആപ്പ് ഉടമകളായ ഫേസ്ബുക്ക് യൂറോപ്യന്‍ യൂണിയന്‍. 

വാട്‌സ്‌ ആപ്പ് ഉപയോഗിക്കുന്നവര്‍ പ്രായം സ്ഥിരീകരിക്കണമെന്ന നിബന്ധന അടുത്ത ആഴ്ച മുതല്‍ വാട്‌സ്‌ആപ്പ് ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ പ്രായം എങ്ങനെയാണ് സ്ഥിരീകരിക്കുക എന്നു സംബന്ധിച്ചു വിവരമില്ല. അടുത്തമാസം മുതല്‍ പുതിയ വിവര സുരക്ഷാ നിയന്ത്രണ പോളിസി പ്രാബല്യത്തില്‍ വരാനിരിക്കെയാണ് യൂറോപ്യന്‍ യൂണിയന്‍റെ പുതിയ തീരുമാനം.

അതേസമയം, മേയ് 25നു യൂറോപ്യന്‍ യൂണിയനില്‍ ജനറല്‍ ഡേറ്റ പ്രൊട്ടക്ഷന്‍ റെഗുലേഷന്‍ പ്രാബല്യത്തില്‍ വരും. ഇതിലൂടെ ഉപയോക്താവിന് സ്വകാര്യ വിവരങ്ങള്‍ മായിച്ചുകളയാനും അവകാശമുണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, യൂറോപ്പിന് പുറത്തുള്ള സ്ഥലങ്ങളില്‍ പ്രായപരിധി 13 തന്നെയായിരിക്കും. 

 

Trending News