തൊഴിലുടമയെ വാട്‌സ് ആപ്പിലൂടെ അധിക്ഷേപിച്ച അറബ് പൗരനായ തൊഴിലാളിക്ക് അരലക്ഷം ദിര്‍ഹം പിഴ

തൊഴിലുടമയെ വാട്‌സ് ആപ്പിലൂടെ അധിക്ഷേപിച്ച  അറബ് പൗരനായ തൊഴിലാളിക്കു അരലക്ഷം ദിര്‍ഹം പിഴ. കല്‍ബ സെഷന്‍ കോടതിയാണു നവമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിനു പിഴ ചുമത്തിയത്. അറബ് പൗരനായ തൊഴിലാളിയും സ്ഥാപനയുടമയും തമ്മിലുള്ള തൊഴില്‍ തര്‍ക്കമാണു കേസിനാധാരം. 

Last Updated : Jun 1, 2016, 05:24 PM IST
തൊഴിലുടമയെ വാട്‌സ് ആപ്പിലൂടെ അധിക്ഷേപിച്ച അറബ് പൗരനായ തൊഴിലാളിക്ക് അരലക്ഷം ദിര്‍ഹം പിഴ

ഖോര്‍ഫക്കാന്‍: തൊഴിലുടമയെ വാട്‌സ് ആപ്പിലൂടെ അധിക്ഷേപിച്ച  അറബ് പൗരനായ തൊഴിലാളിക്കു അരലക്ഷം ദിര്‍ഹം പിഴ. കല്‍ബ സെഷന്‍ കോടതിയാണു നവ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് പിഴ ചുമത്തിയത്. അറബ് പൗരനായ തൊഴിലാളിയും സ്ഥാപനയുടമയും തമ്മിലുള്ള തൊഴില്‍ തര്‍ക്കമാണു കേസിനാധാരം. 

ആദ്യം ജോലി ചെയ്ത സ്ഥാപനം വിട്ട തൊഴിലാളി മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യവേയാണു വാട്‌സ് ആപ്പ് വഴി തൊഴിലുടമയ്ക്കു നേരേ അസഭ്യവര്‍ഷം നടത്തിയത്. മൊബൈല്‍ ഫോണില്‍ സന്ദേശം കിട്ടിയ സ്ഥാപനയുടമ തൊഴിലാളിക്കെതിരെ ഖോര്‍ഫുക്കാന്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയശേഷം തൊഴിലാളി കുറ്റക്കാരാനാണെന്ന് പ്രോസിക്യൂഷന്‍ കണ്ടെത്തിയത്.  

Trending News