അന്യന്‍റെ മുതല്‍ അടിച്ച് മാറ്റിയാല്‍ ഇങ്ങനെയിരിക്കും!

സമയമായിട്ടും പാര്‍സല്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ കൊറിയര്‍ കമ്പനിയുമായി ബന്ധപ്പെടുകയായിരുന്നു. 

Last Updated : Nov 27, 2018, 06:06 PM IST
അന്യന്‍റെ മുതല്‍ അടിച്ച് മാറ്റിയാല്‍ ഇങ്ങനെയിരിക്കും!

ന്യന്‍റെ മുതല്‍ ആഗ്രഹിക്കുന്നത് തെറ്റാണെന്നാണ് പറയപ്പെടുന്നതെങ്കിലും പലപ്പോഴും പലരും അത് മറന്ന് പ്രവര്‍ത്തിക്കാറുണ്ട്. അങ്ങനെ ഉള്ളവര്‍ക്ക് നല്ലൊരു പാഠം നല്‍കുകയാണ് ഫ്ലോറിഡയിലെ അപ്പോപ്കയില്‍ നടന്ന ഒരു മോക്ഷണ സംഭവം. 

അയല്‍ക്കാരന്‍റെ വീട്ടിലെത്തിയ കൊറിയര്‍ മോഷ്ടിച്ച യുവതിക്ക് കിട്ടിയത് പെട്ടി നിറയെ പുഴുക്കളെയാണ്. വീട്ടില്‍ വളര്‍ത്തുന്ന ഓന്തിന്‍റെ ഭക്ഷണാവശ്യത്തിനായി കൊണ്ടുവന്ന പ്രത്യേകയിനം വണ്ടുകളുടെ ലാര്‍വ്വയായിരുന്നു കൊറിയറില്‍. 

ഇതറിയാതെയാണ് ഷെല്ലി ഡ്രേവ് എന്നയാളുടെ വീട്ടിലെത്തിയ കൊറിയര്‍ യുവതി അടിച്ചുമാറ്റിയത്. കൂടാതെ, വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി അവര്‍ ശ്രദ്ധിച്ചതുമില്ല. 

സമയമായിട്ടും പാര്‍സല്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ കൊറിയര്‍ കമ്പനിയുമായി ബന്ധപ്പെടുകയായിരുന്നു. 

എന്നാല്‍ പാര്‍സല്‍ വീട്ടിലെത്തിച്ചിട്ട് ഏറെ മണിക്കൂറുകള്‍ ആയെന്ന കൊറിയര്‍ കമ്പനിക്കാരുടെ മറുപടിയെ തുടര്‍ന്നാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. 

യുവതി പരിസരം നീരീക്ഷിച്ച ശേഷം വീട്ടുപടിക്കല്‍ എത്തുന്നതും പാര്‍സല്‍ എടുത്തുകൊണ്ട് പോവുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്പ. വീടിനു രിസരത്ത് നടന്ന വിശദമായ പരിശോധനയില്‍ ഏതാനും വീടുകള്‍ക്ക് അകലെ പാര്‍സല്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പിന്നീട് കണ്ടെത്തി. 

എന്നാല്‍ ഇതില്‍ നിന്ന് പകുതിയില്‍ എറെയും ലാര്‍വ്വകള്‍ നഷ്ടമായെന്നാണ് ഷെല്ലി വിശദമാക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്ത് ഷെല്ലി സമൂഹമാധ്യമങ്ങളില്‍ വിവരം പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. 

മറ്റുള്ളവരുടെ സാധനങ്ങൾ മോഷ്ടിക്കുന്നത് ഇവർക്ക് വളരെ സന്തോഷമുള്ള കാര്യമായിരിക്കും. എന്നാൽ ഇന്ന് അവർ ചെയ്തതിന്റെ കർമ്മം അവർക്ക് കിട്ടി എന്ന അടിക്കുറിപ്പോടെ ഷെല്ലി തന്നെ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 

വീടിന്‍റെ മുൻ വാതിൽനിന്നും കൊറിയർ മോഷ്ടിക്കുന്ന യുവതിയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

 

 

 

 

Trending News