തിരുവനന്തപുരം: കനത്ത മഴയിൽ തിരുവനന്തപുരം ജില്ലയിൽ 89.87 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായതായി പ്രാഥമിക റിപ്പോർട്ട്. 438 കർഷകരെയാണ് നഷ്ടം ബാധിച്ചത്. 234.05 ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചതായി പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ അനിൽകുമാർ.എസ് അറിയിച്ചു. ഒക്ടോബർ 13 മുതൽ 16 വരെയുള്ള കണക്കാണിത്.
വാഴകൃഷിയെയാണ് മഴ സാരമായി ബാധിച്ചത്. 205.17 ഹെക്ടർ പ്രദേശത്തെ വാഴ കൃഷി നശിച്ചു. 12.48 ഹെക്ടർ നെല്ല്, 10.30 ഹെക്ടർ പച്ചക്കറി, 5.80 ഹെക്ടർ മരിച്ചീനി, 0.20 ഹെക്ടർ അടയ്ക്ക, 0.10 ഹെക്ടർ വെറ്റില എന്നിങ്ങനെയാണ് കൃഷിനാശമുണ്ടായത്. ജില്ലയിൽ ഏറ്റവും അധികം കൃഷിനാശം സംഭവിച്ചത് പള്ളിച്ചൽ ബ്ലോക്കിലാണ്.
പള്ളിച്ചലിൽ 207.40 ഹെക്ടറിലായി 36.17 ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായി. ആറ്റിങ്ങലിൽ 12 ഹെക്ടറിലായി 18 ലക്ഷം, നെടുമങ്ങാട് 5.20 ഹെക്ടറിലായി 16.70 ലക്ഷം, വാമനപുരം 7.95 ഹെക്ടറിലായി 14.11 ലക്ഷം, നെയ്യാറ്റിൻകര 0.42 ഹെക്ടറിലായി 1.53 ലക്ഷം, പാറശാല 0.28 ഹെക്ടറിലായി 0.42 ലക്ഷം രൂപയുടെയും കൃഷിനഷ്ടം എന്നിങ്ങനെയാണ് നിലവിലെ കണക്ക്.
അതേസമയം, കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തും. നാല് ഷട്ടറുകളും നിലവില്‍ 70 സെന്റീമീറ്റര്‍ വീതം (ആകെ 280സെന്റീമീറ്റര്‍) ഉയര്‍ത്തിയിട്ടുണ്ട്. വൈകിട്ട് ഓരോ ഷട്ടറുകളും 30 സെന്റീമീറ്റര്‍ വീതം കൂടി (ആകെ 400സെന്റീമീറ്റര്‍) ഉയര്‍ത്തും. ഡാമിന്റെ ഷട്ടറുകൾ ഉയർത്തുന്നതിനാൽ സമീപ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലയില്‍ അതിശക്തമായ മഴയെ തുടര്‍ന്നുണ്ടായ അടിയന്തരസാഹചര്യം വിലയിരുത്തുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ അവലോകനയോഗം ചേര്‍ന്നിരുന്നു. ജില്ലയില്‍ ഇന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അവലോകന യോഗത്തില്‍ മന്ത്രിമാര്‍ നിര്‍ദേശം നല്കി.
റവന്യൂ മന്ത്രി കെ രാജന്, പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, ഭക്ഷ്യ-പൊതു വിതരണവകുപ്പ് മന്ത്രി ജി ആര് അനില്‍, ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു, ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ്, ആര്‍ഡിഒ അശ്വതി ശ്രീനിവാസ് എന്നിവർ ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.