Indian Visa: കനേഡിയൻ പൗരന്‍മാര്‍ക്ക്‌ വീസ നൽകുന്നത് ഇന്ത്യ നിർത്തി

ജൂൺ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ സിഖ് സാംസ്കാരിക കേന്ദ്രത്തിന് പുറത്താണ് ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ടത്

Written by - Zee Malayalam News Desk | Last Updated : Sep 21, 2023, 12:12 PM IST
  • ഓൺലൈൻ വിസ അപേക്ഷാ കേന്ദ്രമായ BLS ഇന്റർനാഷണൽ ഇത് സംബന്ധിച്ച് അറിയിപ്പുകൾ നൽകി
  • ജൂൺ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ സിഖ് സാംസ്കാരിക കേന്ദ്രത്തിന് പുറത്താണ് ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ടത്
Indian Visa: കനേഡിയൻ പൗരന്‍മാര്‍ക്ക്‌ വീസ നൽകുന്നത് ഇന്ത്യ നിർത്തി

ന്യൂഡൽഹി: കനേഡിയൻ പൗരന്‍മാര്‍ക്ക്‌ വീസ നൽകുന്നത് ഇന്ത്യ നിർത്തി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെയാണ് പുതിയ നടപടി. ഖാലിസ്ഥാൻ സിഖ് അനുകൂല നേതാവായ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ തർക്ക നിലനിൽക്കെയാണ് ഇന്ത്യയുടെ നടപടി.  ഓൺലൈൻ വിസ അപേക്ഷാ കേന്ദ്രമായ BLS ഇന്റർനാഷണൽ ഇത് സംബന്ധിച്ച് അറിയിപ്പുകൾ നൽകി കഴിഞ്ഞു.

ജൂൺ 18ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ സിഖ് സാംസ്കാരിക കേന്ദ്രത്തിന് പുറത്താണ് ഹർദീപ് സിംഗ് നിജ്ജാർ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇതിന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് പങ്കുണ്ടെന്നാണ് കാനഡ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന്  കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ തിങ്കളാഴ്ച പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News