പന്നിക്ക് വച്ച കെണിയിൽ കുടുങ്ങിയത് ആന, കുഴിച്ചിടാൻ ചിലവായത് ലക്ഷങ്ങൾ, കൊമ്പെടുത്തത് പാലാ സംഘം; ആനയുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Elephant killing in Thrissur: പന്നിക്ക് വച്ച കെണിയിൽ കുടുങ്ങിയാണ് ആന ചെരിഞ്ഞതെന്നാണ് സംശയം. ഷോക്കേറ്റാണോ ആന ചെരിഞ്ഞതെന്നാണ് സംശയം ഉയരുന്നത്. ആനയെ കുഴിച്ചിട്ട റബർ തോട്ടത്തിന്റെ ഉടമ റോയിയും സുഹൃത്തുക്കളുമാണ് പന്നിയെ കുടുക്കാൻ വൈദ്യുതി കെണി ഒരുക്കിയത്.

Written by - Zee Malayalam News Desk | Last Updated : Jul 14, 2023, 04:41 PM IST
  • ചത്ത ആനയെ കുഴിച്ചിടാൻ പാലായിൽ നിന്ന് നാലംഗ സംഘം സഹായത്തിനെത്തിയെന്നും വിവരമുണ്ട്
  • റോയി ഇവർക്ക് രണ്ടുലക്ഷത്തിലേറേ രൂപ നൽകിയെന്നാണ് നിലവിൽ പുറത്ത് വരുന്ന വിവരങ്ങൾ
  • പാലായിൽ നിന്നെത്തിയ സംഘം റോയിയുടെ സുഹൃത്തുകളായിരുന്നു
  • ആനയെ കുഴിച്ചിട്ടതും കൊമ്പെടുത്തതും പാലാ സംഘമാണെന്നാണ് സൂചന
പന്നിക്ക് വച്ച കെണിയിൽ കുടുങ്ങിയത് ആന, കുഴിച്ചിടാൻ ചിലവായത് ലക്ഷങ്ങൾ, കൊമ്പെടുത്തത് പാലാ സംഘം; ആനയുടെ ജഡം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തൃശൂർ: തൃശൂരിൽ റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പന്നിക്ക് വച്ച കെണിയിൽ കുടുങ്ങിയാണ് ആന ചെരിഞ്ഞതെന്നാണ് സംശയം. ഷോക്കേറ്റാണോ ആന ചെരിഞ്ഞതെന്നാണ് സംശയം ഉയരുന്നത്. ആനയെ കുഴിച്ചിട്ട റബർ തോട്ടത്തിന്റെ ഉടമ റോയിയും സുഹൃത്തുക്കളുമാണ് പന്നിയെ കുടുക്കാൻ വൈദ്യുതി കെണി ഒരുക്കിയത്.

അതേസമയം, ചത്ത ആനയെ കുഴിച്ചിടാൻ പാലായിൽ നിന്ന് നാലംഗ സംഘം സഹായത്തിനെത്തിയെന്നും വിവരമുണ്ട്. റോയി ഇവർക്ക് രണ്ടുലക്ഷത്തിലേറേ രൂപ നൽകിയെന്നാണ് നിലവിൽ പുറത്ത് വരുന്ന വിവരങ്ങൾ. പാലായിൽ നിന്നെത്തിയ സംഘം റോയിയുടെ സുഹൃത്തുകളായിരുന്നു. ആനയെ കുഴിച്ചിട്ടതും കൊമ്പെടുത്തതും പാലാ സംഘമാണെന്നാണ് സൂചന.

ഇവർ ആനയുടെ കൊമ്പ് മലയാറ്റൂരിലെ കൊമ്പ് കടത്തുകാർക്ക് കൈമാറി. സംഭവത്തിൽ റോയിയും പാലാ സംഘവും ഒളിവിലാണ്. ഇവർക്കായി വനംവകുപ്പ് അന്വേഷണം ഊർജ്ജിതമാക്കി. ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായവരുടെ മൊഴിയെ തുടർന്നാണ് തൃശൂരിൽ നിന്ന് ആനയുടെ ജഡം കണ്ടെത്തിയത്.

ചേലക്കര വാഴക്കോട് റബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കുഴിച്ചിട്ടതിന് പിന്നില്‍ ആനക്കൊമ്പ് കടത്ത് സംഘമാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു. എറണാകുളം പട്ടിമറ്റത്ത് പിടിയിലായ നാല് പ്രതികളിൽ ഒരാളെ വനം വകുപ്പ് ചോദ്യം ചെയ്തതോടെയാണ് ആനയെ റബർ തോട്ടത്തിൽ കുഴിച്ചിട്ടതായി വിവരം ലഭിച്ചത്. 

ആനക്കൊമ്പ് വിൽക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ അഖിൽ മോഹനെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നത്. ബാക്കി മൂന്ന് പ്രതികൾ റിമാൻഡിലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ ജെസിബി ഉപയോഗിച്ചാണ് റബർ തോട്ടത്തിൽ കുഴിച്ചിട്ട ആനയുടെ ജഡം പുറത്തെടുത്തത്. ആനയുടെ കൊമ്പിന്‍റെ ഒരു ഭാഗം മുറിച്ചെടുത്ത നിലയിലാണ് കാണപ്പെട്ടത്.

15 വയസ്സിൽ താഴെ പ്രായമുള്ള ആനയാണ് ചെരിഞ്ഞതെന്നാണ് സൂചന. ജഡം മറവ് ചെയ്ത തോട്ടത്തിന്‍റെ ഉടമ റോയ് ഒളിവിലാണ്. തൃശൂർ ചേലക്കര മുള്ളൂർക്കര വാഴക്കോട് റബർ തോട്ടത്തിലാണ് ആനയുടെ ജഡം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. മണിയഞ്ചിറ റോയ് എന്ന സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള റബർ എസ്റ്റേറ്റിലാണ് ആനയെ കുഴിച്ചിട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News