Wild elephant attack: അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാനകളിറങ്ങി; ഉന്നതതലയോഗം വിളിച്ച് വനം മന്ത്രി

Wild elephant attack in Thrissur: ചാലക്കുടി-അതിരപ്പള്ളി പാതയ്ക്ക് സമീപമുള്ള തോട്ടത്തിലാണ് കാട്ടാനകൾ എത്തിയത്. പാതയ്ക്ക് അരികിലായി രണ്ട് കാട്ടാനകളാണ് നിലയുറപ്പിച്ചത്. റോഡിൽ നിന്ന് 150 മീറ്റർ മാത്രം അകലെയാണ് കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 6, 2024, 10:16 AM IST
  • സംസ്ഥാനത്ത് വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ ഉന്നതതലയോ​ഗം വിളിച്ചു
  • ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓൺലൈനായാണ് യോ​ഗം ചേരുന്നത്
  • കഴിഞ്ഞദിവസം സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു
Wild elephant attack: അതിരപ്പിള്ളിയില്‍ വീണ്ടും കാട്ടാനകളിറങ്ങി; ഉന്നതതലയോഗം വിളിച്ച് വനം മന്ത്രി

തൃശൂ‍ർ: അതിരപ്പള്ളി തുമ്പൂർമുഴിയിൽ കാട്ടാനയിറങ്ങി. എണ്ണപ്പന തോട്ടത്തിലാണ് കാട്ടാനയിറങ്ങിയത്. ചാലക്കുടി-അതിരപ്പള്ളി പാതയ്ക്ക് സമീപമുള്ള തോട്ടത്തിലാണ് കാട്ടാനകൾ എത്തിയത്. പാതയ്ക്ക് അരികിലായി രണ്ട് കാട്ടാനകളാണ് നിലയുറപ്പിച്ചത്. റോഡിൽ നിന്ന് 150 മീറ്റർ മാത്രം അകലെയാണ് കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുന്നത്.

വനം വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ ഉന്നതതലയോ​ഗം വിളിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഓൺലൈനായാണ് യോ​ഗം ചേരുന്നത്. കഴിഞ്ഞദിവസം സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.

ALSO READ: വന്യജീവി ആക്രമണത്തിൽ രണ്ട് മരണം; വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു, കർഷകനെ കാട്ടുപോത്ത് കുത്തിക്കൊന്നു

തൃശൂരിൽ പെരിങ്ങൽകുത്ത് വാച്ച്മരം കോളനിയിലെ സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. ഊരുമൂപ്പൻ രാജന്റെ ഭാര്യ വത്സലയാണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽപോയ വത്സലയെ കാട്ടാന ആക്രമിക്കുകയായിരുന്നു. കോഴിക്കോട് കക്കയത്ത് കർഷകനെ കാട്ടുപോത്ത് കുത്തിക്കൊന്നു.

പാലാട്ടിൽ അബ്രഹാം (62) ആണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് അബ്രഹാമിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. വന്യജീവി ആക്രമണത്തിൽ കഴിഞ്ഞ ദിവസം മാത്രം രണ്ട് പേരാണ് മരിച്ചത്. തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ പ്രതിഷേധം ശക്തമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News