Chaturgrahi Yoga: 100 വർഷത്തിന് ശേഷം തുലാം രാശിയിൽ ചതുർഗ്രഹ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും ഐശ്വര്യവും പുരോഗതിയും!

Surya Budh Ketu Mangal Yuti: ജ്യോതിഷപ്രകാരം ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ അവയുടെ സഞ്ചാരപാത മാറിക്കൊണ്ടിരിക്കും. ഗ്രഹങ്ങളുടെ ചലനവും സംഗമവുമെല്ലാം ശുഭ-അശുഭ യോഗങ്ങള്‍ സൃഷ്ടിക്കും. 

Written by - Ajitha Kumari | Last Updated : Oct 21, 2023, 02:34 PM IST
  • 100 വർഷത്തിന് ശേഷം തുലാം രാശിയിൽ ചതുർഗ്രഹ യോഗം
  • ജ്യോതിഷപ്രകാരം ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ അവയുടെ സഞ്ചാരപാത മാറിക്കൊണ്ടിരിക്കും
  • ഗ്രഹങ്ങളുടെ ചലനവും സംഗമവുമെല്ലാം ശുഭ-അശുഭ യോഗങ്ങള്‍ സൃഷ്ടിക്കും
Chaturgrahi Yoga: 100 വർഷത്തിന് ശേഷം തുലാം രാശിയിൽ ചതുർഗ്രഹ യോഗം; ഈ രാശിക്കാർക്ക് ലഭിക്കും ഐശ്വര്യവും പുരോഗതിയും!

Chaturgrahi Yoga: ഈ സമയം ഗ്രഹസംയോഗങ്ങളിലൂടെ ചതുര്‍ഗ്രഹ യോഗവും ത്രിഗ്രഹി യോഗവും രൂപപ്പെടുന്നു. 100 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു സംയോജനം ഉണ്ടാകുന്നതെന്നാണ് വിശ്വാസം. ഈ യോഗം ചിലര്‍ക്ക് ശുഭകരവും മറ്റുള്ളവര്‍ക്ക് അശുഭകരവുമായിരിക്കും.  ഒക്ടോബര്‍ 19 ന് തുലാം രാശിയില്‍ ചൊവ്വ, കേതു, ബുധന്‍, സൂര്യന്‍ എന്നിവയുടെ സംയോജനം നടന്നു. അതുമൂലം ചതുര്‍ഗ്രഹ യോഗം രൂപപ്പെട്ടു. ഈ യോഗഫലം മൂലം ചില രാശിക്കാരുടെ ഭാഗ്യം തെളിയും. ഇവര്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും പുരോഗതിക്കും സാധ്യതയുണ്ട്. ചതുര്‍ഗ്രഹ യോഗത്താല്‍ ഭാഗ്യം പ്രകാശിക്കുന്ന ആ ഭാഗ്യ രാശികള്‍ ആരൊക്കെയാണെന്ന് നമുക്കറിയാം... 

Also Read: അഷ്ടമിയിൽ അത്ഭുത സംയോഗം; ഇവരുടെ ഭാഗ്യം തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം!

മേടം (Aries): ചതുര്‍ഗ്രഹ യോഗത്തിന്റെ രൂപീകരണം മേട രാശിക്കാർക്ക് പ്രയോജനകരമായിരിക്കും. കാരണം നിങ്ങളുടെ രാശിയുടെ ഏഴാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെടാന്‍ പോകുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് പങ്കാളിത്ത ബിസിനസിൽ വിജയം നേടാന്‍ കഴിയും. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അവസരങ്ങളുണ്ടാകും. നിങ്ങളുടെ ഇണയുമായുള്ള ബന്ധം വളരെ സൗഹാര്‍ദ്ദപരമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. അവിവാഹിതര്‍ക്ക് ഈ സമയയം നല്ലൊരു ബന്ധം വരും.

മകരം (Capricorn): ചതുര്‍ഗ്രഹ യോഗത്തിന്റെ രൂപീകരണം മകരം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. കരിയറിന്റെയും ബിസിനസ്സിന്റെയും കാര്യത്തില്‍ ഈ സമയം നിങ്ങള്‍ക്ക് ശുഭകരമാണ്. കാരണം നിങ്ങളുടെ രാശിയിലെ കര്‍മ്മ ഗൃഹത്തിലാണ് ഈ യോഗം രൂപപ്പെട്ടിരിക്കുന്നത്. അതിനാല്‍ ഈ സമയത്ത്, ജോലിക്കാര്‍ക്ക് സ്ഥാനക്കയറ്റം അല്ലെങ്കില്‍ ശമ്പള വര്‍ദ്ധനവ് പോലുള്ള ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. ജോലിസ്ഥലത്ത് നിങ്ങളുടെ സ്വാധീനം വര്‍ദ്ധിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് വിജയിക്കാനുള്ള അവസരമുണ്ടാകും. ബിസിനസ്സുകാര്‍ക്ക് ഈ സമയത്ത് സാമ്പത്തിക നേട്ടം ഉണ്ടാകും. ഒരു വലിയ ബിസിനസ്സ് ഇടപാട് നടത്താനാകും. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ക്ക് നിങ്ങളുടെ പിതാവിന്റെ പിന്തുണയുണ്ടാകും. 

Also Read: സൂര്യശോഭയാൽ ഈ രാശിക്കാരുടെ ഭാഗ്യം വരും ദിനങ്ങളിൽ മിന്നിത്തിളങ്ങും

കുംഭം (Aquarius): ചതുര്‍ഗ്രഹ യോഗത്തിന്റെ രൂപീകരണം കുംഭം രാശിക്കാര്‍ക്കും അനുകൂലമായിരിക്കും. ഈ രാശിയുടെ ഒമ്പതാം ഭാവത്തിലാണ് ഈ യോഗം രൂപപ്പെട്ടിരിക്കുന്നത്. അതിനാല്‍ ഈ സമയത്ത് ഭാഗ്യം നിങ്ങളുടെ പക്ഷത്തായിരിക്കാം. കൂടാതെ നിങ്ങളുടെ തീര്‍പ്പാക്കാത്ത ജോലികൾ തീർപ്പ് കൽപ്പിക്കും. വിജയം നേടാനാകും. കുംഭം രാശിയിലുള്ളവർക്ക്  ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. അതിന്റെ ശുഭ പ്രഭാവം നിങ്ങളുടെ ജീവിതത്തില്‍ ദൃശ്യമാകും. 

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News