Mannarasala Aayilyam: മണ്ണാറശാല ആയില്യ മഹോത്സവത്തിന് തുടക്കം; നാളെ ആയില്യം

ക്ഷേത്രത്തിൽ നിന്നും പകർന്നു നൽകിയ ദീപം ക്ഷേത്രത്തിന് ചുറ്റുമായി ക്രമീകരിച്ചിരുന്ന പതിനായിരക്കണക്കിന് വിളക്കുകളിലേക്ക് പകർന്നു.

Written by - Zee Malayalam News Desk | Last Updated : Nov 5, 2023, 06:28 PM IST
  • ദീപക്കാഴ്ചയോടെയാണ് ആയില്യ മഹോത്സവത്തിന് തുടക്കമായത്.
  • ഇളയ കാരണവർ എം. കെ കേശവൻ നമ്പൂതിരി നാഗരാജാവിൻ്റെ നടയിൽ ദീപം തെളിയിച്ചതോടെയാണ് ആയില്യം മഹോത്സവത്തിന് തുടക്കമായത്.
  • ക്ഷേത്രത്തിൽ നിന്നും പകർന്നു നൽകിയ ദീപം ക്ഷേത്രത്തിന് ചുറ്റുമായി ക്രമീകരിച്ചിരുന്ന പതിനായിരക്കണക്കിന് വിളക്കുകളിലേക്ക് പകർന്നു.
Mannarasala Aayilyam: മണ്ണാറശാല ആയില്യ മഹോത്സവത്തിന് തുടക്കം; നാളെ ആയില്യം

ആലപ്പുഴ: പ്രസിദ്ധമായ ഹരിപ്പാട് മണ്ണാറശാല ശ്രീ നാഗരാജാക്ഷേത്രത്തിലെ ആയില്യ മഹോത്സവത്തിന് തുടക്കമായി. ദീപക്കാഴ്ചയോടെയാണ് ആയില്യ മഹോത്സവത്തിന് തുടക്കമായത്. ഇളയ കാരണവർ എം. കെ കേശവൻ നമ്പൂതിരി നാഗരാജാവിൻ്റെ നടയിൽ ദീപം തെളിയിച്ചതോടെയാണ് ആയില്യം മഹോത്സവത്തിന് തുടക്കമായത്. ക്ഷേത്രത്തിൽ നിന്നും പകർന്നു നൽകിയ ദീപം ക്ഷേത്രത്തിന് ചുറ്റുമായി ക്രമീകരിച്ചിരുന്ന പതിനായിരക്കണക്കിന് വിളക്കുകളിലേക്ക് പകർന്നു. 

ആയില്യം മഹോത്സവത്തിന് മുന്നോടിയായി നാഗരാജാവിനും സർപ്പയക്ഷിയ്ക്കും കീഴ്പ്പതിവിൽപടിയുള്ള നാലുദിവസത്തെ കളഭമുഴുക്കാപ്പ് ചാർത്തൽ പൂർണമായി. മുഖ്യ പൂജാരിണിയായിരുന്ന മണ്ണാറശാല അമ്മ ദിവ്യശ്രീ ഉമാദേവി അന്തർജനത്തിന്റെ സമാധിവർഷമായതിനാൽ ഇക്കുറി ക്ഷേത്ര ആചാരാനുഷ്ഠാനങ്ങൾ മാത്രമാകും നടക്കുക. 

അനന്ത - വാസുകീ ചൈതന്യങ്ങൾ ഏകീഭാവത്തിൽ കുടികൊള്ളുന്ന മണ്ണാറശാലയിലെ ദർശനപുണ്യമായ പൂയം തൊഴൽ ഇന്ന് നടന്നു. അനന്ത സങ്കൽപ്പത്തിലുള്ള തിരുവാഭരണമാണ് ഈ ദിവസം ക്ഷേത്ര ശ്രീകോവിലിൽ ഭഗവാന് ചാർത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News