MDMA Seized: തിരുവനന്തപുരം മുരുക്കുംപുഴയിൽ എംഡിഎംഎ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

MDMA Seized In Trivandrum: തിരുവനന്തപുരം മുരുക്കുംപുഴയിൽ കാറിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡിഎംയുമായാണ് മൂന്ന് പേർ പിടിയിലായത്.

Written by - Zee Malayalam News Desk | Last Updated : Dec 14, 2024, 08:40 PM IST
  • ചിറയിൻകീഴ് പുളന്തുരുത്തി സ്വദേശി പടക്ക് സുധി, പെരുങ്ങുഴി സ്വദേശി ഷിബു, പൂഴനാട് സ്വദേശി ഗിരീഷ് എന്നിവരാണ് പിടിയിലായത്
  • ബെംഗളുരുവിൽ നിന്നും വാങ്ങിയ എംഡിഎംഎ ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടു പോകവേയാണ് ഇവർ കുടുങ്ങിയത്
MDMA Seized: തിരുവനന്തപുരം മുരുക്കുംപുഴയിൽ എംഡിഎംഎ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം: നിരോധിത സിന്തറ്റിക് ലഹരിയായ എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ. പോലീസിനെ വെട്ടിച്ചു കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ സാഹസികമായി പിന്തുടർന്ന് പിടികൂടി. തിരുവനന്തപുരം മുരുക്കുംപുഴയിൽ കാറിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡിഎംയുമായാണ് മൂന്ന് പേർ പിടിയിലായത്.

രഹസ്യവിവരത്തെ തുടർന്ന് മംഗലപുരം പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവർ പിടിയിലായത്. മുരുക്കുംപുഴ വരിക്കു മുക്കിനു സമീപം വച്ച് കാർ തടഞ്ഞപ്പോൾ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച വണ്ടി തടഞ്ഞാണ് ഇവരെ പിടികൂടിയത്. ചിറയിൻകീഴ് പുളന്തുരുത്തി സ്വദേശി പടക്ക് സുധി (36), പെരുങ്ങുഴി സ്വദേശി ഷിബു (26), പൂഴനാട് സ്വദേശി ഗിരീഷ് (27) എന്നിവരാണ് പിടിയിലായത്. 

ബെംഗളുരുവിൽ നിന്നും വാങ്ങിയ എംഡിഎംഎ ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടു പോകവേയാണ് ഇവർ കുടുങ്ങിയത്. ഒന്നാം പ്രതിയായ സുധി നിരവധി ലഹരികേസുകളിൽ പ്രതിയാണ്. കാറിനുള്ളിലും ശരീരത്തിലും ഒളിപ്പിച്ച നിലയിലുമായി 50 ഗ്രാം നിരോധിത സിന്തറ്റിക് ലഹരിയായ MDMA കണ്ടെത്തി. കാറും കസ്റ്റഡിയിലെടുത്തു. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി നാളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News