Mangal Gochar: ജാതകത്തില്‍ ചൊവ്വ ബലവാനാണെങ്കില്‍ ആ വ്യക്തിക്ക് ജോലിയിലും ബിസിനസ്സിലും വിജയം നേടും. സനാതന ധര്‍മ്മത്തില്‍ ചൊവ്വാഴ്ച ദിവസം പൊതുവെ ചൊവ്വയ്ക്ക് സമർപ്പിച്ചിരിക്കുന്ന ദിനമാണ്. ഈ ദിവസം ഹനുമാനേയും ആരാധിക്കും. ഹനുമാന്‍ പ്രീതിക്കായി ഭക്തര്‍ ഈ ദിനം വ്രതവും അനുഷ്ഠിക്കാറുണ്ട്. ചൊവ്വയുടെ രാശിമാറ്റം ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ നൽകും. ഇവർക്ക് സമ്പത്തും പ്രശസ്തിയും ഉയര്‍ച്ചയും ലഭിക്കും. ചൊവ്വ തുലാം രാശിയിലേക്ക് കടക്കുന്നതോടെ ഭാഗ്യം കുതിച്ചുയരുന്ന രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.
Also Read: Mangal Ketu Yuti: ചൊവ്വ-കേതു സംഗമം ഈ രാശിക്കാർ കീഴടക്കും ഉയർച്ചയുടെ പടവുകൾ!
ചിങ്ങം (Leo): ചൊവ്വയുടെ രാശിമാറ്റം ചിങ്ങം രാശിക്കാർക്ക് ഗുണം ചെയ്യും. നിങ്ങളുടെ സംക്രമ ജാതകത്തിന്റെ നാലാമത്തെയും ഒമ്പതാമത്തെയും ഭാവങ്ങളുടെ അധിപനായ ചൊവ്വ മൂന്നാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഈ സമയത്ത് ഭാഗ്യം നിങ്ങളോടൊപ്പം ഉണ്ടാകും. കൂടാതെ ഈ കാലയളവില്‍ നിങ്ങള്‍ക്ക് വാഹനങ്ങളും വസ്തുവകകളും വാങ്ങാനുള്ള അവസരങ്ങളും ലഭിക്കും. ധൈര്യവും ശക്തിയും വര്‍ദ്ധിച്ചേക്കാം, പൂര്‍വ്വിക സ്വത്തിന്റെ ഗുണം ലഭിക്കും, മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമായ സമയം, ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്.
ധനു (Sagittarius): ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയുടെ രാശി മാറ്റം ധനു രാശിക്കാര്‍ക്കും അനുകൂല ഫലങ്ങള്‍ നല്‍കും. ഈ രാശിയുടെ അഞ്ചാം ഭാവത്തിന്റെയും പന്ത്രണ്ടാം ഭാവത്തിന്റെയും അധിപനായ ചൊവ്വ ഒമ്പതാം ഭാവത്തിലേക്കാണ് സഞ്ചരിക്കുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കും. കൂടാതെ,ഈ സമയത്ത് നിങ്ങള്‍ പണം ലാഭിക്കുന്നതിൽ വിജയിക്കും. സാമ്പത്തിക കാഴ്ചപ്പാടില്‍ ഇത് നിക്ഷേപത്തിന് വളരെ നല്ല സമയമാണ്. ഈ കാലയളവില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ നിങ്ങളുടെ സമ്പത്ത് വര്‍ദ്ധിപ്പിക്കും. സന്താനത്തെ കുറിച്ച് ചിന്തയിലിരിക്കുന്ന ദമ്പതികള്‍ക്കും ഇത് ശുഭ സമയമാണ്.
Also Read: Lakshmi Devi Favourite Zodiacs: നിങ്ങൾ ഈ രാശിക്കാരാണോ? ലക്ഷ്മി ദേവി നൽകും വൻ സമ്പൽസമൃദ്ധി!
മേടം (Aries): ചൊവ്വയുടെ രാശി മാറ്റം മേടം രാശിക്കാര്‍ക്ക് വൻ ഗുണങ്ങൾ നൽകും. ഈ രാശിയുടെ അധിപൻ ചൊവ്വയാണ്. മേടം രാശിയില്‍ നിന്ന് ഏഴാം ഭാവത്തിലേക്ക് ചൊവ്വ കടക്കും. ഈ സമയത്ത് നിങ്ങളുടെ ഇണയുമായി വളരെക്കാലമായി നിലനിന്നിരുന്ന പിരിമുറുക്കങ്ങളും തര്‍ക്കങ്ങളും അവസാനിപ്പിക്കാനാകും. ഈ സമയത്ത് പങ്കാളിത്ത ജോലികളില്‍ നിങ്ങള്‍ക്ക് നല്ല വിജയം നേടാന്‍ കഴിയും. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ദ്ധനവിനും സാധ്യത. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചന വന്നേക്കാം.
തുലാം (Libra): നിലവില്‍ തുലാം രാശിയുടെ ഏഴാം ഭാവത്തില്‍ വ്യാഴം സ്ഥിതി ചെയ്യുന്നു. ഒക്ടോബര്‍ മൂന്നിന് ചൊവ്വയും തുലാം രാശിയില്‍ പ്രവേശിക്കും. തൊഴിലിലും ബിസിനസ്സിലും ഇത് ഇവർക്ക് ഗുണം ചെയ്യും. എങ്കിലും നിങ്ങളുടെ സംസാരം നിയന്ത്രിക്കുക. തുലാം രാശിക്കാര്‍ക്ക് വരും കാലങ്ങളില്‍ പരമാവധി നേട്ടങ്ങള്‍ ലഭിക്കും.
Also Read: Viral Video: ക്ലാസ് റൂമിൽ പെൺകുട്ടികൾ തമ്മിൽ പൊരിഞ്ഞ അടി..! വീഡിയോ വൈറൽ
വൃശ്ചികം (Scorpio): വൃശ്ചിക രാശിയുടെ അധിപന്‍ ചൊവ്വയും ദേവന്‍ ഹനുമാനുമാണ്. അതിനാല്‍ വൃശ്ചിക രാശിക്കാര്‍ തങ്ങളുടെ ആഗ്രഹം സാധിക്കാന്‍ ഹനുമാനെ ആരാധിക്കണം. കൂടാതെ എല്ലാ ചൊവ്വാഴ്ചയും ക്ഷേത്രത്തില്‍ പോയി ഹനുമാൻ സ്വാമിക്ക് ലഡ്ഡു സമര്‍പ്പിക്കണം. ചൊവ്വയുടെ രാശി മാറ്റം വൃശ്ചിക രാശിക്കാരുടെ ബിസിനസ്സിന് ഗുണം ചെയ്യും, നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കും, കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...