Astro Rules for Garlic and Onion: വെളുത്തുള്ളി, ഉള്ളി, സവാള തുടങ്ങിയവ മിക്കവാറും എല്ലാ വീടുകളിലും ഉപയോഗിക്കുന്ന പച്ചക്കറികളാണ്. അവ ചേര്‍ക്കാതെ നമുക്കറിയാം കറികള്‍ക്ക് രുചി കിട്ടില്ല.
എന്നാല്‍, മതപരമായ കാഴ്ചപ്പാടിൽ, വെളുത്തുള്ളിയും ഉള്ളിയും സവാളയും താമസ ഭക്ഷണത്തിന്‍റെ വിഭാഗത്തിലാണ് പെടുത്തിയിരിയ്ക്കുന്നത്. അതുകൊണ്ടുതന്നെ പൂജകള്‍, ആരാധനകള്‍ എന്നിങ്ങനെ മംഗളകരമായ കാര്യങ്ങള്‍ക്ക് ഉണ്ടാക്കുന്ന ഭക്ഷണത്തില്‍ ഇവ ഒരിയ്ക്കലും ചേര്‍ക്കാറില്ല.
Also Read: Astro Tips for Tuesday: ചൊവ്വാഴ്ച ഇക്കാര്യങ്ങള്‍ ചെയ്യുന്നത് കഷ്ടകാലം ക്ഷണിച്ചു വരുത്തും
കൂടാതെ ഹൈന്ദവ വിശ്വാസമനുസരിച്ച് വെളുത്തുള്ളി, ഉള്ളി, സവാള എന്നിവയ്ക്ക് രാഹുവും കേതുവുമായും ബന്ധമുള്ളതായി പറയപ്പെടുന്നു. അതിനാല്‍, വിശ്വാസമനുസരിച്ച് ചില പ്രധാന ദിവസങ്ങളില്‍ വെളുത്തുള്ളി, ഉള്ളി, സവാള തുടങ്ങിയവ വര്‍ജ്ജിക്കുന്നത് ഉത്തമമാണ്.
ഹൈന്ദവ വിശ്വാസമനുസരിച്ച് ഈ ദിവസങ്ങളില്‍ വെളുത്തുള്ളി, ഉള്ളി, സവാള തുടങ്ങിയവ കഴിയ്ക്കുന്നത് നിങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കും. അതായത് മാസത്തില്‍ 5 ദിവസങ്ങളാണ് ഇത്തരത്തില്‍ വെളുത്തുള്ളി, ഉള്ളി, സവാള എന്നിവ വര്‍ജ്ജിക്കേണ്ടത്.
Also Read: Cholesterol Symptoms: ശരീരത്തില്‍ കൊളസ്‌ട്രോളിന്‍റെ അളവ് കൂടിയോ? എങ്ങിനെ അറിയാം
ഹൈന്ദവ വിശ്വാസമനുസരിച്ച് മാസത്തിലെ 5 ദിവസങ്ങളില്‍ വെളുത്തുള്ളി, ഉള്ളി, സവാള എന്നിവ ഉപേക്ഷിക്കണം. ആ ദിവസങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.
അമാവാസി
പൂർവികരുമായി ബന്ധപ്പെട്ടതാണ് അമാവാസി. ഈ ദിവസം, പൂർവ്വികരെ പ്രീതിപ്പെടുത്താൻ ദാനധർമ്മങ്ങൾ ചെയ്യുന്ന ദിവസമാണ്. അതിനാല്‍ ഈ ദിവസങ്ങളില്‍ വെളുത്തുള്ളിയും ഉള്ളിയും കഴിക്കരുത് എന്നാണ് പറയപ്പെടുന്നത്. ഈ ദിവസം, പൂർവ്വികരെ ഓര്‍മ്മിക്കുന്ന ദിവസമായതിനാല്‍ അന്ന് അവര്‍ക്ക് പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ തയാറാക്കണം. കൂടാതെ, വൈകുന്നേരങ്ങളിൽ തെക്ക് ദിശയിൽ എണ്ണ വിളക്ക് കത്തിയ്ക്കണം.
പൗര്‍ണ്ണമി
എല്ലാ മാസവും വരുന്ന പൗർണ്ണമി വളരെ സവിശേഷമായി കണക്കാക്കപ്പെടുന്നു. ധന ദേവതയായ ലക്ഷ്മിദേവിയുടെ സഹോദരനായ ചന്ദ്രനുമായി പൗര്‍ണ്ണമിയ്ക്ക് ബന്ധമുള്ളതിനാല്‍ ഈ ദിവസം അബദ്ധത്തിൽ പോലും വെളുത്തുള്ളിയും ഉള്ളിയും കഴിക്കരുത്.
ഏകാദശി
ഹൈന്ദവര്‍ ഏറെ സവിശേഷമായി കണക്കാക്കുന്ന ഒന്നാണ് ഏകാദശി. ഈ ദിവസം ആളുകള്‍ വ്രതം അനുഷ്ഠിക്കുന്നു. ഏകാദശിയിലെ വ്രതം മഹാവിഷ്ണുവിനുള്ളതാണ്. ഈ ദിവസം ഉള്ളി, വെളുത്തുള്ളി എന്നിവ പാകം ചെയ്യാൻ പാടില്ല. ഇതോടൊപ്പം ഈ ദിവസം സാത്വിക ഭക്ഷണം കഴിക്കണം.
ഗണേശ ചതുർത്ഥി
ഗണേശ ചതുർത്ഥി എല്ലാ മാസവും രണ്ട് തവണ ആഘോഷിക്കുന്നു. ഈ ദിവസം ഗണപതിയെ പ്രത്യേകമായി ആരാധിക്കുന്നു. അതുകൊണ്ട് തന്നെ ഉള്ളിയും വെളുത്തുള്ളിയും ഈ ദിവസം വീട്ടിൽ ഉപയോഗിക്കരുത്.
പ്രദോഷ വ്രതം
എല്ലാ മാസവും ത്രയോദശി തിയതിയിലാണ് പ്രദോഷ വ്രതം ആചരിക്കുന്നത്. ഈ ദിവസം ഭഗവാന്‍ ശിവനെ ആരാധിക്കുന്നു. ചിലർ ഈ ദിവസം വ്രതം അനുഷ്ഠിക്കുകയും ചെയ്യാറുണ്ട്. അതുകൊണ്ടാണ് ഈ ദിവസം വെളുത്തുള്ളിയും ഉള്ളിയും കഴിയ്ക്കുന്നത് ഒഴിവാക്കണം.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...