Kiribati New Year: ഇന്ത്യയേക്കാൾ 8.5 മണിക്കൂർ മുന്നിൽ, പുതുവർഷത്തെ ആദ്യം വരവേറ്റതിവർ! കിരിബാത്തി ദ്വീപ് 2025ൽ

Happy New Year 2025: ഇന്ത്യയേക്കാൾ 8.5 മണിക്കൂർ മുന്നിൽ നിൽക്കുന്ന കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവർഷം പിറന്നിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 31, 2024, 05:07 PM IST
  • മധ്യ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് ക്രിസ്‌മസ് ദ്വീപ് എന്നും അറിയപ്പെടുന്നു.
  • ഇന്ത്യയേക്കാൾ 8.5 മണിക്കൂർ മുന്നിലാണ് കിരിബാത്തി ദ്വീപ്.
  • വെടിക്കെട്ടും സംഗീതവും നൃത്തവുമൊക്കെയായി കിരിബാത്തി പുതുവത്സരത്തെ വരവേറ്റിരിക്കുകയാണ്.
Kiribati New Year: ഇന്ത്യയേക്കാൾ 8.5 മണിക്കൂർ മുന്നിൽ, പുതുവർഷത്തെ ആദ്യം വരവേറ്റതിവർ! കിരിബാത്തി ദ്വീപ് 2025ൽ

പുതുവർഷത്തിനായി മണിക്കൂറുകൾ എണ്ണി കാത്തിരിക്കുകയാണ് ഓരോരുത്തരും. ലോകത്ത് ആദ്യം പുതുവർഷം പിറന്നിരിക്കുന്നത് കിരിബാത്തി ദ്വീപിലാണ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് കിരിബാത്തി ദ്വീപില്‍ പുതുവര്‍ഷം പിറന്നത്. ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട ദ്വീപാണ് കിരിബാത്തി ദ്വീപ്. മധ്യ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് ക്രിസ്‌മസ് ദ്വീപ് എന്നും അറിയപ്പെടുന്നു. ഇന്ത്യയേക്കാൾ 8.5 മണിക്കൂർ മുന്നിലാണ് കിരിബാത്തി ദ്വീപ്. വെടിക്കെട്ടും സംഗീതവും നൃത്തവുമൊക്കെയായി കിരിബാത്തി പുതുവത്സരത്തെ വരവേറ്റിരിക്കുകയാണ്. 

ഇന്ത്യന്‍ സമയം നാലരയോടെ ന്യൂസിലാന്‍ഡിലും ആറരയോടെ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും പുതുവര്‍ഷം പിറക്കും. എട്ടരയോടെ ജപ്പാനിലും ഒമ്പതരയോടെ ചൈനയിലും പുതുവര്‍ഷമെത്തു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ചരയോടെയായിരിക്കും യുകെ പുതുവർഷത്തെ വരവേൽക്കുന്നത്. അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് ഏറ്റവും അവസാനമായി പുതുവർഷമെത്തുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News