Budh Vakri 2022: ബുധന്റെ വക്രഗതി ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!

Vakri Grah 2022: ബുധനെ വളരെ ശുഭ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്.  ബുധൻ ഒരു വ്യക്തിയുടെ ബുദ്ധി, ബിസിനസ്സ്, സംസാരം, കഴിവുകൾ എന്നിവയെ നിയന്ത്രിക്കുന്ന ഗ്രഹമാണ്.

Written by - Ajitha Kumari | Last Updated : Aug 30, 2022, 12:38 PM IST
  • ബുധനെ വളരെ ശുഭ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്
  • ഗ്രഹങ്ങളുടെ അധിപനായ സൂര്യനോട് ഏറ്റവും അടുത്താണ് ബുധനെ കണക്കാക്കുന്നത്
  • ബുധൻ സംക്രമിക്കുമ്പോൾ അത് എല്ലാ രാശിക്കാരേയും ബാധിക്കും
Budh Vakri 2022: ബുധന്റെ വക്രഗതി ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ!

Budh Vakri 2022: ജ്യോതിഷത്തിൽ എല്ലാ ഗ്രഹങ്ങളുടെയും അധിപനായ സൂര്യനോട് ഏറ്റവും അടുത്താണ് ബുധനെ കണക്കാക്കുന്നത്. ബുധൻ സംക്രമിക്കുമ്പോൾ അത് എല്ലാ രാശിക്കാരേയും ബാധിക്കുന്നു. സംസാരം, ഭാഷ, ബുദ്ധി, ആശയവിനിമയം എന്നിവയുടെ അധിപനായിട്ടാണ് ബുധനെ കണക്കാക്കുന്നത്. 2022 സെപ്തംബർ 10-ന് ബുധൻ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ബുധൻ കന്നിരാശിയിലാണ് വക്രഗതിയിൽ സഞ്ചരിക്കുന്നത്. കന്നി ബുധന്റെ സ്വാമി ഗ്രഹമാണ് എന്നാണ് പറയപ്പെടുന്നത്. ഈ രാശിയിൽ ബുധന്റെ വക്രഗതി വളരെ ശുഭകരമായിരിക്കും. പല രാശിക്കാർക്കും ഈ സമയം ധനലാഭമുണ്ടാകും. ഇവരുടെ കരിയറിലും വലിയ പുരോഗതി ഉണ്ടാകും. ബുധന്റെ വക്രഗതി ഏതൊക്കെ രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് നമുക്ക് നോക്കാം.

Also Read: ഈ രാശിക്കാരുടെ സുവർണ്ണ ദിനങ്ങൾ ഗണേശ ചതുർത്ഥിയോടെ തുടങ്ങും, ലഭിക്കും ലക്ഷ്മി കൃപ!

മിഥുനം (Gemini)

ഈ സാമയം നിങ്ങൾ ചെയ്യുന്ന ഏത് കാര്യത്തിലും നിങ്ങൾക്ക് വിജയം ലഭിക്കും. പുതിയ ജോലികൾ എന്തെങ്കിലും ആരംഭിക്കാൻ പോകുകയാണെങ്കിൽ പെട്ടെന്ന് നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളും ഇല്ലാതാകും. ദീർഘനാളായി മുടങ്ങിക്കിടക്കുന്ന ജോലി ആരുടെയെങ്കിലും സഹായത്താൽ പൂർത്തിയാക്കാൻ കഴിയും. ജോലിസ്ഥലത്ത് ജോലിയെ അഭിനന്ദിക്കും. ഉന്നത ഉദ്യോഗസ്ഥർ സന്തുഷ്ടരാകും. ഈ സമയത്ത് ചെയ്യുന്ന കഠിനാധ്വാനം ഫലം നൽകും. 

Also Read: Ganesh Chaturthi 2022: വിനായക ചതുര്‍ഥി ദിനത്തില്‍ എലിയെ കാണുന്നത് ശുഭമോ?

കർക്കിടകം (Cancer)

കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ജോലി മാറാൻ ആലോചിക്കുന്നവർക്ക് നല്ല അവസരം ലഭിക്കും. വരുമാനവും വ്യാപ്തിയും വർധിപ്പിക്കാൻ ചില പുതിയ ജോലികൾ ഏറ്റെടുക്കും. യുവാക്കളുടെ വൈദഗ്ധ്യം തെളിയും. വിദേശത്ത് നിന്നും ധനലാഭം,  സാങ്കേതിക ജോലികളിൽ നിന്നുള്ള ലാഭം എന്നിവയുണ്ടാകും.  

Also Read: മണ്ഡപത്തിൽ മുഖം വീർപ്പിച്ചിരുന്ന വരനോട് അമ്മായിയമ്മ ചെയ്തത് കണ്ടോ..! വീഡിയോ വൈറൽ

ചിങ്ങം (Leo)

ജോലിസ്ഥലത്ത് വിജയിക്കുന്നത് നിങ്ങളുടെ മനോവീര്യം വർദ്ധിപ്പിക്കും. ജോലിസ്ഥലത്ത് നല്ല സമയം ചെലവഴിക്കും. ഉദ്യോഗസ്ഥരുമായി നല്ല ബന്ധം നിലനിർത്തും. പഴയ രോഗങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും. നിങ്ങളുടെ ഹോബികൾക്കും താൽപ്പര്യങ്ങൾക്കും നിങ്ങൾ സമയം കണ്ടെത്തും. പരിചയ സമ്പന്നരിൽ നിന്നും മാർഗനിർദേശം ലഭിക്കും. ത്യാഗ മനോഭാവം ബഹുമാനിക്കപ്പെടും. കഴിവുകൾ തെളിയിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News