Guru Uday 2023: ഏപ്രിൽ 27 ന് വ്യാഴം ഉദിക്കും; ഈ രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും, ലഭിക്കും അപാര ധനം!

Jupiter Rise 2023: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ സംക്രമണത്തോടൊപ്പം, അവയുടെ ഉദയവും അസ്തമനവും 12 രാശിക്കാരേയും ബാധിക്കാറുണ്ട്.  ഇപ്പോഴിതാ ഏപ്രിൽ 27 ന് വ്യാഴം ഉദിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും.   

Written by - Ajitha Kumari | Last Updated : Apr 18, 2023, 12:48 PM IST
  • ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ സംക്രമണത്തോടൊപ്പം, അവയുടെ ഉദയവും അസ്തമനവും 12 രാശിക്കാരേയും ബാധിക്കാറുണ്ട്
  • ഏപ്രിൽ 27 ന് വ്യാഴം ഉദിക്കും
  • ഇതിലൂടെ ചില രാശിക്കാർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കും
Guru Uday 2023: ഏപ്രിൽ 27 ന് വ്യാഴം ഉദിക്കും; ഈ രാശിക്കാരുടെ ഭാഗ്യം മിന്നി തെളിയും, ലഭിക്കും അപാര ധനം!

Guru Uday Effect 2023: ജ്യോതിഷ പ്രകാരം വ്യാഴ സംക്രമത്തിന്റെ സ്വാധീനം അറിവ്, വളർച്ച, വിദ്യാഭ്യാസം, കുട്ടികൾ, ദാനധർമ്മം, പിതൃ-പുത്ര ബന്ധം എന്നിവയിൽ കാണാൻ കഴിയും. വ്യാഴ സംക്രമത്തിന്റെ സ്വാധീനം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ കാണാൻ കഴിയും. ഈ കാലയളവിൽ പല രാശിക്കാരുടെയും ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടാകും.  ഏപ്രിൽ 27 ന് വ്യാഴം മേട രാശിയിൽ ഉദിക്കും. ഈ സമയത്ത് പല രാശിക്കാരുടെയും ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ ഉണ്ടാകും ഒപ്പം ധനവർധനവും ഉണ്ടാകും. 

Also Read: Gajakesari Rajayog 2023: ചന്ദ്ര വ്യാഴ സംഗമത്തിലൂടെ ഗജകേസരിയോഗം; ഈ 4 രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ! 

 

മേടം (Aries):  ജ്യോതിഷ പ്രകാരം ഏപ്രിൽ 27 ന് വ്യാഴം മേട രാശിയിൽ ഉദിക്കും.  അതുകൊണ്ടുതന്നെ ഈ സമയത്ത് ഈ രാശിക്കാർ ഊർജ്ജസ്വലരായിരിക്കും. ആത്മീയതയിലേക്കുള്ള പ്രവണത വർദ്ധിക്കും. വിദേശയാത്രയ്ക്ക് സാധ്യത, കരിയറിൽ വലിയ വിജയമുണ്ടാകും മാത്രമല്ല ജോലിയിൽ പ്രമോഷനും മികച്ച ഇൻക്രിമെന്റും ഉണ്ടാകാനുള്ള അവസരവുമുണ്ട്. ഈ സമയം ബിസിനസുകാർക്ക് നല്ല ഫലങ്ങൾ ലഭിക്കും.

കർക്കടകം (Cancer):  മേട രാശിയിലെ വ്യാഴത്തിന്റെ ഉദയം കർക്കടക രാശിക്കാരുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും.  ഈ സമയത്ത് ഇവർക്ക് വലിയ ആനുകൂല്യങ്ങൾ ലഭിക്കും. ബിസിനസ് വിപുലീകരിക്കാൻ കഴിയും, സമൂഹത്തിൽ ആദരവും ബഹുമാനവും വർധിക്കും. ഈ കാലയളവിൽ തൊഴിൽ ചെയ്യുന്നവർക്ക് നിരവധി ആനുകൂല്യങ്ങൾ ലഭിക്കും ഒപ്പം ശമ്പളം വർധിക്കും.

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് ബമ്പർ ജാക്ക്പോട്ട്, ശമ്പളം 8000 രൂപ വരെ വർദ്ധിക്കും

 

ചിങ്ങം (Leo):  ചിങ്ങം രാശിക്കാർക്ക് ഈ സമയം ബിസിനസിൽ പ്രതീക്ഷിക്കാത്ത ലാഭം ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സമയത്ത് നിങ്ങൾക്ക് ബിസിനസ് വിപുലീകരിക്കാനും പങ്കാളിത്തത്തിലൂടെ പുതിയ ജോലി ആരംഭിക്കാനും കഴിയും. സമൂഹത്തിൽ ബഹുമാനം വർദ്ധിക്കും. ജോലി ചെയ്യുന്നവർക്ക് പല തരത്തിലുള്ള ആനുകൂല്യങ്ങളും ലഭിക്കും.  ശമ്പളം വർധിക്കും.   ഇത് മാത്രമല്ല സ്ഥലംമാറ്റത്തിനും ജോലി മാറ്റത്തിനും സാധ്യതയുണ്ട്.

തുലാം (Libra):  ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് ഈ സമയത്ത് അനുകൂല ഫലങ്ങൾ ലഭിക്കും. പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്നവർക്ക് ധാരാളം നേട്ടങ്ങൾ നൽകും. നിങ്ങളുടെ ധാരണ ഉപയോഗിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. ഇത് നിക്ഷേപത്തിന് നല്ല സമയമാണ്. വ്യാപാരികൾക്ക് ബിസിനസ്സിൽ വലിയ ലാഭവും ലഭിക്കും.

Also Read: Chaturgrahi Yog: ഏപ്രിൽ 22 ന് മേട രാശിയിൽ ചതുർഗ്രഹി യോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സമ്പത്തും പുരോഗതിയും! 

മകരം (Capricorn):  വ്യാഴത്തിന്റെ ഉദയം ഈ രാശിക്കാർക്ക് ശുഭവാർത്തകൾ നൽകും. സഹോദരങ്ങളുടെ സഹകരണം കൊണ്ട് ആത്മവിശ്വാസം വർദ്ധിക്കും. പുതിയ വീട്ടിലേക്ക് മാറാം. മാത്രമല്ല ഈ സമയത്ത് പണം സമ്പാദിക്കുന്നത് എളുപ്പമായിരിക്കും. പണം ലാഭിക്കുന്നതിലും നിങ്ങൾ വിജയിക്കും. ഈ കാലയളവിൽ നിങ്ങൾക്ക് വസ്തുവിൽ നിക്ഷേപിക്കാം. വീട്ടിൽ മംഗളകരമായ കാര്യങ്ങൾ നടക്കാം.  

മീനം (Pisces):  മേട രാശിയിൽ വ്യാഴം ഉദിക്കുന്നത് മീന രാശിക്കാർക്കും ശുഭഫലങ്ങൾ നൽകും. ഇവർക്ക് ഈ സമയം ജോലിയിലും ബിസിനസിലും ലാഭത്തിന് സാധ്യതയുണ്ട്. ഈ രാശിക്കാർക്ക് അവരുടെ കുടുംബത്തോടും പങ്കാളിയോടുമൊപ്പം സമയം ചെലവഴിക്കാൻ സാധിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News