ഈ മന്ത്രം ചൊല്ലിക്കൊള്ളു.. ജാതകത്തിലെ ഭാഗ്യദോഷം മാറും

വ്യാഴം അനിഷ്ടനായാൽ എല്ലാം ബുദ്ധിമുട്ടിലാകും.  പിന്നെ ഭാഗ്യദോഷം കുടപ്പിറപ്പാവുന്ന രീതിയിലുള്ള അനുഭവങ്ങളായിരിക്കും എന്നു ചുരുക്കം.   

Written by - Ajitha Kumari | Last Updated : Dec 21, 2020, 04:59 PM IST
  • ജോലിയിലും ജീവിതത്തിലും അഭിവൃദ്ധി നേടുക വലിയ ബുദ്ധിമുട്ടാകും.
  • പണത്തിന് ബുദ്ധിമുട്ടുണ്ടാവുകയും കര്‍മ്മശക്തിയും ഇച്ഛാശക്തിയും ക്ഷയിക്കുകയും ചെയ്യും.
  • ഈശ്വരവിശാസം തന്നെ ന്ഷടമാകുന്ന അവസ്ഥ വന്നുചേരുമെന്നാണ് വിശ്വാസം.
ഈ മന്ത്രം ചൊല്ലിക്കൊള്ളു.. ജാതകത്തിലെ ഭാഗ്യദോഷം മാറും

വ്യാഴത്തിന്റെ ശക്തി ജാതകത്തിൽ കുറവാണെങ്കിൽ നിരവധി ദോഷങ്ങൾ വന്നുചേരുമെന്നാണ് വിശ്വാസം.  വ്യാഴം അനിഷ്ടനായാൽ എല്ലാം ബുദ്ധിമുട്ടിലാകും.  പിന്നെ ഭാഗ്യദോഷം (Badluck) കുടപ്പിറപ്പാവുന്ന രീതിയിലുള്ള അനുഭവങ്ങളായിരിക്കും എന്നു ചുരുക്കം. 

ജോലിയിലും ജീവിതത്തിലും അഭിവൃദ്ധി നേടുക വലിയ ബുദ്ധിമുട്ടാകും.   പണത്തിന് ബുദ്ധിമുട്ടുണ്ടാവുകയും കര്‍മ്മശക്തിയും ഇച്ഛാശക്തിയും ക്ഷയിക്കുകയും ചെയ്യും. ഈശ്വരവിശാസം തന്നെ ന്ഷടമാകുന്ന അവസ്ഥ വന്നുചേരുമെന്നാണ് വിശ്വാസം. 

Also Read: ഇന്ന് അമോസോമവാരദിനം; വ്രതം അനുഷ്ഠിച്ച് ശിവപാർവ്വതി ഭജനം നടത്തുന്നത് ഉത്തമം

മാത്രമല്ല സൗഹൃദബന്ധങ്ങളില്‍നിന്നു വിട്ടുനില്‍ക്കുകയും സുഹൃത്തുക്കളുമായി തെറ്റിപിരിയേണ്ട രീതിയിലേക്ക് മാറുകയും ചെയ്യും.  ഇതിന്റെയൊക്കെ ഫലമായി മനസമാധാനം നഷ്ടമാകുകയും മനസ് അനാവശ്യ ചിന്തകളാല്‍ ആകുലപ്പെടുകയും ചെയ്യും. ഇത്തരം അനുഭവങ്ങൾ നിങ്ങളുടെ ജീവിതത്തിലൂടെ കടന്നു പോകുന്നുവെങ്കിൽ നിങ്ങൾ ഒരു കാര്യം ഉറപ്പിക്കുക ജാതകത്തിൽ (Horoscope) ഇപ്പോൾ വ്യാഴം അനുകൂലമല്ലയെന്ന്.   

ഇതിനായി നിരവധി പരിഹാരമാര്‍ഗങ്ങള്‍ ഉണ്ട്.  അവയില് ചിലത് ഇതാണ്.  അതായത് നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളില്‍ വ്യാഴത്തിനു മഞ്ഞപട്ട് സമര്‍പ്പിക്കുക. വിഷ്ണു ക്ഷേത്രത്തില്‍ വ്യാഴാഴ്ച മഞ്ഞ പൂക്കള്‍ സമര്‍പ്പിക്കുകയോ അല്ലെങ്കിൽ മഞ്ഞ പൂക്കള്‍ കൊണ്ട് അര്‍ച്ചന നടത്തുകയോ ചെയ്യണം. അതുപോലെ മഞ്ഞപുഷ്യരാംഗം സ്വര്‍ണ്ണ മോതിരത്തിലോ മാലയിലോ കെട്ടി ധരിക്കുന്നതും നല്ലതാണ്. 

Also Read: പുലർച്ചെ രാഹുമന്ത്രം ജപിക്കുന്നത് ഉത്തമം

കൂടാതെ വസ്ത്രങ്ങളില്‍ മഞ്ഞനിറത്തിനു പ്രാധാന്യം നല്‍കുക. വിഷ്ണു സഹസ്രനാമം (Vishnu Sahasranamam) ദിവസവും ചൊല്ലുക, വ്യാഴാഴ്ച ഉപവാസത്തോടെ വിഷ്ണുക്ഷേത്ര ദര്‍ശനം നടത്തി മഞ്ഞപട്ട് സമര്‍പ്പിക്കുക.   ഇതിനെല്ലാത്തിനും പുറമെ 'ഓം നമോ ഭഗവതേ വാസുദേവായ' എന്ന മന്ത്രവും 'ഓം ബൃഹദ്പതയേ നമ:' എന്ന വ്യാഴമന്ത്രവും108 തവണ ദിവസവും ജപിക്കുക. ഇതൊക്കെ മുടങ്ങാതെ ചെയ്താൽ ജാതകത്തിലെ ഭാഗ്യദോഷങ്ങൾ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കാതെ മാറികിട്ടും.   

Trending News