Chaturgrahi Yoga 2023: 12 വർഷത്തിന് ശേഷം വ്യാഴം മേട രാശിയിൽ; ചതുർഗ്രഹി യോഗത്താൽ ഈ രാശിക്കാർക്ക് വൻ ധനാഭിവൃദ്ധി!

Chaturgrahi Yoga Benefits: ഏപ്രിൽ മാസം ഇന്ന് മുതൽ ആരംഭിച്ചു.  ഈ മാസം പല വലിയ ഗ്രഹങ്ങളും സംക്രമിക്കും. ഇത്തരമൊരു സാഹചര്യത്തിൽ മേട രാശിയിൽ ചതുർഗ്രഹിയോഗം സൃഷ്ടിക്കപ്പെടും. ബുധൻ, രാഹു, സൂര്യൻ, ഗുരു എന്നിവയുടെ കൂടിച്ചേരലിൽ നിന്നുണ്ടാകുന്ന ഈ യോഗത്തിന്റെ ഫലം എല്ലാ രാശിക്കാരിലും ഉണ്ടാകും. 

Written by - Ajitha Kumari | Last Updated : Apr 1, 2023, 10:19 PM IST
  • ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ ചലനം മാറുന്നത് വളരെ പ്രധാനപ്പെട്ടതാണ്
  • ഗ്രഹങ്ങളുടെ രാശിമാറ്റം ഭൂമിയിൽ മാത്രമല്ല മനുഷ്യജീവിതത്തിലും സ്വാധീനം ചെലുത്താറുണ്ട്
  • ഏപ്രിൽ മാസത്തിൽ പല വലിയ ഗ്രഹങ്ങളും സംക്രമിക്കും
Chaturgrahi Yoga 2023: 12 വർഷത്തിന് ശേഷം വ്യാഴം മേട രാശിയിൽ; ചതുർഗ്രഹി യോഗത്താൽ ഈ രാശിക്കാർക്ക് വൻ ധനാഭിവൃദ്ധി!

Chaturgrahi Yoga 2023: കാലാകാലങ്ങളിൽ ഗ്രഹങ്ങൾ അവയുടെ ചലനങ്ങൾ മാറ്റിക്കൊണ്ടിരിക്കും. ജ്യോതിഷ പ്രകാരം ഗ്രഹങ്ങളുടെ ചലനം മാറുന്നത് വളരെ പ്രധാനപ്പെട്ടതാണ്.  ഗ്രഹങ്ങളുടെ രാശിമാറ്റം ഭൂമിയിൽ മാത്രമല്ല മനുഷ്യജീവിതത്തിലും സ്വാധീനം ചെലുത്തുന്നുത്താറുണ്ട്. ഏപ്രിൽ മാസത്തിൽ പല വലിയ ഗ്രഹങ്ങളും സംക്രമിക്കും. ഇത്തരമൊരു സാഹചര്യത്തിലാണ് മേടരാശിയിൽ ചതുർഗ്രഹിയോഗം രൂപപ്പെടും. ബുധൻ, രാഹു, സൂര്യൻ, ഗുരു എന്നിവരുടെ കൂടിച്ചേരലിൽ നിന്നുണ്ടാകുന്ന ഈ യോഗത്തിന്റെ ഫലം എല്ലാ രാശികളിലും ഉണ്ടാകുമെങ്കിലും ഈ മൂന്ന് രാശികൾക്ക് ഈ യോഗത്തിലൂടെ വൻ ഭാഗ്യോദയവും സാമ്പത്തിക നേട്ടവും ലഭിക്കും.  ഏതൊക്കെയാണ് ആ രാശികൾ എന്ന് നമുക്ക് നോക്കാം... 

Also Read: Shukra Gochar 2023: ഈ രാശിക്കാർക്ക് 27 ദിവസം സുവർണ്ണകാലം; ശുക്രൻ നൽകും ധനവും ഒപ്പം വൻ നേട്ടങ്ങളും!

ചിങ്ങം (Leo):  ചിങ്ങം രാശിക്കാർക്ക് ചതുർഗ്രഹി യോഗം വളരെയധികം ഫലദായകമായിരിക്കും. ഈ രാശിയുടെ ഒൻപതാം ഭാവത്തിലാണ് ഈ യോഗം രൂപം കൊള്ളുന്നത്.  ഇത് ഭാഗ്യത്തിന്റെ ഭവനമാണ്. അതുകൊണ്ടാണ് ഈ കാലയളവിൽ നിങ്ങൾക്ക് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കുന്നത്. യാത്രകൾ ശുഭകരമാകും. പഠനത്തിനും ജോലിക്കുമായി വിദേശ പര്യടനം നടത്താം. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന പണികൾ ഈ സമയം പൂർത്തിയാകും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ഏതെങ്കിലും മംഗള കാര്യങ്ങളിൽ പങ്കെടുക്കാൻ യോഗമുണ്ടാകും.

മിഥുനം (Gemini): മിഥുന രാശിക്കാർക്കും ചതുർഗ്രഹി യോഗം വളരെ അനുകൂലമായിരിക്കും. നിങ്ങളുടെ രാശിയുടെ വരുമാന ഭാവത്തിലാണ്  ഈ യോഗം രൂപപ്പെടുന്നത്. ഇത് നിങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുക മാത്രമല്ല മറ്റ് പല മാർഗങ്ങളിലൂടെയും നിങ്ങൾക്ക് ധന സമ്പാദ്യം ഉണ്ടാകും.  ജോലി സ്ഥലത്ത് നിങ്ങൾ എന്ത് തീരുമാനങ്ങൾ എടുത്താലും അത് നിങ്ങൾക്ക് അനുകൂലമായിരിക്കും. പുതിയ ഉത്തരവാദിത്തം നിങ്ങളുടെ കൈകളിൽ വന്നേക്കാം. ഈ കാലയളവിൽ നിങ്ങൾക്ക് ലോട്ടറിയിൽ നിന്നോ ഷെയർ മാർക്കറ്റിൽ നിന്നോ ധനനേട്ടം ഉണ്ടാകും.

Also Read: Viral Video: പ്രതീക്ഷിക്കാതെ വീട്ടിലേക്കെത്തി മുട്ടൻ പെരുമ്പാമ്പ്..! ഞെട്ടിക്കുന്ന വീഡിയോ വൈറൽ

കർക്കടകം (Cancer):  കർക്കടക രാശിക്കാർക്ക് ചതുർഗ്രഹി യോഗം വളരെ അനുകൂലമായിരിക്കും. ഈ രാശിയുടെ കർമ്മ ഭാവത്തിലാണ് ചതുർഗ്രഹി യോഗം രൂപപ്പെടുന്നത്. അതുകൊണ്ടാണ് നിങ്ങളുടെ വരുമാനത്തിൽ പെട്ടെന്നുള്ള വർദ്ധനവ് ഉണ്ടാകുന്നത്. എല്ലാ ജോലികളും പൂർത്തീകരിക്കും. ബിസിനസുകാർക്ക് ഇത് ഒരു അത്ഭുതകരമായ സമയമാണ്. പുതിയ ഓർഡറുകൾ ലഭിക്കുന്നതിലൂടെ നിങ്ങൾക്ക് വൻ സാമ്പത്തിക നേട്ടം ലഭിക്കും. ഭക്ഷ്യധാന്യങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെ ബിസിനസ് നടത്തുന്നവർക്കും ലാഭം ലഭിക്കും. ജോലി ചെയ്യുന്നവർക്ക് പ്രമോഷനും ഇൻക്രിമെന്റും ലഭിക്കും. ഇതുകൂടാതെ ജോലി അന്വേഷിക്കുന്നവരുടെ കാത്തിരിപ്പും അവസാനിക്കും. സമൂഹത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന വരുമാനത്തിൽ വർദ്ധനവ് ഉണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News