Grah Uday 2023: ചൊവ്വയുടെ രാശിയിൽ വ്യാഴം; ഈ രാശിക്കാർ ജീവിക്കും രാജാവിനെപ്പോലെ!

Jupiter Transit 2023: ജ്യോതിഷ പ്രകാരം വ്യാഴം സംക്രമിക്കുമ്പോഴെല്ലാം അതിന്റെ സ്വാധീനം 12 രാശികളേയും ബാധിക്കും.  ഏപ്രിലിൽ വ്യാഴം മേടരാശിയിൽ പ്രവേശിക്കും. ഈ കാലയളവിൽ ഏതൊക്കെ രാശിക്കാർക്കാണ് പ്രത്യേക നേട്ടങ്ങൾ ലഭിക്കുക.

Written by - Ajitha Kumari | Last Updated : Mar 30, 2023, 11:30 PM IST
  • വ്യാഴം സംക്രമിക്കുമ്പോഴെല്ലാം അതിന്റെ സ്വാധീനം 12 രാശികളേയും ബാധിക്കും
  • ഏപ്രിലിൽ വ്യാഴം മേടരാശിയിൽ പ്രവേശിക്കും
Grah Uday 2023: ചൊവ്വയുടെ രാശിയിൽ വ്യാഴം; ഈ രാശിക്കാർ ജീവിക്കും രാജാവിനെപ്പോലെ!

Guru Gochar Effect 2023: ജ്യോതിഷ പ്രകാരം ഏതൊരു ഗ്രഹത്തിന്റെയും സംക്രമണം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ശുഭവും  അശുഭകരവുമായ ഫലങ്ങൾ നൽകും. വ്യാഴം ഒരു രാശിയിൽ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുമ്പോൾ അത് അറിവ്, വളർച്ച, വിദ്യാഭ്യാസം, കുട്ടികൾ, ദാനം, പിതാവ്-പുത്രൻ തുടങ്ങിയവയെ ബാധിക്കുന്നു. ഒരു വ്യക്തിയുടെ ജാതകത്തിൽ വ്യാഴം ശക്തനാണെങ്കിൽ ആ വ്യക്തിക്ക് അനുകൂലമായ ഫലങ്ങൾ ലഭിക്കും. ജ്യോതിഷ പ്രകാരം വ്യാഴം സംക്രമിക്കുമ്പോഴെല്ലാം എല്ലാ രാശിചിഹ്നങ്ങളുടെയും ജീവിതത്തിൽ മാറ്റം സംഭവിക്കും.  വ്യാഴം ഏപ്രിൽ 27 ന് മേട രാശിയിൽ ഉദിക്കും.  ഈ സമയത്ത് 4 രാശിക്കാരുടെ ജീവിതത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ ദൃശ്യമാകും. ഇതോടൊപ്പം സമ്പത്തിൽ വളരെയധികം വർധനയും ഉണ്ടാകും.

Also Read: April Gochar 2023: ഏപ്രിലിൽ വിനാശകാരി യോഗം: ഈ രാശിക്കാർക്ക് ബുദ്ധിമുട്ടേറും, വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും!

 

മേടം (Aries): ജ്യോതിഷ പ്രകാരം വ്യാഴത്തിന്റെ രാശി മാറുന്നതോടെ മേടം രാശിക്കാരിൽ ഊർജം നിറയും. ആത്മീയതയിലേക്കുള്ള താൽപര്യം ഇവർക്ക് വർധിക്കും. വിദേശ യാത്രയ്ക്ക് സാധ്യത കാണുന്നു. മേടം രാശിക്കാർക്ക് ഈ സമയം  തങ്ങളുടെ കരിയറിൽ വിജയം നേടാനാകും. അതോടൊപ്പം ജോലിയും ഇൻക്രിമെന്റും ലഭിക്കാനുള്ള സാധ്യതയും വർധിക്കും. ജോലിസ്ഥലത്ത് സഹകരണം ലഭിക്കും. ഈ സമയം ബിസിനസുകാർക്കും വളരെ ശുഭകരവും ഫലപ്രദവുമായിരിക്കും.

മകരം (Capricorn): വ്യാഴത്തിന്റെ ഉദയം മകരം രാശിക്കാർക്ക് അനുകൂലമായിരിക്കും. ആത്മവിശ്വാസം വർധിക്കും, പുതിയ വീട്ടിലേക്ക് മാറാം. ധനസമ്പാദനത്തിൽ വിജയം കൈവരിക്കും. സാമ്പത്തിക സ്ഥിതി മെച്ചമാകും.  കുടുംബത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും പിന്തുണ ലഭിക്കും. നിങ്ങൾ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ വസ്തുവിൽ നിക്ഷേപിക്കാം. ഈ സമയത്ത് വീട്ടിൽ മംഗളകമായ ശുഭകരമായ കാര്യങ്ങൾ നടക്കാം.  

Also Read: 7th Pay Commission: ഡിഎ വർദ്ധനവിന് ശേഷം കേന്ദ്ര ജീവനക്കാർക്ക് മറ്റൊരു സന്തോഷവാർത്ത, അടിസ്ഥാന ശമ്പളവും വർദ്ധിച്ചേക്കും 

കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ഈ കാലഘട്ടം വളരെ ഗുണകരമാണ്. ഈ സമയത്ത് നിങ്ങൾക്ക് ധാരാളം ധന ലാഭം ലഭിക്കും. ബിസിനസ് വിപുലീകരിക്കാൻ കഴിയും. സമൂഹത്തിൽ ആദരവ് വർദ്ധിക്കും. ജോലി ചെയ്യുന്നവർക്ക് പല നേട്ടങ്ങളും ലഭിക്കും. ശമ്പളം കൂടും. ഈ കാലയളവിൽ കഠിനാധ്വാനം ചെയ്യുന്നവർക്ക് മികച്ച ഫലം ലഭിക്കും.
 
തുലാം (Libra):  തുലാം രാശിക്കാർക്ക് വ്യാഴം മേടരാശിയിൽ പ്രവേശിക്കുന്നത് ശുഭകരമായ ഫലങ്ങൾ നൽകും. പങ്കാളിത്തത്തോടെ ബിസിനസ്സ് ചെയ്യാൻ നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ അത് നിങ്ങൾക്ക് വളരെ പ്രയോജനപ്രദമായിരിക്കും. നിങ്ങളുടെ ധാരണ പ്രശ്നങ്ങളിൽ നിന്ന് കരകയറാൻ സഹായിക്കും. നിങ്ങൾ നിക്ഷേപത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ ഇത് ഏറ്റവും നല്ല സമയമാണ്. ഈ കാലയളവിൽ വ്യാപാരികൾക്കും ബിസിനസ്സിൽ നേട്ടമുണ്ടാകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

More Stories

Trending News