Astro Predictions: മൂന്ന് രാശികൾക്ക് രാജയോ​ഗം, കരിയറിൽ പുരോ​ഗതിയുണ്ടാകും; ഇന്നത്തെ ഫലം അറിയാം

Horoscope Today: എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടെ വ്യക്തിത്വത്തെ നിർവചിക്കുന്ന സവിശേഷതകളുണ്ട്. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ എന്നറിയാം...  

Written by - Zee Malayalam News Desk | Last Updated : Dec 7, 2022, 07:27 AM IST
  • മേടം രാശിക്കാർക്ക് ഇന്ന് പൊതുവെ നല്ല ദിവസമായിരിക്കും.
  • വീട്ടിലും ബിസിനസിലും എല്ലാം നല്ല കാര്യങ്ങൾ നടക്കും.
  • കരിയർ മെച്ചപ്പെടും.
Astro Predictions: മൂന്ന് രാശികൾക്ക് രാജയോ​ഗം, കരിയറിൽ പുരോ​ഗതിയുണ്ടാകും; ഇന്നത്തെ ഫലം അറിയാം

മേടം: മേടം രാശിക്കാർക്ക് ഇന്ന് പൊതുവെ നല്ല ദിവസമായിരിക്കും. വീട്ടിലും ബിസിനസിലും എല്ലാം നല്ല കാര്യങ്ങൾ നടക്കും. കരിയർ മെച്ചപ്പെടും. ബിസിനസ് മെച്ചപ്പെടുത്താനുള്ള കാര്യങ്ങൾ ചെയ്യും. ആരോ​ഗ്യം തൃപ്തികരമായിരിക്കും. സാമ്പത്തിക ഇടപാടുകളിൽ അൽപം ജാ​ഗ്രത പുലർത്തുക. 

ഇടവം: ഇടവം രാശിക്കാർക്ക് ഈ ദിവസം ശുഭകരമാണ് ബിസിനസിൽ പുരോ​ഗതിയുണ്ടാകും. അതിലൂടെ വരുമാനം വർധിക്കും. ജോലിയിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടാലും കഠിനാധ്വാനത്തിലൂടെ നല്ല രീതിയിൽ മുന്നോട്ട് പോകാനാകും. ആരോ​ഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക.

മിഥുനം: മിഥുന രാശിക്കാർക്ക് ഇന്ന് കാര്യങ്ങൾ അത്ര സു​ഗ​മമായിരിക്കില്ല. ധ്യാനവും ശ്വസന വ്യായാമങ്ങളും ചെയ്യാം. ഇത് ശാന്തത നിലനിർത്താൻ സഹായിക്കും. ആരോ​ഗ്യം ശ്രദ്ധിക്കുക. നിങ്ങളുടെ കഠിനാധ്വാനം തൊഴിലുടമ ശ്രദ്ധിക്കും. ഒരു പുതിയ പ്രോജക്ട് ആരംഭിക്കാനുള്ള ഈർജം ലഭിക്കും.

കർക്കടകം: കരിയറും ജോലിയും മികച്ചതായിരിക്കും. ഒരു സുപ്രധാന പ്രോജക്ടിൽ ജീവനക്കാർ സഹായിക്കാൻ കൂടുതൽ സാധ്യതയുണ്ട്. കുടുംബത്തിൽ ഒരു ആഘോഷം നടന്നേക്കാം. ആരോ​ഗ്യകാര്യത്തിൽ പ്രിയപ്പെട്ടവരുടെ സഹായമുണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം. എന്നാൽ നിങ്ങൾക്ക് അവ തരണം ചെയ്യാൻ കഴിയും.

ചിങ്ങം: ഇന്ന് ചിങ്ങം രാശിക്കാർക്ക് മികച്ച ദിവസമായിരിക്കും. വസ്തുവിലോ ഓഹരികളിലോ പണം നിക്ഷേപിക്കുന്നത് ശ്രദ്ധാപൂർവം വേണം. വീട്ടിൽ കുട്ടികളുമായോ മുതിർന്നവരുമായോ അനാവശ്യ തർക്കങ്ങൾ ഉണ്ടാകാം. ജോലിയിൽ സന്തോഷവും വിജയവും ഉണ്ടാകും. യോഗ, ശ്വസന വ്യായാമങ്ങൾ എന്നിവയിൽ നിന്ന് നിങ്ങൾക്ക് പ്രയോജനം നേടാം.

കന്നി: സാമ്പത്തികം മെച്ചപ്പെടും. നിക്ഷേപ കാര്യത്തിൽ ജാ​ഗ്രതയോടെ മാത്രം മുന്നോട്ട് നീങ്ങുക. വ്യാപാരികൾക്ക് നല്ല സമയം.  

തുലാം: സാമ്പത്തിക അഭിവൃദ്ധിക്ക് സാധ്യതയുണ്ട്. ജോലിയിൽ പുരോ​ഗതിയുണ്ടാകും. ആരോ​ഗ്യം തൃപ്തികരമായിരിക്കും.

വൃശ്ചികം: നിങ്ങളുടെ പരിശ്രമങ്ങൾ നിങ്ങൾ ആഗ്രഹിക്കുന്ന മേഖലയിൽ വിജയം കൈവരിക്കാൻ സഹായിക്കും. പണം വിവേകത്തോടെ നിക്ഷേപിക്കുക. ആരോഗ്യം മെച്ചപ്പെടും. പ്രധാനപ്പെട്ട ജോലി പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ പ്രൊഫഷണൽ കൗൺസിലിംഗ് നിങ്ങളെ സഹായിക്കും.

Also Read: Saturn Transit 2023: ശനി സംക്രമണത്തിന് ശേഷമുള്ള രാജയോ​ഗം: ജാക്ക്പോട്ട് അടിക്കുന്നത് ഈ രാശിക്കാർക്ക്

 

ധനു: ധനു രാശിക്കാർ നിർണായക സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ കൂടുതൽ കഴിവുള്ളവരാണ്. നിങ്ങളുടെ വരുമാനം വർധിപ്പിക്കുന്നതിന് നിങ്ങൾക്ക് ഒരു പുതിയ ബിസിനസ് സംരംഭം ആരംഭിക്കാം. കടം വീട്ടാൻ സാധിക്കും. പ്രിയപ്പെട്ടവർക്ക് നിങ്ങൾ നൽകുന്ന സ്നേഹവും ശ്രദ്ധയും അവരെ സന്തോഷിപ്പിക്കും. 

മകരം: പുതിയ അവസരങ്ങൾ നിങ്ങളെ തേടിയെത്താം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ട്. ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽ അത് അവ​ഗണിക്കരുത്. 

കുംഭം: ആത്മവിശ്വാസം കൂടും. ബിസിനസിൽ നിന്നോ മുൻകാല നിക്ഷേപങ്ങളിൽ നിന്നോ നേട്ടമുണ്ടാകും. കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ജോലി മെച്ചപ്പെടും.

മീനം: ഇന്ന് നിങ്ങൾക്ക് സന്തോഷകരമായ ദിവസമായിരിക്കാം. സാമ്പത്തികമായും തൊഴിൽപരമായും അനുകൂലമായ പുരോഗതിക്ക് സാധ്യതയുണ്ട്. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

More Stories

Trending News