Diwali Gift Ideas: ദീപാവലിക്ക് അറിയാതെ പോലും ഈ സമ്മാനങ്ങൾ നൽകരുത്; നെഗറ്റീവ് എനർജി നിങ്ങളെ വിട്ടുപോകില്ല

Diwali 2024 Gifts: വാസ്തുശാസ്ത്ര പ്രകാരം, ദീപാവലി സമയത്ത് ചില വസ്തുക്കൾ സമ്മാനമായി നൽകരുതെന്നാണ് വ്യക്തമാക്കുന്നത്. ഇവ നൽകുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റ് പലവിധ പ്രശ്നങ്ങളും ഉണ്ടാകുന്നതിന് കാരണമാകും.

Written by - Zee Malayalam News Desk | Last Updated : Oct 30, 2024, 09:49 AM IST
  • സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമാണ് ദീപാവലി
  • ദീപാവലിക്ക് പലരും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനം നൽകാറുണ്ട്
Diwali Gift Ideas: ദീപാവലിക്ക് അറിയാതെ പോലും ഈ സമ്മാനങ്ങൾ നൽകരുത്; നെഗറ്റീവ് എനർജി നിങ്ങളെ വിട്ടുപോകില്ല

ഈ വർഷം ഒക്ടോബർ 31ന് ആണ് ദീപാവലി ആഘോഷിക്കുന്നത്. സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഉത്സവമാണ് ദീപാവലി. ദീപാവലിക്ക് പലരും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സമ്മാനം നൽകാറുണ്ട്. വാസ്തുശാസ്ത്ര പ്രകാരം, ദീപാവലി സമയത്ത് ചില വസ്തുക്കൾ സമ്മാനമായി നൽകരുതെന്നാണ് വ്യക്തമാക്കുന്നത്. ഇവ നൽകുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകളും മറ്റ് പലവിധ പ്രശ്നങ്ങളും ഉണ്ടാകുന്നതിന് കാരണമാകും. ദീപാവലിക്ക് എന്തെല്ലാം വസ്തുക്കൾ അബദ്ധത്തിൽ പോലും സമ്മാനമായി നൽകരുതെന്ന് അറിയാം.

വാച്ച്

പിറന്നാളുകൾക്കും മറ്റ് വിശേഷ ദിവസങ്ങൾക്കും പലരും വാച്ച് സമ്മാനമായി നൽകാറുണ്ട്. എന്നാൽ, ദീപാവലിക്ക് അബദ്ധത്തിൽ പോലും വാച്ച് സമ്മാനമായി നൽകരുത്. ഇത് ജീവിതത്തിൽ നെ​ഗറ്റീവ് എനർജി ഉണ്ടാകാനും ജോലിയിൽ തടസങ്ങൾ ഉണ്ടാകാനും കാരണമാകും.

ALSO READ: ഈ രാശിക്കാർക്ക് ഇന്ന് ഭാ​ഗ്യദിനം; ഉദ്ദേശിക്കുന്ന കാര്യങ്ങൾ സഫലമാകും, സാമ്പത്തിക കാര്യങ്ങളിൽ ജാ​ഗ്രത പാലിക്കുക

പെർഫ്യൂം

വാസ്തുശാസ്ത്ര പ്രകാരം സമ്മാനമായി പെർഫ്യൂം നൽകുന്നത് ശുഭകരമല്ല. ഇത് ജീവിതത്തിലെ പോസിറ്റിവിറ്റിയെ ഇല്ലാതാക്കി ​നെ​ഗറ്റീവ് എനർജി നിറയാൻ കാരണമാകും. ഇത് ജീവിതത്തിൽ പല പ്രശ്നങ്ങളിലേക്കും നയിക്കും.

ടവൽ

ടവൽ സമ്മാനമായി നൽകരുതെന്നാണ് വാസ്തുശാസ്ത്രം നിർദേശിക്കുന്നത്. ടവൽ സമ്മാനമായി നൽകരുത്. ഇത് നെ​ഗറ്റീവ് എനർജിയുണ്ടാകാനും ബന്ധങ്ങൾ വഷളാകാനും കാരണമാകും. ഇത് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാക്കുകയും ബന്ധങ്ങൾ ശിഥിലമാക്കുകയും ചെയ്യും.

കറുത്ത വസ്ത്രങ്ങൾ

ദീപാവലി നിറങ്ങളുടെയും വെളിച്ചത്തിന്റെയും സന്തോഷത്തിന്റെയും ഉത്സവമാണ്. വാസ്തുശാസ്ത്രത്തിൽ കറുപ്പ് നിഷേധാത്മകതയുടെ പ്രതീകമായാണ് കണക്കാക്കുന്നത്. ഇക്കാരണത്താൽ കറുത്ത വസ്ത്രമോ മറ്റ് വസ്തുക്കളോ സമ്മാനമായി നൽകരുത്. ഇത് നെ​ഗറ്റീവ് എനർജിയുണ്ടാകാൻ കാരണമാകും.

ALSO READ: വാസ്തുശാസ്ത്രപ്രകാരം ലോക്കറിന് ഈ നിറം നൽകൂ... സമ്പത്തിന് കുറവുണ്ടാകില്ല

മൂർച്ചയുള്ള വസ്തുക്കൾ

വാസ്തുശാസ്ത്ര പ്രകാരം, മൂർച്ചയുള്ള വസ്തുക്കളായ കത്തി, കത്രിക തുടങ്ങിയവ ദീപാവലിക്ക് ആർക്കും നൽകരുത്. ഇത് നെ​ഗറ്റീവ് എനർജിയുണ്ടാകാനും ജീവിതത്തിൽ പല പ്രശ്നങ്ങൾ ഉണ്ടാകാനും കാരണമാകും.

എന്ത് സമ്മാനങ്ങൾ നൽകാം

വാസ്തുശാസ്ത്ര പ്രകാരം മധുരപലഹാരങ്ങൾ, വസ്ത്രങ്ങൾ, അലങ്കാര വസ്തുക്കൾ, പാത്രങ്ങൾ, ഡ്രൈ ഫ്രൂട്ട്സ് എന്നിവ സമ്മാനമായി നൽകാം. ഇത് ശുഭകരമായി കണക്കാക്കപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News