Eclipe 2023: 15 ദിവസത്തിനുള്ളില്‍ രണ്ട് ഗ്രഹണങ്ങള്‍, ഈ മൂന്ന് രാശിക്കാര്‍ക്ക് കഷ്ടകാലം

Solar Lunar Eclipe 2023:   ഇനി സംഭവിക്കാനിരിയ്ക്കുന്ന സൂര്യ, ചന്ദ്ര ഗ്രഹണങ്ങള്‍ വ്യക്തി ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. കൂടാതെ, ഇവ മൂന്ന് രാശിക്കാരുടെ ജീവിതത്തില്‍ വലിയ ദോഷമാണ് വരുത്തി വയ്ക്കുക

Written by - Zee Malayalam News Desk | Last Updated : Oct 9, 2023, 05:31 PM IST
  • ജ്യോതിഷം പറയുന്നതനുസരിച്ച് ഇനി സംഭവിക്കാനിരിയ്ക്കുന്ന സൂര്യ, ചന്ദ്ര ഗ്രഹണങ്ങള്‍ വ്യക്തി ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും.
Eclipe 2023: 15 ദിവസത്തിനുള്ളില്‍ രണ്ട് ഗ്രഹണങ്ങള്‍, ഈ മൂന്ന് രാശിക്കാര്‍ക്ക് കഷ്ടകാലം

Solar Lunar Eclipe 2023:  ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളില്‍ താത്പര്യമുള്ളവര്‍ക്ക് ഒക്ടോബര്‍ മാസം പ്രിയപ്പെട്ട മാസമായിരിയ്ക്കും. കാരണം ഈ മാസം രണ്ട് ഗ്രഹണങ്ങളാണ് സംഭവിക്കുന്നത്‌. 

Also Read:  Name Astrology: ഈ ആൺകുട്ടികൾ മികച്ച ജീവിത പങ്കാളികൾ!! പേരിന്‍റെ ആദ്യ അക്ഷരം പറയും
 
2023-ൽ 2 സൂര്യഗ്രഹണങ്ങളും 2 ചന്ദ്രഗ്രഹണങ്ങളും സംഭവിക്കുന്നു. ഒരു ചന്ദ്ര ഗ്രഹണവും ഒരു സൂര്യ ഗ്രഹണവും ഇതിനോടകം കടന്നുപോയി. ഒരു ചന്ദ്ര ഗ്രഹണവും ഒരു സൂര്യ ഗ്രഹണവും ഈ മാസം സംഭവിക്കാനിരിയ്ക്കുന്നു.സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും പ്രധാനപ്പെട്ട രണ്ട്  ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളാണ്. അതേസമയം, അവയ്ക്ക് ഹൈന്ദവ മതത്തിലും ജ്യോതിഷത്തിലും വലിയ പ്രാധാന്യമുണ്ട്.  

Also Read:  Honest Zodiac Sign: ഈ രാശിക്കാരെ ഏത് സാഹചര്യത്തിലും വിശ്വസിക്കാം!!  
 
ഇനി വരാനിരിയ്ക്കുന്ന രണ്ട് ഗ്രഹണങ്ങള്‍ എപ്പോൾ സംഭവിക്കും, ഇന്ത്യയിൽ അവയുടെ സമയവും ഫലവും എന്തായിരിക്കുമെന്ന് നമുക്ക് അറിയാം. 

2023-ലെ മൂന്നാമത്തെ ഗ്രഹണം:  ഈ വർഷത്തെ മൂന്നാമത്തെ ഗ്രഹണം ഒക്ടോബർ 14-ന് നടക്കുന്ന സൂര്യഗ്രഹണമാണ്. ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകില്ല. അതുകൊണ്ട് അതിന്‍റെ സൂതക് കാലം സാധുവാകില്ല. ഈ ഗ്രഹണം ടെക്സാസ്, മെക്സിക്കോ, മധ്യ അമേരിക്ക, കൊളംബിയ, ബ്രസീലിന്‍റെ ചില ഭാഗങ്ങൾ, അലാസ്ക, അർജന്റീന എന്നിവിടങ്ങളിൽ ദൃശ്യമാകും. 

രണ്ടാമത്തെ  സൂര്യഗ്രഹണം  ഒക്ടോബർ 14,  2023  11:29 PM ന് ആരംഭിക്കുന്നു. 

ഈ വർഷത്തെ അവസാന ഗ്രഹണം ഒക്ടോബർ 28 ന് നടക്കുന്ന ചന്ദ്രഗ്രഹണമാണ്. ശരദ് പൂർണിമ ദിനത്തിൽ സംഭവിക്കുന്ന ഈ ഗ്രഹണം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ദൃശ്യമാകും. അതുകൊണ്ട് അതിന്‍റെ സൂതക് കാലം സാധുവായിരിക്കും. ഇത് ഭാഗിക ചന്ദ്രഗ്രഹണമാണ്, ഇന്ത്യയെ കൂടാതെ യൂറോപ്പ്, ഓസ്‌ട്രേലിയ, വടക്കൻ-ദക്ഷിണാഫ്രിക്ക, ആർട്ടിക്, അന്റാർട്ടിക്ക, പസഫിക്, അറ്റ്ലാന്റിക്, ഇന്ത്യൻ മഹാസമുദ്രം തുടങ്ങി ഏഷ്യയിലെ പല രാജ്യങ്ങളിലും ഇത് ദൃശ്യമാകും. 

രണ്ടാമത്തെ ചന്ദ്രഗ്രഹണം  28 ഒക്ടോബർ 2023  രാത്രി 11:31 ന് ആരംഭിച്ച് 29 ഒക്ടോബർ 2023, പുലര്‍ച്ചെ 3:36 ന് അവസാനിക്കും. 

2023 ലെ ഗ്രഹണം പ്രകൃതി ദുരന്തങ്ങൾ കൊണ്ടുവരും എന്നാണ് ജ്യോതിഷികള്‍ നടത്തുന്ന പ്രവചനങ്ങളില്‍ പറയുന്നത്. കൂടാതെ, നേരെമറിച്ച്, ഈ ഗ്രഹണങ്ങൾ രാജ്യത്തും ലോകത്തും വലിയ സ്വാധീനം ചെലുത്തും. ഇത് പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകും. ഈ ഗ്രഹണങ്ങൾ മൂലം ഭൂകമ്പം, വെള്ളപ്പൊക്കം, സുനാമി എന്നിവ ഉണ്ടാകാം. വിമാനാപകടങ്ങളും രാഷ്ട്രീയ അസ്ഥിരതയും ഉണ്ടാകാം. എന്നിരുന്നാലും, ചില രാശിക്കാര്‍ക്ക് ബിസിനസില്‍ ഉയർച്ച ഉണ്ടാകും, കൂടുതല്‍ തൊഴിലവസരങ്ങൾ  ഉണ്ടാകും. 

അതേസമയം, ജ്യോതിഷം പറയുന്നതനുസരിച്ച് ഇനി സംഭവിക്കാനിരിയ്ക്കുന്ന സൂര്യ, ചന്ദ്ര ഗ്രഹണങ്ങള്‍ വ്യക്തി ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തും. കൂടാതെ, സൂര്യ ചന്ദ്ര ഗ്രഹണങ്ങള്‍ മൂന്ന് രാശിക്കാരുടെ ജീവിതത്തില്‍  വലിയ ദോഷമാണ് വരുത്തി വയ്ക്കുക. അതായത്, മൂന്ന് രാശിക്കാരുടെ ജീവിതത്തില്‍ വലിയ മോശം സമയം ഉണ്ടാകാന്‍ പോകുന്നു. ആ രാശിക്കാര്‍ ഏതൊക്കെയാണ് എന്ന് നോക്കാം 

മേടം രാശി (Aries Zodiac Sign) 

സൂര്യ, ചന്ദ്ര ഗ്രഹണം മേടം രാശിക്കാര്‍ക്ക് ഏറെ മോശം സമയമാണ്. ഈ രാശിക്കാര്‍ ഈ സമയംഏറെ  ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. ജോലി, ബിസിനസ് എന്നീ മേഖലകളില്‍ ഭാരിച്ച നഷ്ടം സംഭവിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ശ്രദ്ധയോടെ മുന്നോട്ടു നീങ്ങുക.  

കന്നി രാശി  (Virgo Zodiac Sign) 

സൂര്യ, ചന്ദ്ര ഗ്രഹണം കന്നി രാശിക്കാര്‍ക്ക് ഏറെ സാമ്പത്തിക നഷ്ടം വരുത്തി വയ്കാം. പണം വായ്പ നല്‍കുമ്പോഴും സ്വന്തമായി ചിലവഴിയ്ക്കുമ്പോഴും ഏറെ ശ്രദ്ധിക്കുക. നഷ്ടം സംഭവിക്കാം. 

മീനം രാശി (Pisces Zodiac Sign) 

മീനം രാശിക്കാര്‍ക്ക് സൂര്യ,  ചന്ദ്ര ഗ്രഹണം ഏറെ മാനസിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാം. മാനസിക പിരിമുറുക്കം വര്‍ദ്ധിക്കാം. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുക. 

 
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News