ഗുരു സംക്രമണം 2023: വ്യാഴം മേടരാശിയിൽ പ്രവേശിക്കുന്നത് മൂന്ന് രാശിക്കാർക്ക് ദോഷം ചെയ്യും. ഏപ്രിൽ 22-ന് വ്യാഴം മേടരാശിയിൽ പ്രവേശിക്കും. മാർച്ച് 22ന് ആരംഭിച്ച ചൈത്രമാസം ഏപ്രിൽ 22ന് ആണ് സമാപിക്കുന്നത്. നവരാത്രി ആരംഭിച്ച് ഏകദേശം ഒരു മാസത്തിനുശേഷം, വ്യാഴം മേടരാശിയിൽ പ്രവേശിക്കുമ്പോൾ, ഗുരു ചണ്ഡാലയോഗം രൂപപ്പെടുന്നു. ഈ യോഗം പല രാശിക്കാർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. ഏതൊക്കെ രാശികളാണ് ഈ സമയം കൂടുതൽ ശ്രദ്ധപുലർത്തേണ്ടതെന്ന് നോക്കാം.
ജ്യോതിഷ പ്രകാരം ഒരു വ്യക്തിയുടെ ജാതകത്തിൽ ഗുരു ചണ്ഡാലയോഗം വരുമ്പോൾ നല്ല ഗുണങ്ങൾ കുറയുകയും അശുഭഗുണങ്ങൾ വർധിക്കുകയും ചെയ്യും. ഗുരു ചണ്ഡാലയോഗം മൂലം ഒരു വ്യക്തിക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതേസമയം, സ്ത്രീകളുടെ ജാതകത്തിൽ ഈ യോഗമുണ്ടെങ്കിൽ അവരുടെ ദാമ്പത്യ ജീവിതം വളരെ മോശമായ അവസ്ഥയിലാകും. ഏപ്രിൽ 22 മുതൽ മേടം രാശിയിൽ രണ്ട് ഗ്രഹങ്ങൾ ഒന്നിച്ചിരിക്കും. രാഹു ഇതിനകം മേടരാശിയിലാണ്. ഏപ്രിൽ 22ന് വ്യാഴവും പ്രവേശിക്കുന്നു. ഈ സാഹചര്യത്തിൽ രണ്ട് ഗ്രഹങ്ങളും ചേർന്ന് ഗുരുചണ്ഡാല യോഗം രൂപപ്പെടുന്നു.
ALSO READ: Guru Gochar 2023: 12 വർഷത്തിന് ശേഷം വ്യാഴം മേടരാശിയിൽ; ഈ രാശിക്കാർ ശ്രദ്ധിക്കുക
മേടം: അടുത്ത ആറ് മാസം ഈ രാശിക്കാർക്ക് ദുരിതകാലമായിരിക്കും. ഈ സമയത്ത്, നിങ്ങൾക്ക് ജോലിയിൽ തടസ്സങ്ങളും നിരാശകളും നേരിടേണ്ടിവരും. ധനനഷ്ടവും സംഭവിക്കാം. ഈ സമയത്ത്, ആരോഗ്യപരമായും വെല്ലുവിളികൾ നേരിടും. മൊത്തത്തിൽ, ഈ രാശിക്കാർക്ക് ഈ സമയം നല്ലതല്ല.
മിഥുനം: ഒക്ടോബർ വരെ മിഥുനം രാശിക്കാരും വളരെ ശ്രദ്ധിക്കണം. ഈ കാലയളവിൽ ചില മോശം വാർത്തകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സമയത്ത്, മിഥുനം രാശിക്കാർക്ക് സാമ്പത്തിക നഷ്ടവും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതകളുണ്ട്. അവർക്ക് ഓഫീസിലും ചില പ്രശ്നങ്ങൾ നേരിടാം. ഈ സമയത്ത് ക്ഷമയോടെ പ്രവർത്തിക്കേണ്ടത് പ്രധാനമാണ്.
ധനു: ഗുരുചണ്ഡാല യോഗ സമയത്ത്, ആളുകൾക്ക് ജീവിതത്തിൽ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകുന്നു. ഈ സമയത്ത്, വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കണം. ബിസിനസ്സിൽ നഷ്ടം സംഭവിക്കാനുള്ള സാധ്യതയുണ്ട്. അജ്ഞാതമായ ഭയം മനസ്സിനെ മഥിക്കും. ധനു രാശിക്കാർക്കും ഈ സമയം മോശമായതിനാൽ വലിയ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...