Guru Purnima 2022: ഗുരുപൂർണിമ ദിനത്തിൽ 4 രാജയോഗം: ഈ 3 രാശിക്കാർക്ക് സുവർണ്ണകാലം

Guru Purnima 2022:  ഈ വർഷത്തെ ഗുരുപൂർണിമയിൽ ശുഭകരമായ 4 രാജയോഗങ്ങൾ രൂപപ്പെടുന്നു. ഇത് ഈ 3 രാശിക്കാർക്ക് ഭാഗ്യം നൽകും. ഇതിന്റെ ഫലമായി ഇവർക്ക്  ധാരാളം പണംവും, ജോലിയിൽ ഉന്നതിയും ലഭിക്കും.  

Written by - Ajitha Kumari | Last Updated : Jul 12, 2022, 01:22 PM IST
  • നാളെയാണ്‌ ഗുരുപൂർണിമ
  • ആഷാഢമാസത്തിലെ പൗർണ്ണമിയാണ് ഗുരുപൂർണിമ എന്നറിയപ്പെടുന്നത്
  • ഈ ദിനത്തിലാണ് നാല് വേദങ്ങളെക്കുറിച്ചുള്ള അറിവ് നൽകിയ മഹർഷി വേദവ്യാസൻ ജനിച്ചത്
Guru Purnima 2022:  ഗുരുപൂർണിമ ദിനത്തിൽ 4 രാജയോഗം: ഈ 3 രാശിക്കാർക്ക് സുവർണ്ണകാലം

Guru Purnima 2022: ജൂലൈ 13 ന് അതായത് നാളെയാണ്‌  ഗുരുപൂർണിമ. ആഷാഢമാസത്തിലെ പൗർണ്ണമിയാണ് ഗുരുപൂർണിമ എന്നറിയപ്പെടുന്നത്. ഈ ദിനത്തിലാണ് നാല് വേദങ്ങളെക്കുറിച്ചുള്ള അറിവ് നൽകിയ മഹർഷി വേദവ്യാസൻ ജനിച്ചത്.  അതുകൊണ്ടുതന്നെ ഈ ദിനം വേദവ്യാസ പൂർണ്ണിമ എന്നും അറിയപ്പെടുന്നു.  ഹിന്ദുമതത്തിൽ ഗുരുപൂർണിമയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.  കൂടാതെ ഈ വർഷത്തെ ഗുരുപൂർണിമ ജ്യോതിഷത്തിലും വളരെ സവിശേഷമാണ്. 

Also Read: ശനി മകരം രാശിയിൽ: ഇന്നുമുതൽ ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും! 

ഗുരുപൂർണിമയിൽ ഗ്രഹരാശിയുടെ സംയോജനമനുസരിച്ച്  4 രാജയോഗങ്ങൾ രൂപപ്പെടുന്നുണ്ട്. ഈ യോഗം വളരെ പ്രത്യേകതയുള്ളതാണ്.  ഇത് 3 രാശിക്കാർക്ക് സുവർണ്ണകാലം കൊണ്ടുവരും.  ഈ വർഷത്തെ ഗുരുപൂർണിമ ദിനത്തിൽ ചൊവ്വ, ബുധൻ, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളുടെ സ്ഥാനം രാജയോഗം ഉണ്ടാക്കുന്നു.  ഈ ഗ്രഹങ്ങൾ കാരണം രുചക്, ഭദ്ര, ഹംസ്, ശാശ് എന്നിങ്ങനെ 4 രാജയോഗങ്ങൾ ഉണ്ടാക്കുന്നു. ഇതുകൂടാതെ ഈ ദിനം സൂര്യനും ബുധനും കൂടിച്ചേരുന്നതിനാൽ  ബുദ്ധാദിത്യ യോഗവും രൂപപ്പെടുന്നു. ഈ യോഗങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുന്ന രാശികൾ ഏതൊക്കെയെന്ന് നമുക്ക് നോക്കാം... 

Also Read: കൂട്ടം ചേർന്ന് മുതലയെ ആക്രമിക്കാൻ ശ്രമിച്ച് സിംഹങ്ങൾ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ 

ഈ രാശിക്കാരുടെ ഭാഗ്യം ഗുരുപൂർണിമയിൽ തിളങ്ങും

ഇടവം (Taurus): ഗുരുപൂർണിമയിൽ രൂപപ്പെടുന്ന ഈ യോഗം ഇടവം രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇവർക്ക് ധനലാഭമുണ്ടാകും. പെട്ടെന്ന് പ്രതീക്ഷിക്കാത്തിടത്തു നിന്നും  ഒരുപാട് പണം ലഭിക്കും.  കിട്ടാനുള്ള പണം ലഭിക്കും. വ്യാപാരികൾക്ക് ലാഭമുണ്ടാകും. ഈ സമയം സ്ഥാനമാനങ്ങളും ആദരവും ബഹുമാനവും കൊണ്ടുവരും.

ചിങ്ങം (Leo): ഗുരുപൂർണിമ ചിങ്ങം രാശിക്കാർക്കും ഗുണം നൽകും. ധനത്തിന്റെ കാര്യത്തിൽ ഇവർക്ക് വളരെയധികം പ്രയോജനം ലഭിക്കും. കിട്ടാനുള്ള പണം ലഭിക്കുന്നതിനു പുറമേ വരുമാനത്തിൽ സ്ഥിരമായ വർദ്ധനവും ഉണ്ടാകും. സമ്പാദ്യം കണ്ടെത്തുന്നതിൽ വിജയിക്കും. വ്യാപാരികൾക്ക് വലിയ ഓർഡറുകൾ ലഭിക്കും. ജോലിയിൽ വിജയം കൈവരിക്കും.

Also Read: ഈ 3 രാശിക്കാർ ജനിക്കുന്നതേ രാജയോഗത്തോടെ, ഇതിൽ നിങ്ങളും ഉണ്ടോ? 

കന്നി (Virgo): ഈ വർഷത്തെ ഗുരുപൂർണിമയിൽ രൂപപ്പെടുന്ന രാജയോഗം കന്നിരാശിക്കാർക്ക് വൻ അനുഗ്രഹമാകും. ഇവർക്ക് പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. പ്രമോഷൻ, ശമ്പള വർദ്ധനവ് എന്നിവയും ലഭിക്കും. വരുമാനം വർദ്ധിക്കും. വ്യാപാരികൾക്ക് നേട്ടമുണ്ടാകും. ഇവർക്ക് ഒരു പുതിയ ഡീൽ ലഭിക്കും അത് പ്രയോജനമുള്ളതായിരിക്കും.

നമ്മുടെ ജീവിതത്തിന്റെ വഴികാട്ടി നമ്മുടെ ഗുരുവാണ്.  അതിനാല്‍ ജാതകത്തില്‍ വ്യാഴം ആധിപത്യം പുലര്‍ത്തുമ്പോള്‍ ജോലിയില്‍ വിജയവും പ്രശസ്തിയും ലഭിക്കും. ഗുരുവിന്റെ അനുഗ്രഹം സമ്പാദിച്ച് വ്യാഴ ഗ്രഹത്തെ ബലപ്പെടുത്തി സ്വയം പുരോഗതി പ്രാപിക്കാനുള്ള ഒരു സുപ്രധാന ദിനമാണ് ഗുരുപൂര്‍ണിമ ദിനം. ജാതകത്തില്‍ ഗുരുദോഷം ഉണ്ടെങ്കില്‍ ജോലിയില്‍ വിജയവും ജീവിതത്തില്‍ പുരോഗതിയുമുണ്ടാകില്ലയെന്നാണ് പറയുന്നത്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News