Shani Gochar 2022: ശനി മകരം രാശിയിൽ: ഇന്നുമുതൽ ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും!

Saturn Transit 2022: ശനി തന്റെ പ്രിയ രാശിയായ മകരത്തിൽ ഇന്ന് പ്രവേശിച്ചു. ശനിയുടെ ഈ സംക്രമണം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവരും. അതിൽ ഈ 3 രാശിക്കാരുടെ മങ്ങിയിരുന്ന ഭാഗ്യം ഇന്നുമുതൽ തെളിയും.  

Written by - Ajitha Kumari | Last Updated : Jul 12, 2022, 10:59 AM IST
  • ശനി തന്റെ പ്രിയ രാശിയായ മകരത്തിൽ പ്രവേശിച്ചു
  • ശനിയുടെ ഈ സംക്രമണം എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവരും
  • ഈ 3 രാശിക്കാരുടെ മങ്ങിയിരുന്ന ഭാഗ്യം ഇന്നുമുതൽ തെളിയും
Shani Gochar 2022: ശനി മകരം രാശിയിൽ: ഇന്നുമുതൽ ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും!

Shani Gochar in Makar 2022: ശനി ഓരോ രാശിയിലും രണ്ടര വർഷം തങ്ങും ശേഷം സമയാസമയം സഞ്ചാരം മാറ്റുകയും ചെയ്യും.  കുംഭം രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയായിരുന്ന ശനി അതെ അവസ്ഥയിൽ തന്നെ ഇന്ന് മകരം രാശിയിൽ പ്രവേശിക്കും. 2022 ഒക്‌ടോബർ വരെ ശനി മകരരാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയും ശേഷം നേർരേഖയിൽ സഞ്ചരിക്കുകയും ചെയ്യും. 2023 ജനുവരി വരെ ശനി മകരത്തിൽ തന്നെ തുടരും.  അതിനെ തുടർന്ന് വരുന്ന 6 മാസം ഈ 3 രാശിക്കാർക്ക് ശനിയുടെ കൃപയുണ്ടാകും.  ഈ സമയം ഇവർക്ക് കരിയറിൽ മികച്ച വിജയമുണ്ടാകും, ഒപ്പം ധനലാഭവും ഉണ്ടാകും. ഈ സമയത്ത് ശനിദേവൻ ഏതൊക്കെ രാശിക്കാർക്കാണ് അനുഗ്രഹം ചൊറിയുന്നതെന്ന് നമുക്ക് നോക്കാം.

Also Read: ശ്രദ്ധിക്കുക.. നാളെ മുതൽ ഈ 5 രാശികൾക്ക് ഏഴരശനി ആരംഭിക്കും! 

വരുന്ന 6 മാസത്തേക്ക് ഈ 3 രാശികളുടെ സുവർണ്ണ കാലം

ഇടവം (Taurus): ശനിയുടെ സംക്രമണം ഇടവം രാശിക്കാർക്ക് വളരെ നല്ലതാണ്. ഇവർക്ക് കരിയറിൽ നല്ല കുതിപ്പുണ്ടാകും. 
വലിയ സ്ഥാനം ലഭിക്കും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് പുതിയ ജോലി ലഭിക്കും. അതുപോലെ പുതിയ ബിസിനസ്സ് തുടങ്ങുന്നതിനും നല്ല സമയമാണ്. ധനലാഭമുണ്ടാകും. വരുമാനം വർദ്ധിക്കും. സാമ്പത്തിക കാര്യങ്ങളിൽ ആശ്വാസമുണ്ടാകും. കടബാധ്യതയിൽ നിന്ന് മുക്തി ലഭിക്കും.

ധനു (Sagittarius): ശനിയുടെ മകര സംക്രമണം ധനു രാശിക്കാർക്ക് വൻ ധനനേട്ടമുണ്ടാകും.  സാമ്പത്തിക സ്ഥിതി ശക്തമാകും. പണം പലവഴിയിലൂടെ ലഭിക്കും. നിക്ഷേപത്തിന് നല്ല സമയം. പഴയ നിക്ഷേപങ്ങളിൽ നിന്നും നല്ല വരുമാനം ലഭിക്കാൻ സാധ്യത. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. വ്യാപാരികൾക്ക് ലാഭം വർദ്ധിക്കും. ബിസിനസ്സ് വ്യാപിപ്പിക്കാനും ഇത് നല്ല സമയമാണ്.

Also Read: ഈ പഴങ്ങളുടെ 'കുരു' ഓർമ്മിക്കാതെപോലും കഴിക്കരുത്, ബുദ്ധിമുട്ടുണ്ടാകും! 

മീനം (Pisces): ശനിയുടെ വക്രഗതിയിലുള്ള രാശി മാറ്റം മീനരാശിക്കാർക്ക് ഏറെ നേട്ടങ്ങൾ നൽകും. ഇവരുടെ വരുമാനം വർദ്ധിക്കും. തൊഴിൽ-വ്യാപാരരംഗത്ത് വിജയം ഉണ്ടാകും. പുതിയ വരുമാനമാർഗങ്ങൾ തുറക്കും. സാമ്പത്തിക സ്ഥിതിയിൽ വലിയ പുരോഗതിയുണ്ടാകും. ഈ സമയത്ത് ഇവർക്ക് സ്ഥാനക്കയറ്റം, ധനം, ആദരവ് എല്ലാം ലഭിക്കും. വ്യാപാരികൾ വലിയ ഇടപാടുകൾ നടത്തും. ചില പ്രശ്നങ്ങളിൽ തീരുമാനം നിങ്ങൾക്ക് അനുകൂലമായി വരും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News