Chaitra Navratri 2023: നവരാത്രിയുടെ 9 ദിവസങ്ങള്‍ക്കുണ്ട് പ്രത്യേക നിറങ്ങള്‍!! അവയുടെ പ്രാധാന്യം അറിയാം

Chaitra Navratri 2023:  നവരാത്രിയിലെ ഒമ്പത് ദിവസങ്ങളിൽ ഓരോ ദിവസവും ദുര്‍ഗ്ഗാദേവിയുടെ ഒമ്പത് അവതാരങ്ങളെ പ്രത്യേകം ആരാധിക്കുന്നു. എന്നാല്‍ ഈ  9 ദിവസങ്ങളുമായി ബന്ധമുള്ള ഒമ്പത് നിറങ്ങളും ഉണ്ട്.  

Written by - Zee Malayalam News Desk | Last Updated : Mar 22, 2023, 02:46 PM IST
  • നവരാത്രിയിലെ ഒമ്പത് ദിവസങ്ങളിൽ ഓരോ ദിവസവും ദുര്‍ഗ്ഗാദേവിയുടെ ഒമ്പത് അവതാരങ്ങളെ പ്രത്യേകം ആരാധിക്കുന്നു. എന്നാല്‍ ഈ 9 ദിവസങ്ങളുമായി ബന്ധമുള്ള ഒമ്പത് നിറങ്ങളും ഉണ്ട്.
Chaitra Navratri 2023: നവരാത്രിയുടെ 9 ദിവസങ്ങള്‍ക്കുണ്ട് പ്രത്യേക നിറങ്ങള്‍!! അവയുടെ പ്രാധാന്യം അറിയാം

Hindu New Year 2023: ചൈത്ര നവരാത്രി മാർച്ച് 22 ന് ആരംഭിച്ചിരിയ്ക്കുകയാണ്. നവരാത്രിയിലെ ഒമ്പത് ദിവസങ്ങളിൽ ഓരോ ദിവസവും ദുര്‍ഗ്ഗാദേവിയുടെ ഒമ്പത് അവതാരങ്ങളെ പ്രത്യേകം ആരാധിക്കുന്നു.

Also Read:  Happy Ugadi 2023: പുതുവത്സര ദിനം 'യുഗാദി' ആഘോഷിച്ച് ആന്ധ്രാ പ്രദേശ്, തെലങ്കാന, കർണാടക സംസ്ഥാനങ്ങള്‍  

ദുര്‍ഗ്ഗാദേവിയുടെ അല്ലെങ്കിൽ ശക്തി ദേവിയുടെ ഒമ്പത് അവതാരങ്ങൾ, ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ട, കുഷ്മാണ്ഡ, സ്കന്ദമാത, കാത്യായനി, കാളരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നീ രൂപങ്ങളാണ് നവരാത്രിയുടെ ഒമ്പത് ദിവസങ്ങളിൽ ആരാധിക്കപ്പെടുന്നത്. എന്നാല്‍ ഈ  9 ദിവസങ്ങളുമായി ബന്ധമുള്ള ഒമ്പത് നിറങ്ങളും ഉണ്ട്.  നവരാത്രിയില്‍  ഓരോ ദിവസത്തിനും യോജിച്ച ഈ നിറങ്ങളും അവയുടെ പ്രാധാന്യവും അറിയാം.... 

Also Read:  Budh Shukra Rahu Yog: മേടം രാശിയില്‍ 3 ഗ്രഹങ്ങളുടെ സംക്രമണം, ഈ രാശിക്കാര്‍ തൊടുന്നതെല്ലാം പൊന്ന്..!! 
 
ചൈത്ര നവരാത്രി ദിവസം 1: റോയൽ ബ്ലൂ

നവരാത്രിയുടെ ഒന്നാം ദിവസത്തെ നിറം റോയൽ ബ്ലൂ ആണ്. ഈ നീല നിറം സമ്പന്നതയെയും ശാന്തതയെയും പ്രതിനിധീകരിക്കുന്നു.

ചൈത്ര നവരാത്രി ദിവസം 2: മഞ്ഞ

വ്യക്തിയെ ദിവസം മുഴുവൻ ഉന്മേഷത്തോടെ നിലനിർത്തുന്ന ഊഷ്മള നിറമാണിത്.

ചൈത്ര നവരാത്രി ദിവസം 3: പച്ച

മൂന്നാം ദിവസത്തെ നിറം പച്ചയാണ്. പച്ച ജീവിതത്തിലെ പുതിയ തുടക്കങ്ങളെ പ്രതിനിധീകരിക്കുന്നു.

ചൈത്ര നവരാത്രി ദിവസം 4: ചാരനിറം

ഈ ദിവസത്തെ നിറം ചാരനിറമാണ്. ഈ നിറം സമതുലിതമായ വികാരങ്ങളെ പ്രതിനിധീകരിക്കുകയും വ്യക്തിയെ എന്നും എളിമയില്‍  നിലനിറുത്തുകയും ചെയ്യുന്നു.

ചൈത്ര നവരാത്രി ദിവസം 5:  ഓറഞ്ച്

അഞ്ചാം ദിവസത്തിന്‍റെ നിറം ഓറഞ്ച് ആണ്. ഈ നിറം പോസിറ്റീവ് എനർജിയെ സോചിപ്പിക്കുന്നൂ. മാത്രമല്ല വ്യക്തിയെ ഉന്മേഷത്തോടെ നിലനിർത്തുകയും ചെയ്യുന്നു.

ചൈത്ര നവരാത്രി ദിവസം 6: വെള്ള

നവരാത്രിയുടെ ആറാം ദിവസത്തെ നിറം വെള്ളയാണ്. ആന്തരിക സമാധാനവും സുരക്ഷിതത്വവും അനുഭവിക്കുക എന്നതാണ് ഈ നിറത്തിന്‍റെ പ്രാധാന്യം. 

ചൈത്ര നവരാത്രി ദിവസം 7: ചുവപ്പ്

ഏഴാം ദിവസത്തേക്കുള്ള നിറം ചുവപ്പാണ്. സ്നേഹത്തിന്‍റെയും അഭിനിവേശത്തിന്‍റെയും നിറമായ ചുവപ്പ് ഒരു വ്യക്തിയിൽ ഊർജവും ഊർജസ്വലതയും നിറയ്ക്കുന്നു.

ചൈത്ര നവരാത്രി ദിവസം 8: നീല

നീല നിറം ആകാശവുമായി അടുത്ത ബന്ധമുള്ളതാണ്. വിശാലമായ പ്രകൃതിയേയും ലോകത്തിന്‍റെ വ്യാപ്തിയെയും ഇത് സൂചിപ്പിക്കുന്നു. 

ചൈത്ര നവരാത്രി ദിവസം 9: പിങ്ക്

ഒൻപതാം ദിവസത്തെ നിറം പിങ്ക് ആണ്. പിങ്ക് നിറം സാർവത്രിക സ്നേഹം, വാത്സല്യം, ഐക്യം എന്നിവയുടെ പ്രതീകമാണ്‌. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News