പോസിറ്റീവ്, നെഗറ്റീവ് എനർജി നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യൻ സംസ്കാരത്തിന്റെ പുരാതന ശാസ്ത്രമാണ് വാസ്തു ശാസ്ത്രം. വാസ്തു പ്രകാരം ഒരു വീട് പണിയുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. വീട് വാസ്തു പ്രകാരം ആണെങ്കിൽ എപ്പോഴും സന്തോഷവും സമാധാനവും ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട ചില പ്രത്യേക നിയമങ്ങൾ വിശദീകരിച്ചിട്ടുണ്ട്.
വാസ്തു പ്രകാരമാണ് വീട് എടുക്കുന്നതെങ്കിൽ ഒരാൾക്ക് ഒരിക്കലും വാസ്തു ദോഷങ്ങൾ നേരിടേണ്ടി വരില്ല. പുതിയ വീട് വാങ്ങുമ്പോഴോ പണിയുമ്പോഴോ എന്തൊക്കെ വാസ്തു പോയിന്റുകൾ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം.
1. പുതിയ വീട് വാങ്ങുമ്പോഴോ പണിയുമ്പോഴോ ഇത് മനസ്സിൽ വയ്ക്കുക. വീടിന്റെ പ്രധാന കവാടം വടക്കോട്ടായിരിക്കണം.
ALSO READ: വിടിന്റെ ബാൽക്കണിയിൽ പ്രാവ് മുട്ടയിട്ടോ..? ജ്യോതിഷ പ്രകാരം നല്ലതോ ചീത്തയോ എന്ന് നോക്കാം
2. ഒരു വീട് നിർമ്മിക്കുമ്പോൾ, അതിന്റെ ജനാലകളിൽ പൂർണ്ണ ശ്രദ്ധ നൽകുക. വീടിന്റെ ജനാലകൾ എപ്പോഴും വടക്കും കിഴക്കും ആയിരിക്കണം. വീട്ടിലെ ഏറ്റവും വലിയ ജാലകം ഉണ്ടാക്കാൻ ശ്രമിക്കുക.
3. ഒരു വീട് പണിയുമ്പോൾ, വാട്ടർ ടാപ്പിന്റെ ദിശയിൽ പ്രത്യേക ശ്രദ്ധ നൽകണം. വാട്ടർ ടാപ്പ് സ്ഥാപിക്കുന്നതിന് വടക്ക് അല്ലെങ്കിൽ കിഴക്ക് ദിശയാണ് നല്ലത്. അബദ്ധത്തിൽ പോലും തെക്ക് അല്ലെങ്കിൽ പടിഞ്ഞാറ് ദിശയിൽ ടാപ്പ് സ്ഥാപിക്കരുത്.
4. ഒരു പുതിയ വീട് പണിയുമ്പോൾ, എല്ലാം ശരിയായ സ്ഥലത്ത് ഡിസൈൻ ചെയ്യുക. തെക്ക്-കിഴക്ക് ദിശയാണ് അടുക്കളയ്ക്ക് ഏറ്റവും അനുകൂലമായി കണക്കാക്കപ്പെടുന്നത്. അതേസമയം പൂജാമുറിയുടെ പ്രധാന കവാടം വടക്ക് കിഴക്ക് ആയിരിക്കണം.
5. അടിത്തറ കുഴിക്കുമ്പോൾ, ആദ്യം കുഴിയെടുക്കേണ്ടത് വടക്ക്, കിഴക്ക് ദിശയിലാണെന്ന് ഓർമ്മിക്കുക. പടിഞ്ഞാറ് ദിശയാണ് അവസാനം കുഴിക്കേണ്ടത്. അവസാനമായി, വടക്കും കിഴക്കും ദിശയിൽ ഒരു മതിൽ കെട്ടുക.
6. ഒരു വീട് നിർമ്മിച്ചതിന് ശേഷമോ വാങ്ങുമ്പോഴോ അതിന്റെ നിറങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം. വീടിനുള്ളിൽ ഇളം നിറങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. വീടിന്റെ മേൽക്കൂരകൾ വെള്ള പൂശുന്നതാണ് ഉത്തമമെന്ന് കരുതുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.