Vastu Tips for Tulsi Plant: തുളസിച്ചെടിയെ ഹിന്ദുമതത്തിൽ വിശുദ്ധവും ആരാധനയോഗ്യവുമായാണ് കണക്കാക്കുന്നത്. ഔഷധസസ്യങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന തുളസിയ്ക്ക് ഗുണങ്ങള്‍ നിരവധിയാണ്. ഹൈന്ദവ വിശ്വാസത്തില്‍ തുളസിച്ചെടിയ്ക്ക് ഏറെ പ്രാധാന്യം ഉണ്ട്.
Also Read: Solar Eclipse 2023: ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഈ 5 രാശിക്കാർക്ക് ഏറെ ദോഷകരം
വാസ്തു ശാസ്ത്രത്തിൽ, തുളസിയെ പോസിറ്റിവിറ്റി നൽകുന്ന ഒരു സസ്യമായി വിശേഷിപ്പിച്ചിരിക്കുന്നു. ഔഷധ ഗുണങ്ങളുടെ കാര്യത്തില്‍ തുളസി വിത്തുകൾ, ഇലകൾ, വേരുകൾ എന്നിവ ഏറെ ഉപയോഗപ്രദമാണ്. അതിനാല്‍ കൂടിയാണ് മിക്ക വീടുകളിലും തുളസിച്ചെടി നട്ടു പിടിപ്പിക്കുന്നത്.
Also Read: Weekly Horoscope 22-28 May 2023: ഇടവം, മിഥുനം രാശിക്കാര്‍ക്ക് കരിയറിൽ പുരോഗതി, സാമ്പത്തിക നേട്ടം, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങിനെ?
ഹൈന്ദവ വിശ്വാസത്തില്‍ തുളസിയെ ലക്ഷ്മീദേവിയുടെ രൂപമായി കണക്കാക്കുന്നു. തുളസി ചെടി ഉള്ള വീട്ടിൽ ലക്ഷ്മിദേവി എപ്പോഴും വസിക്കുമെന്നാണ് വിശ്വാസം. എന്നാൽ തുളസി ചെടിയെ സംബന്ധിച്ച് പറഞ്ഞിരിക്കുന്ന നിയമങ്ങൾ പാലിക്കേണ്ടത് ആവശ്യമാണ്, അല്ലാത്തപക്ഷം ഫലം വിപരീതമാകാം.
വീട്ടിൽ തുളസിച്ചെടി നടുന്നതിനുമുണ്ട് ചില നിയമങ്ങൾ
മിക്ക വീടുകളിലും തുളസിച്ചെടിയുണ്ട്, ചെടിയിൽ നിന്ന് വീഴുന്ന വിത്തുകളിൽ നിന്ന് ധാരാളം ചെടികൾ വളരുകയും ചെയ്യുന്നു. ഇത് ശുഭമാണ്. എന്നാല്‍, പലരും ഒന്നിലധികം തുളസി ചെടികൾ സ്വയം നടുന്നു. ആ അവസരത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. വീട്ടിലെ തുളസിച്ചെടികളുടെ എണ്ണം 1, 3, 5 അല്ലെങ്കിൽ 7 ആയിരിക്കണമെന്ന് ഓർമ്മിക്കുക. തുളസി ചെടികൾ ഒറ്റസംഖ്യയിൽ നടുന്നത് ശുഭകരമാണ്.
വീടിന്‍റെ കിഴക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് ദിശയിൽ തുളസിച്ചെടി നടുക. ഇങ്ങനെ ചെയ്താൽ മാത്രമേ വീട്ടിൽ തുളസി നട്ടുപിടിപ്പിച്ചതിന്‍റെ ഗുണം ലഭിക്കുകയുള്ളൂ. തെക്ക് ദിശയിൽ അബദ്ധവശാൽ പോലും തുളസിച്ചെടി നടരുത്.
തുളസിച്ചെടി ഏറെ പൂജനീയമാണ്,, അതിനാല്‍ കുളിക്കാതെ ഒരിക്കലും തൊടാന്‍ പാടില്ല. ചെരുപ്പ് ധരിച്ച് ഒരിയ്ക്കലും തുളസിയെ തൊടാന്‍ പാടില്ല. ഇത് ലക്ഷ്മി ദേവിയുടെ കോപത്തിന് വഴി തെളിക്കും.
ഞായറാഴ്ച, ഏകാദശി, സൂര്യഗ്രഹണം, ചന്ദ്രഗ്രഹണ സമയത്ത് തുളസി ചെടിയിൽ തൊടുകയോ വെള്ളം നനയ്ക്കുകയോ ചെയ്യരുത്.
തുളസി ചെടിക്ക് സമീപം എപ്പോഴും ശുചിത്വം പാലിക്കുക. ചെരിപ്പുകൾ, ചൂൽ, ചവറ്റുകുട്ട എന്നിവ അതിനടുത്തായി സൂക്ഷിക്കരുത്. ഈ ഒരു തെറ്റ് ഒരു പക്ഷേ നിങ്ങളെ ദരിദ്രനാക്കാം.
തുളസിച്ചെടി ഒരിക്കലും നിലത്ത് നേരിട്ട് നടരുത്. ഇത് ഒരു ചെടിച്ചട്ടിയിൽ മാത്രമേ നടാവൂ.
വീട്ടിൽ തുളസി ചെടി നടാൻ ഏറ്റവും അനുയോജ്യമായ ദിവസമായി വ്യാഴാഴ്ച കണക്കാക്കപ്പെടുന്നു. ഈ ദിവസം വീട്ടിൽ തുളസി നട്ടുവളർത്തിയാൽ, വീട്ടിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും.
തുളസിച്ചെടി വീട്ടിൽ സൂക്ഷിക്കുന്നതിന്‍റെ ഗുണങ്ങൾ അറിയാം
തുളസിച്ചെടി വീട്ടില്‍ സൂക്ഷിക്കുന്നതു കൊണ്ട് ഗുണങ്ങള്‍ ഏറെയാണ്. തുളസി വായുവിനെ ശുദ്ധീകരിക്കാന്‍ സഹായിയ്ക്കുന്നു. തുളസിച്ചെടി വായുവിൽ നിന്ന് വിഷാംശമുള്ള രാസവസ്തുക്കൾ വലിച്ചെടുക്കുകയും ശുദ്ധിയുള്ള നല്ല സുഗന്ധം പുറപ്പെടുവിക്കുകയും ചെയ്യുമെന്ന് വിശ്വസിക്കപ്പെടുന്നു. അതായത്, വീട്ടില്‍ തുളസിയുണ്ടോ ആ വീട് ആരോഗ്യകരമായ വീട് ആയിരിയ്ക്കും.
വീട്ടിൽ തുളസി നടുന്നതിലൂടെ നെഗറ്റീവ് എനർജി ഇല്ലാതാകുകയും പോസിറ്റീവ് എനർജി വർദ്ധിക്കുകയും ചെയ്യും. തുളസി വീട്ടില്‍ അനർത്ഥങ്ങൾ ഉണ്ടാകാതെ സംരക്ഷിക്കുകയും കുടുംബത്തിലെ അംഗങ്ങള്‍ക്ക് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ജലദോഷം പോലുള ചെറിയ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇത് നല്ലൊരു പരിഹാരമാണ്. തുളസിയുടെ ചികിത്സാഗുണങ്ങള്‍ സവിശേഷമാണ്.
വീട്ടില്‍ സമൃദ്ധി നിലനില്‍ക്കാന്‍ തുളസി സഹായിയ്ക്കും. വീട്ടിൽ ഭാഗ്യം കൊണ്ടുവരുന്നതിനും പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും തുളസി സഹായിക്കുന്നു. വീട്ടില്‍ ഒരു തുളസിച്ചെടി ഉണ്ടായിരിയ്ക്കുന്നത് കുടുംബത്തിന്‍റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സഹായകമാണ്.
തുളസി കുടുംബത്തെ ദുഷിച്ച കണ്ണുകളിൽ നിന്നും മറ്റ് തരത്തിലുള്ള മന്ത്രവാദത്തിൽ നിന്നും സംരക്ഷിക്കുന്നു.
തുളസി കുടുംബബന്ധം ശക്തിപ്പെടുത്തുന്നു. തുളസി കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയും പരസ്പരം സഹവാസം ആസ്വദിക്കാൻ വഴിതെളിയ്ക്കുകയും ചെയ്യുന്നു.
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും സാമൂഹികവും മതപരവുമായ വിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. ഇതിനായി, നിങ്ങൾ ഒരു വിദഗ്ദ്ധന്‍റെ ഉപദേശം സ്വീകരിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...