മുംബൈ: മുംബൈയിൽ ബോട്ട് മുങ്ങി 13 മരണം. മുംബൈ ഗേറ്റ് ഓഫ് ഇന്ത്യ തീരത്താണ് അപകടമുണ്ടായത്. യാത്രാ ബോട്ടിൽ സ്പീഡ് ബോട്ട് ഇടിച്ചാണ് അപകടമുണ്ടായത്. അപകടമുണ്ടായത് നാവികസേനയുടെ എഞ്ചിൻ ട്രയൽ നടത്തുന്ന ബോട്ടിൽ ഇടിച്ചാണ്. എലഫന്റ് കേവിലേക്ക് യാത്രക്കാരുമായി പോയ ബോട്ടാണ് മുങ്ങിയത്.
ബോട്ടുടമ അശോക് പട്തെ പോലീസ് കസ്റ്റഡിയിൽ. ബോട്ടിൽ എൺപതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. നിരവധി പേരെ രക്ഷപ്പെടുത്തി. നീൽകമൽ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്.
Today afternoon, an Indian Navy craft lost control while undertaking engine trials in Mumbai Harbour due to engine malfunction. As a result, the boat collided with a passenger ferry which subsequently capsized. 13 fatalities have been reported so far. Survivors rescued from the… https://t.co/F2WFF8qUv7 pic.twitter.com/XOybtoHocm
— ANI (@ANI) December 18, 2024
മുംബൈ തീരത്ത് നിന്നാണ് ബോട്ട് എലിഫന്റ് ദ്വീപിലേക്ക് തിരിച്ചത്. നാവികസേന, ജവഹർലാൽ നെഹ്റു തുറമുഖ അതോറിറ്റി, കോസ്റ്റ്ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്.
#WATCH | Mumbai Boat accident | Mumbai: The Indian Coast Guard releases the video of the rescue operation of the capsized boat near the Gateway of India.
There were a total of 85 passengers on board including the crew. 80 people have been rescued so far and 5 people are… pic.twitter.com/oTLr4SuaJG
— ANI (@ANI) December 18, 2024
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.