Worship Tulsi Plant: ഹൈന്ദവ വിശ്വാസത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു ചെടിയാണ് തുളസി. തുളസി ചെടിയെ ഹിന്ദുമതത്തിൽ വളരെ ആദരണീയമായി കണക്കാക്കുന്നു. തുളസി ഐശ്വര്യവും പവിത്രവുമായ സസ്യമായാണ് കണക്കാക്കപ്പെടുന്നത്.
ഹൈന്ദവ വിശ്വാസത്തില്‍ തുളസി മഹാവിഷ്ണുവിന്‍റെയും ലക്ഷ്മിദേവിയുടെയും വാസസ്ഥലമാണ്. വീട്ടിൽ സന്തോഷത്തിനും ഐശ്വര്യത്തിനും അനുഗ്രഹത്തിനും വേണ്ടി, ആളുകൾ തുളസിച്ചെടി നടുകയും പരിപാലിയ്ക്കുകയും പൂജിയ്ക്കുകയും ചെയ്യുന്നു. തുളസിച്ചെടിയ്ക്ക് ജലം അർപ്പിക്കുന്നത് മഹാവിഷ്ണുവിനെയും ലക്ഷ്മിദേവിയേയും പ്രീതിപ്പെടുത്തുകയും അവരുടെ അനുഗ്രഹം ലഭിക്കാന്‍ സഹായിയ്ക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.
Also Read: Mars Transit 2023: അടുത്ത 21 ദിവസം ഈ രാശിക്കാര്‍ക്ക് അടിപൊളി സമയം, കുബേര്‍ ദേവന്‍ അനുഗ്രഹം വര്‍ഷിക്കും!!
എന്നാല്‍, തുളസിച്ചെടിയെ ആരാധിക്കുന്നത് സംബന്ധിച്ച ചില പ്രധാന കാര്യങ്ങള്‍ വാസ്തു ശാസ്ത്രത്തില്‍ പറയുന്നുണ്ട്. അതായത്, ദിവസവും തുളസിച്ചെടി പൂജിയ്ക്കുന്നതും വെള്ളം നിവേദിയ്ക്കുന്നതും ഒരു വ്യക്തിയുടെ സാമ്പത്തിക സ്ഥിതി ശക്തമാക്കും എന്നാണ് പറയപ്പെടുന്നത്. തുളസി പൂജ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം...
Also Read: Samsaptak Yog: ശനി-ചൊവ്വ സംയോജനം ദുരന്തം വര്‍ഷിക്കും, ഈ രാശിക്കാര്‍ക്ക് ഇത് വളരെ മോശം സമയം
ജ്യോതിഷ പ്രകാരം, ദിവസവും തുളസിയെ ആരാധിക്കുന്നതിലൂടെ, ഒരു വ്യക്തിയുടെ ജാതകത്തിലെ ഗ്രഹദോഷങ്ങള്‍ ഇല്ലാതാകും. ഇതുകൂടാതെ, തുളസിച്ചെടി വീട്ടിൽ സന്തോഷവും സമാധാനവും സമൃദ്ധിയും നൽകുന്നു.
വാസ്തു ശാസ്ത്രത്തിലും തുളസി ചെടിക്ക് പ്രാധാന്യമുണ്ട്. വീട്ടിൽ തുളസി ചെടി നടുകയും പൂജിക്കുകയും ചെയ്താൽ നെഗറ്റിവിറ്റി ഇല്ലാതാകുമെന്ന് പറയപ്പെടുന്നു.
തുളസിച്ചെടിയിൽ ചുവന്ന നൂല്‍ കെട്ടുന്നതിന് ഹൈന്ദവ വിശ്വാസത്തില്‍ വലിയ പ്രാധാന്യമുണ്ട്. ചുവപ്പ് നിറം ഐശ്വര്യത്തിന്‍റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. തുളസി ചെടിയിൽ ചുവന്ന നൂല്‍ കെട്ടിയാൽ സാമ്പത്തിക പ്രതിസന്ധി മാറിക്കിട്ടും എന്നാണ് പറയപ്പെടുന്നത്. ഇതോടൊപ്പം മഹാവിഷ്ണുവിന്‍റെയും ലക്ഷ്മി മാതാവിന്‍റെയും അനുഗ്രഹവും നിങ്ങളുടെമേൽ നിലനിൽക്കും.
ദിവസവും തുളസിച്ചെടിക്ക് വെള്ളം അര്‍പ്പിച്ച് വൈകുന്നേരം നെയ്യ് വിളക്ക് കത്തിയ്ക്കുന്നത് വീട്ടിൽ സന്തോഷവും സമാധാനവും ഐശ്വര്യവും വര്‍ഷിക്കും.
തുളസി പരിപാലിയ്ക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
വീടിന്‍റെ കിഴക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് ദിശയിൽ തുളസിച്ചെടി നടുക. തെക്ക് ദിശയിൽ അബദ്ധവശാൽ പോലും തുളസിച്ചെടി നടരുത്.
തുളസിച്ചെടി ഏറെ പൂജനീയമാണ്,, അതിനാല്‍ കുളിക്കാതെ ഒരിക്കലും തൊടാന്‍ പാടില്ല. ചെരുപ്പ് ധരിച്ച് ഒരിയ്ക്കലും തുളസിയെ തൊടാന്‍ പാടില്ല. ഇത് ലക്ഷ്മി ദേവിയുടെ കോപത്തിന് വഴി തെളിക്കും.
ഞായറാഴ്ച, ഏകാദശി, സൂര്യഗ്രഹണം, ചന്ദ്രഗ്രഹണ സമയത്ത് തുളസി ചെടിയിൽ തൊടുകയോ വെള്ളം നനയ്ക്കുകയോ ചെയ്യരുത്.
തുളസി ചെടിക്ക് സമീപം എപ്പോഴും ശുചിത്വം പാലിക്കുക. ചെരിപ്പുകൾ, ചൂൽ, ചവറ്റുകുട്ട എന്നിവ അതിനടുത്തായി സൂക്ഷിക്കരുത്.
തുളസിച്ചെടി ഒരിക്കലും നിലത്ത് നേരിട്ട് നടരുത്. ഇത് ഒരു ചെടിച്ചട്ടിയിൽ മാത്രമേ നടാവൂ.
വീട്ടിൽ തുളസി ചെടി നടാൻ ഏറ്റവും അനുയോജ്യമായ ദിവസമായി വ്യാഴാഴ്ച കണക്കാക്കപ്പെടുന്നു. ഈ ദിവസം വീട്ടിൽ തുളസി നട്ടുവളർത്തിയാൽ, വീട്ടിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...