ഈ മന്ത്രങ്ങൾ ജപിച്ച് ഹനുമാനെ പ്രാർത്ഥിക്കൂ.. ഫലം നിശ്ചയം

ശനി, ചൊവ്വ എന്നീ ഗ്രഹങ്ങൾ മൂലമുണ്ടാകുന്ന ദോഷങ്ങൾക്കും ഹനുമാനെ ഭജിക്കുന്നത് നല്ലതാണ്.  

Written by - Ajitha Kumari | Last Updated : Sep 29, 2020, 07:42 AM IST
  • ശനിയാഴ്ചകളിലും, ജന്മ നക്ഷത്ര ദിവസത്തിലും ഹനുമാനെ ഭജിക്കുന്നതും ഹനുമദ്ക്ഷേത്ര ദർശനം നടത്തുന്നതും ഉത്തമമാണ്.
  • ദ്വാദശ നാമങ്ങൾ നിത്യവും ഭജിക്കുന്നത് സർവ്വകാര്യ വിജയമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
ഈ മന്ത്രങ്ങൾ ജപിച്ച് ഹനുമാനെ പ്രാർത്ഥിക്കൂ.. ഫലം നിശ്ചയം

ഗുരുക്കൻമാരുടെ നിർദ്ദേശപ്രകാരം നാം കണ്ടകശനി, ഏഴരശനി, ശനി ദശാകാലം, അഷ്ടമശനി, കുജദോഷം എന്നീ ദോഷ സമയങ്ങളിൽ ഹനുമാനെ ഭജിക്കുന്നത് വളരെ ഉത്തമമാണ് എന്നാണ്.   അതുപോലെ ശനി, ചൊവ്വ എന്നീ ഗ്രഹങ്ങൾ മൂലമുണ്ടാകുന്ന ദോഷങ്ങൾക്കും ഹനുമാനെ ഭജിക്കുന്നത് നല്ലതാണ്.  

അതുകൊണ്ടുതന്നെ ശനിയാഴ്ചകളിലും, ജന്മ നക്ഷത്ര ദിവസത്തിലും ഹനുമാനെ ഭജിക്കുന്നതും ഹനുമദ്ക്ഷേത്ര ദർശനം നടത്തുന്നതും ഉത്തമമാണ്.  മാത്രമല്ല പൂയം, അനിഴം, ഉത്തൃട്ടാതി നക്ഷത്രത്തിലുള്ളവരും മേടം, വൃശ്ചികം, മകരം, കുംഭം രാശികളിൽ ജനിച്ചവരും ഹനുമാനെ പതിവായി ഭജിക്കുന്നത് നല്ലതാണ്.  

Also read: ശത്രുദോഷത്തെ അകറ്റാൻ ഈ വഴിപാടുകൾ ഉത്തമം

 ധ്യാനം

ബാലാര്‍ക്കായുതതേജസം ത്രിഭുവന
പ്രക്ഷോഭകം സുന്ദരം
സുഗ്രീവാദി സമസ്തവാനരഗണൈ:
സംസേവ്യപാദാംബുജം
നാദേനൈവ സമസ്തരാക്ഷസഗണാന്‍
സന്ത്രാസയന്തം പ്രഭും
ശ്രീമദ്രാംപദാംബുജസ്മൃതിരതം
ധ്യായാമി വാതാത്മജം

2. ആഞ്ജനേയമതിപാടലാനനം കാഞ്ചനാദ്രി കമനീയവിഗ്രഹം
പാരിജാതതരുമൂലവാസിനം ധാരയാമി പവമാനനന്ദനം

Also read: ഈ മൂന്ന് മന്ത്രങ്ങളും ജപിച്ചോളു.. സർവ്വകാര്യ വിജയം നിശ്ചയം

മൂലമന്ത്രം  

1 ഓം നമോ ഭഗവതേ ആഞ്ജനേയായ മഹാബലായ സ്വാഹാ
2 ഹം ഹനുമതേ നമ:

പ്രാർത്ഥനാ മന്ത്രങ്ങൾ 

1 മനോജവം മാരുതതുല്യവേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദുതം ശിരസാ നമാമി

2 ഉല്ലംഘ്യസിന്ധോ സലിലം സലീലം
യ:ശോകവഹ്നിം ജനകാത്മജായാ:
ആദായ തേ നൈവ ദദാഹ ലങ്കാം
നമാമി തം പ്രാഞ്ജലിരാഞ്ജനേയം

Also read: സിദ്ധ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമം...

ഹനുമാന്റെ ദ്വാദശനാമങ്ങൾ 

ഹനുമാന്‍ അഞ്ജനാസൂനുര്‍ വായുപുത്രോ മഹാബല:
രാമേഷ്ട: ഫല്‍ഗുനസഖ: പിംഗാക്ഷോ അമിതവിക്രമ:
ഉദധിക്രമണശ്ചൈവ സീതാശോകവിനാശന:
ലക്ഷ്മണപ്രാണദാതാ ച ദശഗ്രീവസ്യ ദര്‍പഹാ

ഈ ദ്വാദശ നാമങ്ങൾ നിത്യവും ഭജിക്കുന്നത് സർവ്വകാര്യ വിജയമുണ്ടാകുമെന്നാണ് കണക്കാക്കുന്നത്.  

Trending News