Guru Mahadasha: പ്രപഞ്ചശക്തിയുടെ അംശങ്ങളായ നക്ഷത്രങ്ങളും ഗ്രഹങ്ങളുമൊക്കെ മനുഷ്യജീവിതത്തെ ഏറെ സ്വാധീനിക്കുന്ന ഒന്നാണ്. ജ്യോതിശാസ്ത്രപ്രകാരം 9 ഗ്രഹങ്ങളും 26 നക്ഷത്രങ്ങളുമാണ് ഉള്ളത്.
ഒരു കുഞ്ഞ് ഭൂമിയിൽ ജനിക്കുമ്പോഴുള്ള ഗ്രഹങ്ങളുടെ നിലയും ദിന നക്ഷത്രവുമാകും ആ കുട്ടിയുടെ ജീവിതത്തിന്‍റെ ഗതി നിർണ്ണയിക്കുകയെന്ന് ജ്യോതിഷം പറയുന്നു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഗ്രഹങ്ങളും നക്ഷത്രങ്ങളും ചെലുത്തുന്ന സ്വാധീനം ഏറെയാണ്. അതുകൂടാതെ, ഒരു വ്യക്തിക്ക് തന്‍റെ ജീവിതത്തിൽ ഗ്രഹങ്ങളുടെ മഹാദശയും നേരിടേണ്ടിവരും. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഒന്നാണ് ഗ്രഹങ്ങളുടെ മഹാദശ.
Also Read: Panchgrahi Yog: 125 വർഷത്തിന് ശേഷം അക്ഷയതൃതീയയിൽ പഞ്ചഗ്രഹി യോഗം, ഈ രാശിക്കാര്‍ക്ക് ഇത് സൗഭാഗ്യ കാലം
ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള ഒരു ഗ്രഹമാണ് വ്യാഴം. ജ്യോതിഷത്തിൽ വ്യാഴത്തെ ഭാഗ്യം, വിവാഹം, സന്തോഷം എന്നിവയുടെ ഗുണകാംക്ഷിയായി വിശേഷിപ്പിക്കപ്പെടുന്നു. ജാതകത്തിൽ വ്യാഴത്തിന്‍റെ ശുഭഭാവം ഒരു വ്യക്തിക്ക് വിജയവും സന്തോഷവും നൽകുന്നു. അതായത്, ജ്യോതിഷത്തിൽ, സന്തോഷവും ഭാഗ്യവും നൽകുന്ന ഗ്രഹമായാണ് ഗുരുവിനെ വിശേഷിപ്പിക്കുന്നത്. ഗുരു ശുഭഭാവനാണെങ്കിൽ, ആ വ്യക്തിക്ക് ജീവിതത്തിൽ ധാരാളം വിജയം, ഭാഗ്യം, ദാമ്പത്യ സന്തോഷം എന്നിവ ലഭിക്കും.
ഒരു വ്യക്തിയുടെ ജീവിതത്തില്‍ വ്യാഴം ഏറെ പ്രാധാന്യം വഹിക്കുന്ന സാഹചര്യത്തില്‍ വ്യാഴത്തിന്‍റെ മഹാദശ എന്നത് ഒരു വ്യക്തിയുടെ ജീവിതത്തിൽ സുവർണ്ണ ദിനങ്ങളാണ് കൊണ്ടുവരുന്നത്. ജ്യോതിഷ പ്രകാരം വ്യാഴത്തിന്‍റെ മഹാദശ 16 വർഷം നീണ്ടുനിൽക്കും. അതായത്, ജാതകത്തിൽ ഗുരു അല്ലെങ്കില്‍ വ്യാഴം ശുഭഭാവത്തിൽ നിന്നാൽ ആ വ്യക്തിക്ക് എല്ലാ പ്രവൃത്തികളിലും വിജയം ലഭിക്കും. വ്യാഴത്തിന്‍റെ മഹാദശ ഒരു വ്യക്തിയ്ക്ക് രാജാവിനെപ്പോലെ ജീവിക്കാനുള്ള ഭാഗ്യം നല്‍കുന്നു.
വ്യാഴത്തിന്‍റെ മഹാദശയുടെ ലക്ഷണങ്ങളും ജീവിതത്തിൽ അതിന്‍റെ സ്വാധീനവും നമുക്കറിയാം.
ജ്യോതിഷ പ്രകാരം, ജാതകത്തിൽ വ്യാഴം ശുഭമാണ്, അതായത് വ്യാഴത്തിന്‍റെ മഹാദശയുടെ സമയമാണ് എങ്കില്‍ വ്യക്തിയുടെ ജീവിതത്തിൽ ഇതിന്‍റെ ലക്ഷണങ്ങള്‍ വ്യക്തമായി കാണാം. വ്യാഴത്തിന്‍റെ മഹാദശയിൽ എല്ലാ ജോലികളിലും ഭാഗ്യത്തിന്‍റെ പിന്തുണ ലഭിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ കാലഘട്ടത്തില്‍ ഒരു വ്യക്തിയുടെ ദൗർഭാഗ്യം പോലും ഭാഗ്യമായി മാറുന്നു. അതായത് ഗുരു ശുഭമാണ് എങ്കില്‍ ആ വ്യക്തി വളരെ ഭാഗ്യവാനാണ്, ആ വ്യക്തിയ്ക്ക് ദാമ്പത്യ സുഖം ലഭിക്കും. സമ്പത്ത് വര്‍ദ്ധിക്കും, ഭാഗ്യം കൂടും. എല്‍ രംഗത്തും വിജയം നേടും
മറുവശത്ത്, ജാതകത്തില്‍ വ്യാഴത്തിന്‍റെ സ്ഥാനം മോശമാണ് എങ്കില്‍ ഈ സമയം വളരെയധികം വേദന നൽകുന്നതായി മാറും. അതായത്, ആ വ്യക്തിക്ക് ജീവിതത്തില്‍ സുഖം ലഭിക്കുക എളുപ്പമുള്ള കാര്യമാവില്ല. വിവാഹം മുടങ്ങുകയോ വൈകുകയോ ചെയ്യാം, ജീവിതത്തില്‍ ആവർത്തിച്ചുള്ള പരാജയങ്ങൾ പതിവാകാം. വിദ്യാഭ്യാസത്തിന് തടസം, കരിയറിൽ വിഘ്നങ്ങള്‍, സാമ്പത്തിക പ്രതിസന്ധി പല തരത്തിലുള്ള രോഗങ്ങള്‍ എന്നിവ സാധാരണമായിരിയ്ക്കും.
ജാതകത്തിൽ വ്യാഴത്തെ ശക്തിപ്പെടുത്താന്‍, വ്യാഴത്തിന്‍റെ മഹാദശയ്ക്ക് ഈ പരിഹാരങ്ങൾ അനുഷ്ഠിക്കാം
ജാതകത്തിൽ വ്യാഴം ബലഹീനമെങ്കില്‍ ആ വ്യക്തി എല്ലാ വ്യാഴാഴ്ചയും വ്രതം അനുഷ്ഠിക്കുക. ഈ ദിവസം മഹാവിഷ്ണുവിനെയും ദേവഗുരു ബൃഹസ്പതിയെയും ആരാധിക്കുന്നത് ഏറെ ഉത്തമമാണ്.
വ്യാഴത്തിന്‍റെ മഹാദശയിൽ നിങ്ങൾക്ക് അശുഭ ഫലങ്ങൾ ലഭിക്കുന്നുണ്ടെങ്കിൽ, കുളിക്കുന്ന വെള്ളത്തിൽ മഞ്ഞൾ ചേർത്ത് കുളിക്കുക. ഇത് പ്രവർത്തനങ്ങളിൽ വിജയം സമ്മാനിക്കും. കഴിയുമെങ്കിൽ, ഇത് ദിവസവും ചെയ്യുക, ഇത് നിങ്ങളുടെ ദൗർഭാഗ്യവും ഭാഗ്യമായി മാറ്റും
വ്യാഴാഴ്ച വാഴവൃക്ഷത്തെ ആരാധിക്കുക. വാഴയിൽ മഞ്ഞൾ, ശർക്കര, ചെറുപയർ എന്നിവ നിവേദിക്കുന്നത് വളരെ ശ്രേഷ്ഠമാണ്.
വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുക, അതുപോലെ ദരിദ്രർക്കും അശരണര്‍ക്കും ശർക്കര, പയർ, മഞ്ഞ മധുരപലഹാരങ്ങൾ ദാനം ചെയ്യുക
വിവാഹം വൈകുകയോ ദാമ്പത്യ ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാവുകയോ ചെയ്താൽ വ്യാഴാഴ്ച വാഴയെ പൂജിക്കുന്നത് ഉത്തമമാണ്.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...