Jupiter Retrogade 2022: വ്യാഴം വക്രഗതിയിൽ: ഈ 2 രാശിക്കാർ 119 ദിവസത്തേക്ക് വളരെയധികം ശ്രദ്ധിക്കണം!

Vakri Guru 2022: ഭാഗ്യം വർദ്ധിപ്പിക്കുന്ന ശുഭഗ്രഹമായ വ്യാഴം മീനരാശിയിൽ വക്ര ഗതിയിൽ സഞ്ചരിക്കും. വ്യാഴം 119 ദിവസത്തേക്ക് ഇതേ അവസ്ഥ തുടരും. ഇത് ഈ  2 രാശിക്കാർക്ക് വലിയ പ്രശ്നങ്ങൾ ഉണ്ടാകും.

Written by - Ajitha Kumari | Last Updated : Jul 25, 2022, 10:01 AM IST
  • വ്യാഴം മീനരാശിയിൽ ജൂലൈ 29 മുതൽ വക്ര ഗതിയിൽ സഞ്ചരിക്കും
  • നവംബർ 24 വരെ ഇതേ അവസ്ഥയിൽ തുടരും
  • ഈ സമയത്ത് വ്യാഴം മീനം, കന്നി രാശിക്കാർക്ക് നല്ല ഫലം നൽകില്ല
Jupiter Retrogade 2022: വ്യാഴം വക്രഗതിയിൽ: ഈ 2 രാശിക്കാർ 119 ദിവസത്തേക്ക് വളരെയധികം ശ്രദ്ധിക്കണം!

Vakri Guru July 2022: ജ്യോതിഷത്തിൽ ശുഭഗ്രഹമായി കണക്കാക്കപ്പെടുന്ന വ്യാഴം ജൂലൈ 29 മുതൽ മീനരാശിയിൽ വക്രഗതിയിൽ സഞ്ചരിക്കും.  ഇത് 2022 നവംബർ 24 വരെ ഇതേ അവസ്ഥയിൽ തുടരും. ഈ സമയത്ത് വ്യാഴം മീനം, കന്നി രാശിക്കാർക്ക് നല്ല ഫലം നൽകില്ല. വ്യാഴത്തിന്റെ വക്രഗതി കാരണം ഈ രാശിക്കാർ 119 ദിവസത്തേക്ക് സ്വന്തം ആരോഗ്യം ശ്രദ്ധിക്കണം. മീനം, കന്നി ലഗ്നത്തിലുള്ളവരും ഈ സമയം ഒന്ന് ശ്രദ്ധിക്കണം.  വ്യാഴം മീനരാശിയിൽ നിൽക്കുന്നതിനാൽ കൂടുതൽ ബാധിക്കുന്നതും ഈ രാശിക്കാരെയായിരിക്കും, വ്യാഴം ഏറ്റവും ഭാരമേറിയതും വലുതുമായ ഗ്രഹമാണ്. ഗുരു എവിടെ ഇരുന്നാലും അവിടെ അമർത്തപ്പെടുന്നുവെന്നും കൂടാതെ വ്യാഴം വക്രഗതിയിൽ സഞ്ചരിക്കുമ്പോൾ അതിന്റെ ഭാരം ഇരട്ടിയാകും. മീനം രാശിയായതുകൊണ്ട് ചന്ദ്രനും വ്യാഴത്തിനോടൊപ്പം നിൽക്കും. ഇവിടെ വ്യാഴം ചന്ദ്രനെ ബലപ്പെടുത്തും, എന്നാൽ ചന്ദ്രൻ ലഗ്നസ്ഥാനമായതിനാൽ ഭാരം വർധിക്കും.

Also Read: ചൊവ്വ രാശി മാറ്റം: ആഗസ്റ്റ് 10 വരെ ഈ രാശിക്കാർക്ക് ലഭിക്കും പ്രത്യേക നേട്ടങ്ങൾ!

മീനരാശിയിലുള്ള ആളുകൾക്ക് വ്യാഴത്തിന്റെ പൂർണ്ണ സ്വാധീനം ഉണ്ടാകും. ലഗ്നത്തിൽ വ്യാഴം പിന്നോക്കാവസ്ഥയിലാണെങ്കിൽ രാവിലെ ഉറക്കമുണർന്നതിനുശേഷം ശരീരത്തിൽ ഭാര കൂടുതൽ അനുഭവപ്പെടും.  മീനം ലഗ്നമോ രാശിയോ ഉള്ള ജാതകർ അല്ലെങ്കിൽ തൈറോയ്ഡ്, സന്ധിവാതം, കൊളസ്‌ട്രോൾ പ്രശ്‌നങ്ങൾ ഉള്ളവർ ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. മരുന്നിനൊപ്പം വ്യായാമവും വളരെ പ്രധാനമാണ്. അതുകൊണ്ടുതന്നെ119 ദിവസം മീനം രാശിക്കാർ  അവരുടെ ആരോഗ്യം ശ്രദ്ധിക്കണം.

Also Read: ബുധൻ ശുക്രൻ കൂടിച്ചേരൽ: ഈ 3 രാശികൾക്ക് ലഭിക്കും വൻ പുരോഗതി 

കന്നി ലഗ്നമോ അല്ലെങ്കിൽ രാശിയിലോ ഉള്ളവർക്ക്  വ്യാഴത്തിന്റെ ഈ വക്രഗതി വയറിൽ പ്രശ്നങ്ങൾ ഉണ്ടാക്കും.  അതുകൊണ്ടുതന്നെ ഇവർ അധികം എണ്ണയുള്ള സാധനങ്ങൾ  കഴിക്കുന്നത് ഒഴിവാക്കണം. അതായത് 119 ദിവസത്തേക്ക് വറുത്ത ഭക്ഷണങ്ങളിൽ നിന്നും ഒന്ന് വിട്ടുനിൽക്കുക. കന്നിരാശിക്കാർ മദ്യം കഴിക്കുന്നവരാണെങ്കിൽ അതും ഉപേക്ഷിക്കുക. മീനരാശിയിലെ വ്യാഴത്തിന്റെ വക്രഗതി കന്നിരാശിക്കാരുടെ ആമാശയത്തെ ബാധിക്കും. വ്യാഴം കരളിനെ പ്രതിനിധീകരിക്കുന്നു അതിനാൽ ഫാറ്റി ലിവർ ഉള്ളവരും ശ്രദ്ധിക്കണം.

വ്യാഴത്തിന്റെ വക്ര ഗതിയിൽ നിന്നും രക്ഷനേടാൻ ഈ ഉപായങ്ങൾ സ്വീകരിക്കുക 

>> ഭക്ഷണം നിയന്ത്രിക്കുന്നതിനൊപ്പം ക്ഷേത്രത്തിലെ പൂജാരിക്ക് തയ്ക്കാത്ത വസ്ത്രങ്ങൾ ദാനം ചെയ്യുക ഇതിലൂടെ വ്യാഴത്തിന്റെ കൃപയുണ്ടാകും.  

>> പശുവിന് ഭക്ഷണം നൽകുന്നത് വ്യാഴത്തെ സന്തുഷ്ടപ്പെടുത്താൻ നല്ലതാണ്. 

>> വീട്ടിലെ മുതിർന്നവരെ സേവിക്കുകയും അവരെ അനുസരിക്കുകയും ചെയ്യുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News