Shani Vakri: കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!

Shani Vakri Creates Rajayoga: ശനിയുടെ വക്രഗതിയിൽ  രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം ഇവർക്ക് നൽകും അടിപൊളി നേട്ടങ്ങൾ.

Written by - Ajitha Kumari | Last Updated : May 11, 2024, 11:14 AM IST
  • ശനിയുടെ വക്രഗതിയിൽ രൂപപ്പെടുന്ന കേന്ദ്ര ത്രികോണ രാജയോഗം
  • ഇത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാക്കും
  • ഗ്രഹങ്ങളുടെ രാശിമാറ്റം കാലാകാലങ്ങളില്‍ സംഭവിക്കും
Shani Vakri: കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും സുവർണ്ണ നേട്ടങ്ങൾ!

Kendra Trikona Rajayoga 2024: കേന്ദ്ര ത്രികോണ രാജയോഗം അടുത്ത മാസം ഉണ്ടാകും.  ശനിവക്രിയുടെ ഫലമായിട്ടാണ് കേന്ദ്രത്രികോണ രാജയോഗം രൂപപ്പെടുന്നത്. ഇത് ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാക്കും. ഗ്രഹങ്ങളുടെ രാശിമാറ്റം കാലാകാലങ്ങളില്‍ സംഭവിക്കും. ഇതിന്റെ ഫലമായി ശുഭ-അശുഭ മാറ്റങ്ങള്‍ സംഭവിക്കും.

Add Zee News as a Preferred Source

Also Read: രാഹുവിന്റെ നക്ഷത്രമാറ്റം ഈ രാശിക്കാർക്ക് നൽകും ധനനേട്ടവും പുരോഗതിയും!

ഈ രാജയോഗം എല്ലാ രാശിക്കാരേയും സ്വാധീനിക്കും.  നിലവിൽ ശനി കുംഭത്തിലാണ്. ജൂണ്‍ മാസത്തില്‍ ശനി വക്രഗതിയില്‍ സഞ്ചരിക്കും. ഈ സമയം ചില രാശിക്കാരില്‍ അനുകൂല നേട്ടങ്ങൾ ഉണ്ടാകും. ശനി വക്രിയിലൂടെ സൃഷ്ടിക്കുന്ന കേന്ദ്ര ത്രികോണ രാജയോഗം 12 രാശിക്കാരെയും ബാധിക്കുമെങ്കിലും ഇവർക്ക് സ്പെഷ്യൽ നേട്ടങ്ങൾ ലഭിക്കും.  ആ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം... 

കുംഭം (Aquarious):  ഈ രാശിക്കാരില്‍ അനുകൂലമായ പല മാറ്റങ്ങളും കേന്ദ്ര ത്രികോണ രാജയോഗത്തിലൂടെ ഉണ്ടാകും. ഈ യോഗം കുംഭ രാശിയില്‍ ഒന്നാം ഭാവത്തിലാണ് രൂപപ്പെടുന്നത്. ഇത് പലർക്കും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും ഒപ്പം നല്ല ഫലങ്ങള്‍ ലഭിക്കും. ഈ സമയം പുരോഗതിയുണ്ടാകും, ജീവിതത്തില്‍ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും, ജോലിക്കാർക്ക് പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാകും.

Also Read: കുബേരയോഗത്താൽ ഈ രാശിക്കാർക്ക് മെയ് മാസം ലഭിക്കും അത്ഭുത നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?

 

ഇടവം (Taurus): ഈ രാശിക്കാര്‍ക്കും കേന്ദ്ര ത്രികോണ രാജയോഗം അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാക്കും. ജീവിതത്തിൽ പുരോഗതി, വരുമാന സ്രോതസ്സില്‍ മാറ്റം,  പദ്ധതികൾ വിജയകരമായി പൂര്‍ത്തീകരിക്കും, ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂല സമയം, ആഗ്രഹിച്ച സ്ഥലത്തേക്ക് സ്ഥലമാറ്റം, ശമ്പള വര്‍ദ്ധനവ്, ബിസിനസ് ചെയ്യുന്നവരില്‍ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും.

മിഥുനം (Gemini): ഈ രാശിക്കാർക്കും കേന്ദ്ര ത്രികോണ രാജയോഗം അടിപൊളി ഫലങ്ങൾ നൽകും. ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുകും. എല്ലാ ജോലികളിലും മികച്ച മാറ്റങ്ങളും അനുകൂല സാഹചര്യങ്ങളും ഉണ്ടാകും, ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി ധാരാളം യാത്രകള്‍ നടത്തേണ്ടതായി വരും, പല യാത്രകളും സാമ്പത്തിക നേട്ടങ്ങള്‍ നല്‍കും, വിദ്യാര്‍ത്ഥികള്‍ക്ക് വിജയമുണ്ടാകും, മുടങ്ങിക്കിടന്ന ജോലികള്‍ എല്ലാം പൂര്‍ത്തിയാക്കും

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്) 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News