Surya Mangal Yuti: ചൊവ്വ-സൂര്യ സംഗമത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി!

Sun Mars Transit 2023: സൂര്യൻ നിലവിൽ കന്നി രാശിയിൽ പ്രവേശിച്ചു.  ചൊവ്വ നേരത്തെ ഇവിടെയുണ്ട്.  ഇതിലൂടെ  കന്നി രാശിയിൽ സൂര്യൻ-ചൊവ്വ സംഗമം സൃഷ്ടിച്ചിരിക്കുകയാണ്.  ഒരു വർഷത്തിനുശേഷമുല്ല കൂടിച്ചേരലാണിത്.

Written by - Ajitha Kumari | Last Updated : Sep 22, 2023, 08:49 PM IST
  • സൂര്യൻ നിലവിൽ കന്നി രാശിയിൽ പ്രവേശിച്ചു
  • ചൊവ്വ നേരത്തെ ഇവിടെയുണ്ട്
  • ഇതിലൂടെ കന്നി രാശിയിൽ സൂര്യൻ-ചൊവ്വ സംഗമം സൃഷ്ടിച്ചിരിക്കുകയാണ്
Surya Mangal Yuti: ചൊവ്വ-സൂര്യ സംഗമത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധി!

Surya Mangal Yuti in Virgo: ജ്യോതിഷത്തിൽ സൂര്യനെ ഗ്രഹങ്ങളുടെ രാജാവെന്നാണ് വിളിക്കുന്നത്. അതിനാൽ സൂര്യന്റെ രാശിചക്രത്തിലെ മാറ്റം എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. 2023 സെപ്റ്റംബർ 17 ന് സൂര്യൻ കന്നി രാശിയിൽ പ്രവേശിച്ചിരിക്കുകയാണ്. ഈ  രാശിയിൽ ചൊവ്വ ഇതിനകം തന്നെയുണ്ട്. ഇതിലൂടെ കന്നി രാശിയിൽ സൂര്യന്റെയും ചൊവ്വയുടെയും സംയോഗം രൂപപ്പെട്ടിരിക്കുകയാണ്. സൂര്യനും ചൊവ്വയും അഗ്നി ആധിപത്യമുള്ള ഗ്രഹങ്ങളാണ്. അതുകൊണ്ടുതന്നെ  ഈ രണ്ട് ഗ്രഹങ്ങളുടെയും കൂടിച്ചേരൽ ദുരന്തത്തിന് കാരണമായേക്കും.  അതുപോലെ ജനജീവിതത്തിലും വലിയ സ്വാധീനം ചെലുത്തും.  എങ്കിലും ജ്യോതിഷ പ്രകാരം സൂര്യന്റെയും ചൊവ്വയുടെയും സംയോഗം ഈ 3 രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇതിലൂടെ ഇവർക്ക് ധാരാളം സമ്പത്തിനൊപ്പം വൻ പുരോഗതിയും ലഭിക്കും.

Also Read: ചൊവ്വ തുലാം രാശിയിലേക്ക്; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും ഒപ്പം സമ്പത്തും!

മേടം (Aries): സൂര്യനും ചൊവ്വയും കൂടിച്ചേരുന്നത് മേടം രാശിക്കാർക്ക് നേട്ടങ്ങൾ നൽകും.  ഇവരുടെ വരുമാനം വർദ്ധിക്കും, ഏത് പദ്ധതിയിലും ഈ സമയം വിജയിക്കും. ജോലി പൂർത്തിയാകുന്നത് വലിയ ആശ്വാസം നൽകും. ശത്രുക്കളുടെ മേൽ വിജയം ഉണ്ടാകും. കോടതി വ്യവഹാരങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ വരും. ധന സമ്പാദനത്തിന് പുതിയ വഴികൾ തുറക്കും. പരിക്കുകൽ ഉണ്ടാകാതെ സൂക്ഷിക്കുക.   

കർക്കടകം (Cancer): ചൊവ്വയുടെയും സൂര്യന്റെയും സംയോഗം കർക്കടക രാശിക്കാർക്ക് അനുകൂല ഫലങ്ങൾ നൽകും. ഈ സമയം ഇവരുടെ ധൈര്യവും ആത്മവിശ്വാസവും വർധിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും, കിട്ടില്ലെന്ന് വിചാരിച്ച പണം കിട്ടും. ബിസിനസ്സ് നന്നായി നടക്കും, ജോലിയിൽ പുരോഗതി, പുതിയ ജോലി ഓഫർ വന്നേക്കാം. സന്താനങ്ങൾക്കോ ഇളയ സഹോദരനോ ഈ സമയം എന്തെങ്കിലും അപകടം സംഭവിക്കാൻ സാധ്യതയുണ്ട് സൂക്ഷിക്കുക.

Also Read: Mangal Ketu Yuti: ചൊവ്വ-കേതു സംഗമം ഈ രാശിക്കാർ കീഴടക്കും ഉയർച്ചയുടെ പടവുകൾ!

 

വൃശ്ചികം (Scorpio): സൂര്യന്റെയും ചൊവ്വയുടെയും സംയോജനം വൃശ്ചിക രാശിക്കാർക്കും അനുകൂലമായിരിക്കും.  ഇത്തരക്കാർക്ക് പഴയ നിക്ഷേപങ്ങളിൽ നിന്ന് നേട്ടങ്ങൾ ലഭിക്കും. ഇറക്കുമതി-കയറ്റുമതി ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും,  ഈ സമയം ഇവർക്ക് സർക്കാർ ജോലി ലഭിക്കാൻ സാധ്യത. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിച്ചേക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരികെ ലഭിക്കും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

Trending News