Shani Dev Blessings: പുതുവർഷത്തിൽ ഈ രാശിക്കാർ പൊളിക്കും, ശനി കൃപയാൽ ലഭിക്കും വമ്പൻ നേട്ടങ്ങൾ!

Newyear Horoscope 2023: ജ്യോതിഷത്തില്‍ ശനിയെ നീതിയുടെയും കര്‍മ്മത്തിന്റെയും ദാതാവാണെന്ന് പറയപ്പെടുന്നത്. ശനി ഒരു വ്യക്തിക്ക് അവന്റെ കര്‍മ്മത്തിനനുസരിച്ച് ഫലം നല്‍കുന്നു.

Written by - Ajitha Kumari | Last Updated : Dec 12, 2023, 12:28 PM IST
  • ജ്യോതിഷത്തില്‍ ശനിയെ നീതിയുടെയും കര്‍മ്മത്തിന്റെയും ദാതാവാണെന്ന് പറയപ്പെടുന്നത്
  • ശനി ഒരു വ്യക്തിക്ക് അവന്റെ കര്‍മ്മത്തിനനുസരിച്ച് ഫലം നല്‍കുന്നു
  • ശനി നിലവില്‍ സ്വന്തം രാശിയായ കുംഭത്തിലാണ്, 2025 വരെ ഇവിടെ തുടരും
Shani Dev Blessings: പുതുവർഷത്തിൽ ഈ രാശിക്കാർ പൊളിക്കും, ശനി കൃപയാൽ ലഭിക്കും വമ്പൻ നേട്ടങ്ങൾ!

Lord Shani Blessings: ശനി നിലവില്‍ സ്വന്തം രാശിയായ കുംഭത്തിലാണ്. 2025 വരെ ഇവിടെ തുടരും. എന്നാല്‍ 2024 ലെ പുതുവര്‍ഷത്തില്‍ ശനിയുടെ അവസ്ഥയില്‍ ഒരു മാറ്റമുണ്ടാക്കും.  അതുമൂലം 12 രാശിക്കാരുടെ ജീവിതത്തില്‍ ഏതെങ്കിലും തരത്തിലുള്ള ശുഭ ഫലങ്ങള്‍ കാണാന്‍ കഴിയും. ജ്യോതിഷ പ്രകാരം 2024 ല്‍ ശനിയുടെ ഉദയവും അസ്തമയവും വക്രഗതിയുമൊക്കെ നടക്കും.  അത്തരമൊരു സാഹചര്യത്തില്‍ 2024 ല്‍ ചില രാശിക്കാര്‍ക്ക് ശനി ഭാഗ്യം സമ്മാനിക്കും. ഇവര്‍ക്ക് ഭാഗ്യത്തിന്റെ പിന്തുണ എപ്പോഴും ഉണ്ടാകുകയും എല്ലാ മേഖലകളിലും വിജയം നേടാന്‍ സാധിക്കുകയും ചെയ്യും.  ശനി 2024 ഫെബ്രുവരി 11 മുതല്‍ 2024 മാര്‍ച്ച് 18 വരെ അസ്തമിക്കും. കൂടാതെ ജൂണ്‍ 29 മുതല്‍ 2024 നവംബര്‍ 15 വരെ ശനികുംഭത്തില്‍ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. ശനിയുടെ സ്ഥാനമാറ്റം മൂലം മെച്ചപ്പെടുന്നത് ഈ രാശിക്കാരുടെ ഭാഗ്യംമാണ്.  അത് ഏത് രാശിക്കാരാണെന്ന് നോക്കാം....

Also Read: Shani Ketu Gochar: ഷഡാഷ്ടക യോഗം: ഈ രാശിക്കാർക്ക് ശനി കേതു കൃപയാൽ ലഭിക്കും സുപ്രധാന നേട്ടങ്ങൾ!

മേടം (aries): 2024 ലെ ശനിയുടെ സ്ഥാനമാറ്റം മേടം രാശിക്കാര്‍ക്ക് ഗുണം ചെയ്യും. ഈ രാശിയില്‍ ശനി പതിനൊന്നാം ഭാവത്തിലാണ് വരുന്നത്. അത്തരമൊരു സാഹചര്യത്തില്‍ മേടം രാശിക്കാര്‍ക്ക് പരിധിയില്ലാത്ത സമ്പത്ത് നേടാന്‍ കഴിയും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ വീണ്ടും തുടങ്ങാനാകും. ജോലി ചെയ്യുന്നവര്‍ക്ക് സ്ഥാനക്കയറ്റത്തോടൊപ്പം ശമ്പള വര്‍ദ്ധനയും ഉണ്ടാകും.  പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കും. ബാങ്ക് ബാലന്‍സ് വര്‍ധിക്കും. അപ്രതീക്ഷിതമായി ധനനേട്ടം ഉണ്ടാകും.  2024 മെയ് മാസത്തില്‍ വ്യാഴം അതിന്റെ രാശി മാറുമ്പോള്‍, ആ സമയത്തും നിങ്ങളുടെ പുരോഗതിക്കായി ധാരാളം അവസരങ്ങള്‍ തുറന്നേക്കും. നിങ്ങളുടെ കഴിവുകൊണ്ട് എല്ലാ ജോലികളിലും വിജയം കൈവരിക്കാന്‍ സാധിക്കും. 

ഇടവം (Taurus): ഇടവം രാശിയില്‍ ശനി പത്താം ഭാവത്തില്‍ വരാന്‍ പോകുകയാണ്. ശനി പത്ത്, ഒമ്പത് ഭാവങ്ങളുടെ അധിപനാണ്. പത്താം ഭാവം ഭാഗ്യത്തിന്റെയും കര്‍മ്മത്തിന്റെയും അധിപനായി കണക്കാക്കപ്പെടുന്നു. അത്തരമൊരു സാഹചര്യത്തില്‍ 2024 ൽ ഇവർക്ക് വളരെ നല്ലതായിരിക്കും. നിരവധി പുതിയ അവസരങ്ങള്‍ ലഭിച്ചേക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്കും വ്യവസായികള്‍ക്കും വലിയ വിജയത്തോടൊപ്പം സാമ്പത്തിക നേട്ടങ്ങളും ലഭിക്കും. നിങ്ങള്‍ക്ക് ചില വലിയ ഉത്തരവാദിത്തങ്ങൾ കൈവന്നേക്കാം. ഈ വര്‍ഷം പണം ലാഭിക്കുന്നതില്‍ നിങ്ങള്‍ വിജയിച്ചേക്കാം. വിദേശത്ത് ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ സമയം പ്രയോജനകരമായിരിക്കും. ശനി വക്രഗതിയിലാണെങ്കിലും നിങ്ങള്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. എന്നാല്‍ ശനി അസ്തമിക്കുമ്പോള്‍ തൊഴില്‍രംഗത്ത് ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാം. നല്ലൊരു ജോലിക്കായി തിരയുന്നവര്‍ക്ക് കുറച്ച് സമയം കൂടി കാത്തിരിക്കേണ്ടി വന്നേക്കാം. ശനി ഉദിച്ചുയരുമ്പോള്‍ നിങ്ങള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിച്ചു തുടങ്ങും. 

Also Read: Budhaditya Rajayoga: ബുധാദിത്യ രാജയോഗം ഇവർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!

കന്നി (Virgo): 2024 ൽ കന്നി രാശിക്കാരുടെ ജീവിതത്തില്‍ ശനി വളരെയധികം സന്തോഷം കൊണ്ടുവരും. ഈ രാശിയില്‍ ശനി ആറാം ഭാവത്തില്‍ ആയിരിക്കും. ഇത് നിങ്ങളുടെ പരിശ്രമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, കന്നി രാശിക്കാര്‍ക്ക് ഈ സമയം അവരുടെ കഠിനാധ്വാനത്തിന്റെ ഫലം നൽകും. സന്തോഷത്തിനും സമൃദ്ധിക്കും ഒപ്പം സമ്പത്തും വര്‍ധിക്കും. കഠിനാധ്വാനം ചെയ്താലേ കരിയറില്‍ വിജയം കൈവരിക്കാന്‍ കഴിയൂ.  ശനിയുടെ വക്ര സഞ്ചാരം മൂലം കരിയറില്‍ ചില ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായേക്കാം. എന്നാല്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. ശനിയുടെ ഉദയത്തോടെ നിങ്ങളുടെ കരിയറില്‍ വലിയ വളര്‍ച്ച കാണും. എല്ലാ മേഖലയിലും വിജയവും സാമ്പത്തിക നേട്ടവും കൈവരും. 2024 മെയ് മാസത്തില്‍ വ്യാഴത്തിന്റെ രാശി മാറുന്നതിലൂടെ കന്നി രാശിക്കാര്‍ക്ക് അപാരമായ വിജയസാധ്യത തുറന്നുവരും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്​) 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News