Vipareeta Rajayoga: ശുക്ര സംക്രമണത്തിലൂടെ വിപരീത രാജയോഗം; വരുന്ന 14 ദിവസം ഇവർ മിന്നിത്തിളങ്ങും!

Shukra Gochar: ജ്യോതിഷ പ്രകാരം സമ്പത്ത്, ഐശ്വര്യം, സന്തോഷം, പ്രണയം, വിവാഹം എന്നിവയുടെ ഘടകമായി ശുക്രനെ കണക്കാക്കുന്നു. ശുക്രന്‍ ഒരു നിശ്ചിത കാലയളവിനുശേഷം രാശി മാറാറുണ്ട്.

Written by - Ajitha Kumari | Last Updated : Dec 11, 2023, 09:16 PM IST
  • ശുക്രന്‍ ഒരു നിശ്ചിത കാലയളവിനുശേഷം രാശി മാറാറുണ്ട്
  • നവംബര്‍ 30 ന് ശുക്രന്‍ കന്നി രാശിയില്‍ നിന്നും സ്വന്തം രാശിയായ തുലാം രാശിയിലേക്ക് പ്രവേശിച്ചു
  • ഡിസംബര്‍ 25 വരെ ഇവിടെ തുടരും
Vipareeta Rajayoga: ശുക്ര സംക്രമണത്തിലൂടെ വിപരീത രാജയോഗം; വരുന്ന 14 ദിവസം ഇവർ മിന്നിത്തിളങ്ങും!

Vipareeta Rajayoga:  നവംബര്‍ 30 ന് ഭൂതങ്ങളുടെ അധിപനായ ശുക്രന്‍ അതിന്റെ ദുര്‍ബലമായ രാശിയായ കന്നി രാശിയില്‍ നിന്നും സ്വന്തം രാശിയായ തുലാം രാശിയിലേക്ക് പ്രവേശിച്ചു. ഡിസംബര്‍ 25 വരെ ഇവിടെ തുടരും. ശുക്രന്‍ സ്വന്തം രാശിയില്‍ പ്രവേശിക്കുന്നതിനാല്‍ ഈ സമയം വിപരീത രാജയോഗം സൃഷ്ടിച്ചിട്ടുണ്ട്.  ജ്യോതിഷ പ്രകാരം ആറ്, എട്ട്, പന്ത്രണ്ട് ഭാവങ്ങളുടെ അധിപന്മാര്‍ അവരുടെ രാശിയില്‍ പ്രവേശിക്കുമ്പോഴാണ് വിപരീത രാജയോഗം രൂപപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ തുലാം രാശിയുടെ എട്ടാം ഭാവാധിപന്‍ ശുക്രനാണ്. വിപരീത രാജയോഗം വളരെ ശുഭകരമായ യോഗമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഒരാളുടെ സംക്രമ ജാതകത്തില്‍ ഈ രാജയോഗം രൂപപ്പെട്ടിട്ടുണ്ടെങ്കില്‍ അത് എല്ലാ സാഹചര്യങ്ങളോടും പോരാടാനുള്ള ധൈര്യം അവർക്ക് നല്‍കുകയും കഷ്ടപ്പാടില്‍ നിന്ന് പുറത്തുകടക്കാന്‍ അവരെ സഹായിക്കുകയും ചെയ്യും. വിജയം നല്‍കുകയും സമ്പത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. വിപരീത രാജയോഗം ഭാഗ്യം നല്‍കുന്ന 3 രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് അറിയാം...

Also Read: Chandra Mangal Yoga: ചൊവ്വയും ചന്ദ്രനും ചേർന്ന് ചന്ദ്രമംഗളയോഗം; ഈ രാശിക്കാർക്ക് ലഭിക്കും ഇരട്ടി നേട്ടങ്ങൾ!

മീനം (Pisces): ശുക്രന്‍ തുലാം രാശിയില്‍ പ്രവേശിച്ച് എട്ടാം ഭാവത്തില്‍ സ്ഥിതി ചെയ്യുകയാണ്. ഇതിനെ സമ്പത്തിന്റെ ഭവനം എന്ന് അറിയപ്പെടുന്നു.  വിപരീത രാജയോഗം രൂപപ്പെടുന്നതിനാല്‍ മീന രാശിക്കാര്‍ക്ക് ഈ കാലയളവില്‍ പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും. എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. പൂര്‍വ്വിക സ്വത്തുക്കളില്‍ നിന്ന് പെട്ടെന്നുള്ള സാമ്പത്തിക നേട്ടം ഉണ്ടാകാം. അപ്രതീക്ഷിത ഇടങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പെട്ടെന്ന് പണം ലഭിക്കും. നിങ്ങള്‍ ചിന്തിക്കുക പോലും ചെയ്യാത്ത നേട്ടങ്ങള്‍ കൈവരും. ഇതോടൊപ്പം വിദേശ യാത്രയ്ക്കുള്ള അവസരവും ലഭിച്ചേക്കാം. സിനിമാ വ്യവസായം, ടിവി, മോഡലിംഗ്, മാര്‍ക്കറ്റിംഗ് എന്നിവയുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ധാരാളം നേട്ടങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് പെട്ടെന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചന വന്നേക്കാം. ഇതോടൊപ്പം നിങ്ങളുടെ സന്താനങ്ങളില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം.

വൃശ്ചികം (Scorpio): ശുക്രന്‍ സ്വന്തം രാശിയായ തുലാം രാശിയില്‍ പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന വിപരീത രാജയോഗം വൃശ്ചിക രാശിക്ക് വളരെയധികം ഗുണം ചെയ്യും. പന്ത്രണ്ടാം ഭാവത്തില്‍ വിപരീത രാജയോഗം രൂപപ്പെടുന്നതിനാല്‍ വൃശ്ചിക രാശിക്കാര്‍ക്ക് വിദേശത്ത് നിന്ന് പണം ലഭിക്കും. ശുക്രന്‍ നിങ്ങള്‍ക്ക് സമ്പത്തും മഹത്വവും ഐശ്വര്യവും കൊണ്ടുവരും. വീട്ടില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. വാഹനം, ആഭരണങ്ങള്‍, വസ്തുവകകള്‍ എന്നിവ വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ കാലയളവില്‍ അത് സ്വന്തമാക്കാനാകും. ബിസിനസ്സിലും ലാഭം നേടാനാകും. വിദേശത്ത് ബിസിനസ്സുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ധാരാളം ലാഭം ലഭിക്കും. ഈ സമയം നിങ്ങളുടെ കലാപരമായ കഴിവുകള്‍ മറ്റുള്ളവരെ കാണിക്കുന്നതില്‍ നിങ്ങള്‍ വിജയിച്ചേക്കാം. അതോടൊപ്പം ദാമ്പത്യജീവിതത്തിലും സന്തോഷമുണ്ടാകും. കുടുംബത്തോടൊപ്പം നല്ല സമയം ആസ്വദിക്കും.

Also Read: വരണമാല്യം അണിയിക്കുന്നതിന് മുൻപ് വരന്റെ ഡിമാൻഡ്, നാണിച്ച് തല കുനിച്ച് വധു..! വീഡിയോ വൈറൽ

ഇടവം (Taurus): മേടം രാശിക്കാര്‍ക്കും വിപരിത രാജയോഗം വളരെയേറെ ഗുണം ചെയ്യും. ഈ രാശിയുടെ ഏഴാം ഭാവത്തില്‍ ശുക്രന്‍ സംക്രമിച്ചിരിക്കുകയാണ്. ഇത് ജീവിത പങ്കാളി, വിവാഹം, ബിസിനസ്സ് എന്നീ ഭാവനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വിപരീത രാജയോഗത്തിന്റെ രൂപീകരണം മൂലം ഇടവം രാശിക്കാര്‍ക്ക് ബിസിനസ്സില്‍ ധാരാളം ലാഭം ലഭിക്കും. വിശേഷിച്ചും പങ്കാളിത്തത്തോടെ ചെയ്യുന്ന ബിസിനസ്സില്‍ വളരെയധികം വിജയവും സാമ്പത്തിക നേട്ടവും ഉണ്ടാകും. വിവാഹത്തിന് യോഗ്യരായ ആളുകള്‍ക്ക് നല്ല വിവാഹാലോചന ലഭിച്ചേക്കാം. പ്രണയബന്ധം വിവാഹമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ ബന്ധുക്കളുടെ അംഗീകാരം ലഭിക്കും. കുടുംബത്തില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. പുതിയ വരുമാന മാര്‍ഗങ്ങള്‍ തുറക്കും. ഇതോടൊപ്പം പണം ലാഭിക്കുന്നതിലും വിജയിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News