Shani Ketu Gochar Effect 2024: ജ്യോതിഷത്തിൽ കേതുവിനെ നിഴൽ ഗ്രഹമായും ശനിയെ നീതിയുടെ ദേവനായും കണക്കാക്കുന്നു. 2024 ൽ കേതു കന്നി രാശിയിലാകും. ഒന്നര വർഷം കൊണ്ടാണ് കേതു രാശി മാറുന്നത്. 2023 ഒക്‌ടോബർ 30 ന് കേതു കന്നി രാശിയിലേക്ക് പ്രവേശിച്ചു. പുതുവർഷത്തിലെ ഈ രാശിയിൽ തുടരും. ശനി കുംഭ രാശിയിലാണ്, 2024 മുഴുവൻ ശനിയും ഈ രാശിയിൽ തുടരും. ഇത്തരത്തിൽ ശനിയുടെയും കേതുവിന്റെയും സ്ഥാനം ഷഡാഷ്ടകയോഗം സൃഷ്ടിക്കും. 2024 ൽ 12 രാശികളിലും ഈ യോഗം വലിയ സ്വാധീനം ചെലുത്തും. ഇതിന്റെ പ്രഭാവം ശുഭമോ അശുഭമോ ആകാം. ഈ 4 രാശികളിലുള്ളവർക്ക് ഷഡാഷ്ടകയോഗം വളരെ അനുകൂലമായിരിക്കും. ഇവർക്ക് അവരുടെ കരിയറിൽ മികച്ച പുരോഗതിയുണ്ടാകും. ജോലിയിലുള്ളവർക്ക് ഒന്നിനുപുറകെ ഒന്നായി വലിയ ഓഫറുകൾ ലഭിക്കും. ഉയർന്ന സ്ഥാനവും ഉയർന്ന ശമ്പളവും ഉള്ള ജോലി ലഭിക്കും. ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കും. പുതുവർഷത്തിൽ ഏതൊക്കെ രാശികളിൽ ശനി കേതു ഭാഗ്യം വർദ്ധിപ്പിക്കുമെന്ന് നമുക്ക് അറിയാം...
Also Read: Budhaditya Rajayoga: ബുധാദിത്യ രാജയോഗം ഇവർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!
ഇടവം (Taurus): ശനി-കേതു ഒരുമിച്ച് നിൽക്കുന്നത് ഇടവ രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ നൽകും. 2024 ഈ ആളുകൾക്ക് വളരെ ഭാഗ്യമായിരിക്കും. ഒരു പുതിയ ജോലി ഓഫർ ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. കരിയറിൽ മികച്ച വിജയം ലഭിക്കും.
ചിങ്ങം (Leo): ചിങ്ങം രാശിക്കാർക്ക് 2024 ൽ ശനിയുടെയും കേതുവിന്റെയും സ്ഥാനം വളരെ ഗുണം ചെയ്യും. ഇക്കൂട്ടരുടെ ജീവിതത്തിലെ പഴയ പ്രശ്നങ്ങൾ ഒന്നൊന്നായി അവസാനിക്കും. പണത്തിന്റെ വരവ് വർദ്ധിക്കും. സമ്പത്തിൽ വർദ്ധനവുണ്ടാകും. മതപരമായ പ്രവർത്തനങ്ങളിൽ താൽപര്യം വർദ്ധിക്കും.
കന്നി (Leo): 2024 ൽ കന്നി രാശിക്കാർക്ക് ഒന്നിനുപുറകെ ഒന്നായി വിജയങ്ങൾ ഉണ്ടാകും. സമൂഹത്തിൽ ബഹുമാനവും ആദരവും വർദ്ധിക്കും. തൊഴിലിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങൾക്ക് ധാരാളം വിജയം ലഭിക്കും. വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
തുലാം (Libra): ശനിയും കേതുവും ചേർന്ന് രൂപപ്പെടുന്ന ഷഡാഷ്ടകയോഗം പുതുവർഷത്തിൽ തുലാം രാശിക്കാർക്ക് ഭാഗ്യം നൽകും. നിങ്ങൾക്ക് ഒരു പുതിയ ജോലി ലഭിക്കാൻ യോഗം, സ്ഥാനക്കയറ്റം ലഭിച്ചേക്കാം, സമൂഹത്തിൽ സ്ഥാനമാനങ്ങളും ആദരവും വർദ്ധിക്കും. വീട്ടിൽ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.