നമ്മൾ കാണുന്ന പല സ്വപ്നങ്ങൾക്കും അർഥങ്ങളുണ്ട്. സ്വപ്ന ശാസ്ത്ര പ്രകാരം നിങ്ങൾ ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നം നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കും. ഇവയുടെ അർത്ഥം നിങ്ങൾക്കറിയാമെങ്കിൽ, ജീവിതത്തിലെ അസുഖകരമായ
പല സംഭവങ്ങളിൽ നിന്നും. നമ്മുക്ക് ഒരു പരിധി വരെ രക്ഷപ്പെടാൻ ആകും. ഇനി നമ്മൾ പരിശോധിക്കുന്നത് സ്വപ്നത്തിൽ കാണുന്ന കുരങ്ങനെ പറ്റിയാണ്.
ചൊവ്വാഴ്ച സ്വപ്നത്തിൽ ഒരു കുരങ്ങനെ കണ്ടാൽ അത് വഴി എന്ത് ഫലം ഉണ്ടാവുമെന്ന് നോക്കാം. ഹനുമാൻ സ്വാമിയുടെ പ്രിയ ജീവികൂടിയാണ് കുരങ്ങ്. അത് കൊണ്ട് തന്നെ കുരങ്ങിനെ സ്വപ്നത്തിൽ കാണുന്നത് ഹനുമാൻ ഭജനം കൂടി വേണം എന്നത് അർഥമാക്കുന്നവെന്നാണ് ഉത്തരേന്ത്യൻ ജ്യോതിഷത്തിലും മറ്റും പറയുന്നത്.
നീന്തുന്ന കുരങ്ങൻ
സ്വപ്നത്തിൽ ഒരു കുരങ്ങിനെ കണ്ടാൽ, അത് ജീവിതത്തിൽ നല്ലതും ചീത്തയുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കൂടാതെ നിങ്ങളുടെ സ്വപ്നത്തിൽ ഒരു കുരങ്ങ് നീന്തുന്നത് നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ, അതിനർത്ഥം നിങ്ങൾക്ക് എല്ലാ പ്രശ്നങ്ങളിൽ നിന്നും ഉടൻ തന്നെ മുക്തി നേടാം എന്നാണ്.
കുരങ്ങ് നിങ്ങളെ കടിച്ചാൽ
നിങ്ങളുടെ സ്വപ്നത്തിൽ ഒരു കുരങ്ങ് നിങ്ങളെ കടിച്ചാൽ നിങ്ങൾക്ക് ഒരു അപകടം സംഭവിക്കാമെന്നും നിങ്ങൾക്ക് ഗുരുതരമായി പരിക്കേൽക്കാമെന്നും മനസ്സിലാക്കാം എന്നാണ് ശാസ്ത്രം.
ഭക്ഷണം മോഷ്ടിക്കുന്ന കുരങ്ങൻ
ഭക്ഷണം മോഷ്ടിക്കുന്ന ഒരു കുരങ്ങനെ നിങ്ങളുടെ സ്വപ്നത്തിൽ കണ്ടിട്ടുണ്ടെങ്കിൽ ജീവിതത്തിൽ നിങ്ങൾക്ക് ഉടൻ ലാഭം ലഭിക്കുമെന്ന് മനസിലാക്കാം, അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും.
വഴക്കിടുന്ന കുരങ്ങ്
കുരങ്ങുകൾ സ്വപ്നത്തിൽ വഴക്കിടുന്നത് നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ, എന്തെങ്കിലും കാരണത്താൽ നിങ്ങളുടെ കുടുംബത്തിൽ ബന്ധങ്ങളിൽ വിള്ളലുണ്ടാകാം എന്നാണ് അർഥം
ഒരു കൂട്ടം കുരങ്ങന്മാർ
ഉറങ്ങുമ്പോൾ ഒരു കൂട്ടം കുരങ്ങന്മാരെ സ്വപ്നത്തിൽ കണ്ടാൽ കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുമെന്നാണ് അർത്ഥം. ഒപ്പം നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങളും ലഭിക്കും.
ചിരിക്കുന്ന കുരങ്ങുകൾ
സ്വപ്നത്തിൽ ചിരിക്കുന്ന കുരങ്ങുകളെ കാണുന്നത് നിങ്ങളുടെ ജീവിതത്തിൽ വരാൻ പോകുന്ന ഏതെങ്കിലും തരത്തിലുള്ള സന്തോഷത്തിൻ്റെ ലക്ഷണമായിരിക്കും. സ്വപ്നത്തിൽ ചിരിക്കുന്ന കുരങ്ങിനെ കാണുന്നത് നിങ്ങളുടെ നല്ല ദിവസങ്ങൾ ആരംഭിക്കാൻ പോകുന്നു എന്നാണ് അർഥമാക്കുന്നത്. ഇത്തരക്കാരുടെ സമ്പത്തും ആദരവും നാൾക്കുനാൾ വർധിക്കും.
നിരാകരണം
ഇവിടെ നൽകിയിരിക്കുന്ന എല്ലാ വിവരങ്ങളും പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ ഇത് സ്ഥിരീകരിക്കുന്നില്ല. ഏതെങ്കിലും വിവരങ്ങൾ ഉറപ്പിക്കും മുൻപ് ദയവായി ബന്ധപ്പെട്ട മേഖലയിലെ വിദഗ്ദ്ധനെ സമീപിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.