Kuldeepak Rajayoga: കുൽദീപക രാജയോഗത്തിലൂടെ വരുന്ന 3 ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് അടിപൊളി നേട്ടം!

Guru Margi 2023: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ രാശിചിഹ്നങ്ങള്‍ മാറ്റുകയും അതിലൂടെ ശുഭ-അശുഭ യോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.  ഇതിന്റെ സ്വാധീനം മനുഷ്യ ജീവിതത്തിലും ഭൂമിയിലും ദൃശ്യമാകും. 

Written by - Ajitha Kumari | Last Updated : Dec 25, 2023, 05:05 PM IST
  • ദേവന്മാരുടെ ഗുരുവെന്നറിയപ്പെടുന്ന വ്യാഴം മേട രാശിയിലേക്ക് മാറിയിരിക്കുകയാണ്
  • കൂടാതെ ഡിസംബര്‍ 31 ന് വ്യാഴം നേര്‍രേഖയില്‍ സഞ്ചരിക്കും
  • വ്യാഴം മേട രാശിയില്‍ കുല്‍ദീപക രാജയോഗം സൃഷ്ടിക്കും
Kuldeepak Rajayoga: കുൽദീപക രാജയോഗത്തിലൂടെ വരുന്ന 3 ദിവസത്തിനുള്ളിൽ ഈ രാശിക്കാർക്ക് അടിപൊളി നേട്ടം!

Kuldeep Rajayoga In December: ദേവന്മാരുടെ ഗുരുവെന്നറിയപ്പെടുന്ന വ്യാഴം മേട രാശിയിലേക്ക് മാറിയിരിക്കുകയാണ്. കൂടാതെ ഡിസംബര്‍ 31 ന് വ്യാഴം നേര്‍രേഖയില്‍ സഞ്ചരിക്കും.  ഇത്തരമൊരു സാഹചര്യത്തില്‍ വ്യാഴം മേട രാശിയില്‍ കുല്‍ദീപക രാജയോഗം സൃഷ്ടിക്കും.  ഈ രാജയോഗത്തിന്റെ ഫലം എല്ലാ രാശികളേയും ബാധിക്കുമെങ്കിലും 2024 ന്റെ തുടക്കത്തില്‍ ഭാഗ്യം ലഭിക്കുന്നത് ഈ 3 രാശികൾക്കാണ്. ഇവര്‍ക്ക് ഈ സമയത്ത് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും ഭാഗ്യത്തിനും സാധ്യതയുണ്ടാകും. കുല്‍ദീപക രാജയോഗത്തിലൂടെ ഭാഗ്യം കൊണ്ടുവരുന്ന ആ ഭാഗ്യ രാശിക്കാര്‍ ആരൊക്കെയെന്നറിയാം... 

Also Read: Shani Gochar 2024: ശനി രാശിമാറ്റം സൃഷ്ടിക്കും കേന്ദ്ര ത്രികോണ രാജയോഗം; ഇവരുടെ ഭാഗ്യം പുതുവർഷത്തിൽ തിളങ്ങും!

മേടം (Aries):  കുല്‍ദീപക രാജയോഗം മേടം രാശിക്കാർക്ക് വൻ അഭിവൃദ്ധി നൽകും.  കാരണം വ്യാഴം മേട രാശിയിലാണ് സഞ്ചരിക്കുന്നത്. അതിനാല്‍ 2024 വര്‍ഷത്തിന്റെ തുടക്കത്തില്‍ ഭാഗ്യം മേട രാശിയോടൊപ്പമായിരിക്കും.  ആത്മവിശ്വാസം വര്‍ദ്ധിക്കും. കരിയറുമായി ബന്ധപ്പെട്ട ശുഭകരമായ ഫലങ്ങള്‍ ലഭിക്കും.  ബിസിനസിൽ വരുമാനം വര്‍ദ്ധിക്കും ശുഭകരമായ ലാഭം ലഭിക്കും.  വിവാഹിതര്‍ക്ക് മനോഹരമായ ദാമ്പത്യ ജീവിതം ഉണ്ടാകും. നിങ്ങളുടെ രാശിയുടെ ഒന്‍പതാം ഭാവത്തിന്റെയും പന്ത്രണ്ടാം ഭാവത്തിന്റെയും അധിപനാണ് വ്യാഴം. അതിനാല്‍ ഈ സമയത്ത് ഭാഗ്യം നിങ്ങളെ കടാക്ഷിക്കും. നിങ്ങള്‍ക്ക് പഴയ വായ്പകള്‍ തിരിച്ചടയ്ക്കാനാകും. രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാനും അവസരങ്ങള്‍ ലഭിക്കും.  

കര്‍ക്കിടകം (Cancer):  കുല്‍ദീപക രാജയോഗത്തിന്റെ രൂപീകരണം കര്‍ക്കടക രാശിക്കാര്‍ക്ക് കരിയറിന്റെയും ബിസിനസ്സിന്റെയും കാര്യത്തില്‍ ശുഭകരമായ ഫലങ്ങള്‍ നല്‍കും. ഈ സമയം നിങ്ങളുടെ രാശിയിലെ കര്‍മ്മ ഭവനത്തിലൂടെയാണ് വ്യാഴം സഞ്ചരിക്കുന്നത്. വ്യാഴം 2024 മെയ് 1 വരെ ഇവിടെ തുടരും. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. പുതിയ വരുമാന സ്രോതസ്സുകളും സൃഷ്ടിക്കപ്പെടും. ബാങ്ക് ബാലന്‍സ് വര്‍ദ്ധിക്കുകയും കുടുംബത്തില്‍ സന്തോഷത്തിന്റെ അന്തരീക്ഷമുണ്ടാകുകയും ചെയ്യും. വ്യാഴ കൃപയാല്‍ ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും, ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കും. ജോലിയുള്ളവര്‍ക്ക് പ്രമോഷൻ ലഭിക്കും. മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഗ്രഹിച്ച വിജയം നേടാനും കഴിയും.   

Also Read: ചൊവ്വ ധനുരാശിയിലേക്ക്; 3 ദിവസത്തിനുള്ളിൽ ഇവരുടെ ഭാഗ്യം മാറിമറിയും!

ചിങ്ങം (Leo): കുല്‍ദീപക രാജയോഗത്തിലൂടെ ചിങ്ങ രാശിയിലുള്ളവർക്ക് എല്ലാ മേഖലയിലും വിജയം ലഭിക്കും. എന്തെന്നാൽ വ്യാഴം നിങ്ങളുടെ രാശി അധിപനായ സൂര്യന്റെ സുഹൃത്താണ്. കൂടാതെ വ്യാഴം നിങ്ങളുടെ രാശിയുടെ ഒമ്പതാം ഭാവത്തിലൂടെ നീങ്ങുന്നു. അതിനാല്‍ ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിക്കും. വിദേശയാത്രയ്ക്കായുള്ള പദ്ധതികളും വിജയിക്കും. വ്യാഴത്തിന്റെ കൃപയാല്‍ നിങ്ങള്‍ക്ക് ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും ഒപ്പം ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും വര്‍ദ്ധിക്കും.ചിങ്ങ രാശിയുടെ അഞ്ചും എട്ടും ഭവനത്തിന്റെ  അധിപനാണ് വ്യാഴം. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കും. കൂടാതെ നിങ്ങള്‍ക്ക് കാലാകാലങ്ങളില്‍ അപ്രതീക്ഷിത ധനനേട്ടത്തിനും സാധ്യതയുണ്ട് അതിലൂടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. 

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ..   

Trending News