Shukra Gochar: മാളവ്യയോഗത്താൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Shukra Gochar 2023: ജ്യോതിഷത്തില്‍ പഞ്ച മഹാപുരുഷ രാജയോഗങ്ങളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. അതിലൊരു ശുഭകരമായ രാജയോഗമാണ് ഈ സമയം രൂപപ്പെടുന്നത്.  നവംബര്‍ 30 ന് ശുക്രന്‍ സ്വന്തം രാശിയായ തുലാം രാശിയില്‍ പ്രവേശിച്ചിരിക്കുകയാണ്. 

Written by - Ajitha Kumari | Last Updated : Dec 1, 2023, 03:43 PM IST
  • ജ്യോതിഷത്തില്‍ പഞ്ച മഹാപുരുഷ രാജയോഗങ്ങളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്
  • അതിലൊരു ശുഭകരമായ രാജയോഗമാണ് മാളവ്യ രാജ്യയോഗം
  • ഈ സമയത്ത് 3 രാശിക്കാരുടെ ഭാഗ്യം തെളിയും
Shukra Gochar: മാളവ്യയോഗത്താൽ ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും ബമ്പർ നേട്ടങ്ങൾ!

Malavya Rajayoga 2023: ഈ സമയത്ത് 3 രാശിക്കാരുടെ ഭാഗ്യം തെളിയും. ഇവരുടെ ജീവിതത്തില്‍ സമ്പത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാകും. ജീവിതത്തില്‍ സന്തോഷം അലയടിക്കും. ഈ മാളവ്യയോഗം ഡിസംബറില്‍ മാത്രമല്ല പുതുവർഷത്തിലും പല രാശിക്കാര്‍ക്കും ഗുണം ചെയ്യും. മാളവ്യ യോഗത്താല്‍ തലവര തെളിയാന്‍ പോകുന്ന 3 രാശിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: Guru Margi: വ്യാഴം നേർരേഖയിലേക്ക് സൃഷ്‌ടിക്കും ഡബിൾ രാജയോഗങ്ങൾ; ഇവർക്ക് പുതുവർഷത്തിൽ പുരോഗതി മാത്രം!

മാളവ്യ രാജയോഗം 

മാളവ്യ രാജയോഗം എന്നത് പഞ്ച മഹാപുരുഷ യോഗങ്ങളിലൊന്നാണ്. ഇത് ശുക്രന്റെ പ്രത്യേക ഭവനങ്ങളിൽ പ്രത്യേക രാശികൾ സ്ഥാപിക്കുന്നതിലൂടെ രൂപം കൊള്ളുന്ന ഒരു യോഗമാണ്. രുചകയോഗം, ഭദ്രയോഗം, ഹംസയോഗം, ശാസയോഗം എന്നിവയാണ് പഞ്ചമഹാപുരുഷയോഗങ്ങളുടെ കൂട്ടത്തില്‍ വരുന്ന മറ്റ് യോഗങ്ങള്‍. ജ്യോതിഷ പ്രകാരം ശുക്രന്‍ സ്ത്രീകള്‍ സൗന്ദര്യം, നയതന്ത്രം, വ്യാപാരം, ആഡംബരങ്ങള്‍, പ്രണയ ജീവിതം, സുഖസൗകര്യങ്ങള്‍, സര്‍ഗ്ഗാത്മകത, കലകള്‍ തുടങ്ങി നിരവധി നല്ല കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ജന്മനക്ഷത്രത്തില്‍ മാളവ്യയോഗമുള്ള ആളുകള്‍ക്ക് പ്രത്യേക ഫലങ്ങള്‍ ശുക്രന്‍ നല്‍കുന്നു.

ഇടവം (Taurus): മാളവ്യ രാജയോഗം ഈ രാശിക്കാർക്ക് നിരവധി നേട്ടങ്ങൾ തരും. നിങ്ങളുടെ രാശിയുടെ അധിപന്‍ ശുക്രനാണ്. കൂടാതെ ശുക്രന്‍ നിങ്ങളുടെ ജാതകത്തിന്റെ ഏഴാം ഭവനം സന്ദര്‍ശിക്കാന്‍ പോകുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങൾക്ക് നിങ്ങളുടെ ശത്രുക്കളുടെ മേല്‍ വിജയമുണ്ടാകും.  കോടതി കേസ് നടക്കുന്നുണ്ടെങ്കില്‍ വിജയം നേടാനാകും. വ്യക്തിത്വം മെച്ചപ്പെടും, ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും, പങ്കാളിയുടെ പൂർണ്ണ പിന്തുണ ലഭിക്കും. വരുംകാലങ്ങളില്‍ പുരോഗതിക്കുള്ള നിരവധി അവസരങ്ങള്‍ ലഭിക്കും. നിങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ജോലി നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയും. കര്‍മ്മരംഗത്ത് ഉയര്‍ച്ച ലഭിക്കും. ജോലിക്കായി അലയുന്നവര്‍ക്ക് ആഗ്രഹിച്ച ജോലി ലഭിക്കും.

Also Read: December Lucky Zodiacs: ഇവരാണ് ഡിസംബറിലെ ആ ഭാഗ്യരാശികൾ, നിങ്ങളും ഉണ്ടോ?

കന്നി (Virgo): മാളവ്യ രാജയോഗത്തിന്റെ രൂപീകരണം കന്നി രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. കാരണം ശുക്രന്‍ നിങ്ങളുടെ രാശിയില്‍ നിന്ന് സമ്പത്തിന്റെ ഭവനം സന്ദര്‍ശിക്കാന്‍ പോകുകയാണ്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാകും. നിങ്ങളുടെ കുടുംബാംഗങ്ങളും നിങ്ങള്‍ക്ക് പിന്തുണ നല്‍കും. എല്ലാവരുമായുള്ള ബന്ധം നല്ലതായിരിക്കും. ജോലിയിലും ബിസിനസ്സിലും നിങ്ങള്‍ എന്ത് പരീക്ഷണം നടത്തിയാലും ഭാഗ്യം ഒപ്പമുണ്ടാകും.  ഈ സമയത്ത് നിങ്ങളുടെ സംസാരത്തിന്റെ സ്വാധീനം വര്‍ദ്ധിക്കും. അതുമൂലം ആളുകള്‍ക്ക് നിങ്ങളില്‍ മതിപ്പുളവാകും. മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ സാധിക്കും. കിട്ടില്ലെന്ന് വിചാരിച്ച പണം തിരിച്ചുകിട്ടും. നിങ്ങളുടെ രാശിയുടെ ഒമ്പതാം ഭാവത്തിന്റെ അധിപന്‍ ശുക്രനാണ്. അതിനാല്‍, ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിച്ചേക്കാം. ഈ കാലയളവില്‍ നിങ്ങള്‍ക്ക് രാജ്യത്തിനകത്തും വിദേശത്തും യാത്ര ചെയ്യാനാകും. 

മിഥുനം (Gemini): മാളവ്യ രാജയോഗം മിഥുനം രാശിക്കാര്‍ക്ക് അനുകൂലമായേക്കാം. കാരണം ശുക്രന്‍ നിങ്ങളുടെ സംക്രമ ജാതകത്തിന്റെ അഞ്ചാം ഭാവം സന്ദര്‍ശിക്കാന്‍ പോകുന്നു. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ സന്താനങ്ങളുമായി ബന്ധപ്പെട്ട ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. അവര്‍ക്ക് ജോലി ലഭിക്കുകയോ വിവാഹം നടക്കുകയോ ചെയ്യാം. നിങ്ങള്‍ പ്രണയബന്ധത്തിലാണെങ്കില്‍ അതില്‍ നിങ്ങള്‍ക്ക് വിജയം നേടാനാകും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News