Malavya Rajayoga: ശുക്രന്റെ രാശിമാറ്റം സൃഷ്ടിക്കും മാളവ്യ യോഗം; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടവും സമൃദ്ധിയും!

Shukra Gochar In November: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ സംക്രമിക്കുകയും അതിലൂടെ ശുഭ-അശുഭകരമായ യോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. അതിന്റെ ഫലം ഓരോ രാശിക്കാരുടേയും ജീവിതത്തിൽ ദൃശ്യമാകും. 

Written by - Ajitha Kumari | Last Updated : Oct 13, 2023, 07:42 PM IST
  • ശുക്രന്റെ രാശിമാറ്റം സൃഷ്ടിക്കും മാളവ്യ യോഗം
  • ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങള്‍ കാലാകാലങ്ങളില്‍ സംക്രമിക്കും
  • നവംബറില്‍ ശുക്രന്‍ സ്വന്തം രാശിയായ തുലാം രാശിയില്‍ പ്രവേശിക്കും
Malavya Rajayoga: ശുക്രന്റെ രാശിമാറ്റം സൃഷ്ടിക്കും മാളവ്യ യോഗം; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത ധനനേട്ടവും സമൃദ്ധിയും!

Malavya Rajayoga 2023: നവംബറില്‍ ശുക്രന്‍ സ്വന്തം രാശിയായ തുലാം രാശിയില്‍ പ്രവേശിക്കും. അതിലൂടെ മാളവ്യ രാജയോഗം രൂപപ്പെടും. ഈ യോഗം ഒരു വ്യക്തിക്ക് എപ്പോഴും ശുഭകരമായ ഫലങ്ങളാണ് പൊതുവെ നല്‍കുന്നത്. മാളവ്യയോഗം കൈവരുന്ന ആളുകള്‍ സന്തോഷവും സമൃദ്ധിയും കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരായിരിക്കുമെന്നാണ് പറയുന്നത്. ഈ സമയം മാളവ്യയോഗത്താല്‍ 3 രാശിക്കാര്‍ക്ക് ശുക്രന്റെ അനുഗ്രഹമുണ്ടാകും.  അതിലൂടെ അവര്‍ക്ക് അപ്രതീക്ഷിത ധനലാഭവും ലഭിക്കും. ആ ഭാഗ്യ രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം...

Also Read: Budh Rashi Parivartan: വരുന്ന 7 ദിവസം ഈ രാശിക്കാരുടെ സമയം കൂടുതൽ തെളിയും, നിങ്ങളും ഉണ്ടോ?

എന്താണ് മാളവ്യ രാജയോഗം 

മാളവ്യ യോഗം ഒരു വ്യക്തിക്ക് എപ്പോഴും ശുഭകരമായ ഫലങ്ങള്‍ നല്‍കുന്ന ഒരു യോഗമാണ്. മാളവ്യയോഗം കൈവരുന്ന ആളുകള്‍ സന്തോഷവും സമൃദ്ധിയും കൊണ്ട് അനുഗ്രഹിക്കപ്പെട്ടവരായിരിക്കും. ഇവർക്ക് ശക്തമായ ഭാഗ്യനേട്ടമുണ്ടാകും.  അതിനാല്‍ തീരുമാനങ്ങള്‍ എടുക്കുന്നതിലും വിജയിക്കുന്നതിലും ഇവര്‍ക്ക് ഒരു പ്രശ്‌നവുമില്ല. ഇവര്‍ക്ക് അതിശയകരമായ വ്യക്തിത്വമുണ്ട്, അതിനാല്‍ അവര്‍ മറ്റുള്ളവരെ ആകര്‍ഷിക്കും. മാളവ്യ യോഗയുള്ള ഒരാള്‍ക്ക് ജീവിതത്തില്‍ ഒരിക്കലും ഭൗതിക സുഖങ്ങള്‍ക്ക് ഒരു കുറവും ഉണ്ടാകില്ല. കലാപരവും ക്രിയാത്മകവുമായ സൃഷ്ടികളോട് ഇവര്‍ കൂടുതല്‍ ചായ്‌വ് ഉള്ളവരായിരിക്കും. ലക്ഷ്മിദേവിയുടെ കൃപ എപ്പോഴും ഇവരിൽ ഉണ്ടാകും.  ഇവര്‍ വാഹനം, കെട്ടിടം, അപാരമായ സമ്പത്ത് എന്നിവയുടെ ഉടമയായിരിക്കും. ഫാഷന്‍, കലാകാരന്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കവി, നാടകം, അധ്യാപകര്‍ അല്ലെങ്കില്‍ സാമൂഹിക പ്രവര്‍ത്തനം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളില്‍ ഇവർ പേരും പണവും സമ്പാദിക്കും.

Also Read: 7th Pay Commission: കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത, ഡിഎ സ്ഥിരീകരിച്ചു, ശമ്പളം 27,000 രൂപ കൂടിയേക്കും

 

ഇടവം (Taurus): മാളവ്യ രാജയോഗം ഇടവം രാശിക്കാർക്ക് പ്രയോജനപ്രദമായ ഫലങ്ങള്‍ നല്‍കും. കാരണം നിങ്ങളുടെ രാശിയുടെ അധിപന്‍ ശുക്രനാണ്. നിങ്ങളുടെ ജാതകത്തിന്റെ ആറാം ഭാവത്തിലാണ് ശുക്രന്‍ സഞ്ചരിക്കുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും. നിങ്ങള്‍ക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധത്തില്‍ വളരെയധികം പുരോഗതിയുണ്ടാകും. ബിസിനസ്സില്‍ നിങ്ങള്‍ ചെയ്യുന്ന ഏത് കാര്യത്തിലും വിജയം ലഭിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് കോടതി കാര്യങ്ങളിലും വിജയം ലഭിക്കും. പങ്കാളിത്ത പ്രവര്‍ത്തനങ്ങളില്‍ നിന്ന് നല്ല നേട്ടങ്ങള്‍ ലഭിക്കും.

മകരം (Capricorn): കരിയറിന്റെയും ബിസിനസ്സിന്റെയും കാര്യത്തില്‍ മാളവ്യ രാജയോഗം ഈ രാശിക്കാർക്ക് ശുഭകരമായിരിക്കും. കാരണം ശുക്രന്‍ മകരം രാശിയില്‍ നിന്ന് പത്താം ഭാവത്തിലാണ് നീങ്ങുന്നത്. അതിനാല്‍ ഈ സമയത്ത് നിങ്ങള്‍ക്ക് ജോലിയിലും ബിസിനസ്സിലും വിജയം നേടാന്‍ കഴിയും. നിങ്ങളുടെ ജോലി മേഖലയില്‍ വളര്‍ച്ച ഉണ്ടാകും, സാമ്പത്തിക നേട്ടത്തോടൊപ്പം, നിങ്ങളുടെ ജോലിസ്ഥലത്തും നിങ്ങള്‍ക്ക് പുരോഗതിയുണ്ടാകും. ബിസിനസ്സില്‍ മികച്ച ലാഭം, തൊഴില്‍ രഹിതരായവര്‍ക്ക് ഈ സമയത്ത് പുതിയ തൊഴില്‍ അവസരങ്ങള്‍ എന്നിവ ലഭിച്ചേക്കാം. അതേസമയം, ജോലിയുള്ള ആളുകള്‍ക്ക് ജോലിസ്ഥലത്ത് എല്ലാവരില്‍ നിന്നുമുള്ള പിന്തുണ ലഭിച്ചേക്കും.

Also Read: Surya Rashi Parivartan: ഒക്ടോബർ 18 മുതൽ ഈ രാശിക്കാർക്ക് സുവർണ്ണകാലം, ലഭിക്കും അപ്രതീക്ഷിത ധനേട്ടം!

കുംഭം (Aquarius): മാളവ്യ രാജയോഗത്തിന്റെ രൂപീകരണം നിങ്ങള്‍ക്ക് ഈ സമയം അനുകൂല ഫലങ്ങള്‍ നല്‍കും.  ശുക്രന്‍ കുംഭ രാശിയില്‍ നിന്നും ഒമ്പതാം ഭാവത്തിലേക്ക് നീങ്ങാന്‍ പോകുന്നു. അതിനാല്‍ ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിക്കും. കൂടാതെ, ഈ സമയത്ത് നിങ്ങള്‍ക്ക് ചെറുതോ വലുതോ ആയ യാത്രകള്‍ നടത്താനാകും, അത് നിങ്ങള്‍ക്ക് വലിയ പ്രയോജനം നൽകും. ജോലിയില്‍ ആഗ്രഹിച്ച ഫലങ്ങള്‍ കൈവരും. ബിസിനസ്സില്‍ വലിയ ലാഭം ലഭിക്കുന്നതില്‍ സംതൃപ്തി ഉണ്ടാകും. നിങ്ങളുടെ ദാമ്പത്യ, പ്രണയ ബന്ധങ്ങളിലും മാധുര്യം കാണും. ഈ സമയം മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അത്ഭുതകരമായ ഫലങ്ങള്‍ ലഭിക്കാനും സാധ്യതയുണ്ട്.

(Disclaimer:  ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News